Connect with us

ചേച്ചിയോട് സംസാരിച്ചു , അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതാണ്

Malayalam

ചേച്ചിയോട് സംസാരിച്ചു , അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതാണ്

ചേച്ചിയോട് സംസാരിച്ചു , അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതാണ്

ആര്‍എല്‍വി രാമകൃഷ്ണന്‍ ഉന്നയിച്ച ജാതിവിവേചന ആരോപണത്തിൽ നടനും താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ മറുപടി.

ജാതിവിവേചന വിഷയത്തിൽ ആര്‍എല്‍വി രാമകൃഷ്ണനെ വിളിച്ചെങ്കിലും കിട്ടിയില്ല കെപിഎസി ലളിതയോട് സംസാരിച്ചു ചേച്ചി, അങ്ങനെ ഒന്നും ചെയ്യില്ല, വര്‍ഷങ്ങളായി അറിയുന്നതല്ലേ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സിൽ ഇടവേള ബാബു പറഞ്ഞു .

അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുമായി സംസാരിക്കുകയും അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ജാതി, ലിംഗ വിവേചനം മൂലമാണ് തനിക്ക് അവസരം നിഷേധിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള കെ.പി.എ.സി ലളിതയുടെ പേരിലുള്ള പത്രക്കുറിപ്പ് പുറത്തിറങ്ങുന്നത്. തുടര്‍ന്നായിരുന്നു രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇപ്പോള്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലാണ്.

Continue Reading
You may also like...

More in Malayalam

Trending