Social Media
അതിമനോഹരമായ ലീഫ് ആര്‍ട്ടിൻറെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ!
അതിമനോഹരമായ ലീഫ് ആര്‍ട്ടിൻറെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ!
By
മലയാള സിനിമയിലെണ്ണത്തെയും ചോക്ലേറ്റ് ഹീറോ എന്ന പട്ടം ഈ കുഞ്ചാക്കോ ബോബന് എന്നും സ്വന്തമാണ്.താരം തെണ്ണൂറുകളിൽ മലയാളക്കര ഒന്നടങ്കം ഇളക്കി മറച്ചിരുന്നു.ആ സമയത്ത് ഏറെ ആരാധികമാരും ആരാധകരും ഉണ്ടായിരുന്നത് ഈ താരത്തിനാണ് അന്ന് ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.ഇന്നും താരത്തിന് അതെ രീതിയിൽ ഇന്നും ആരാധകർ ഉണ്ടെന്നതിനുള്ള തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുള്ളത്.കുഞ്ഞാക്കാൻ ബോബൻ ഓളം ഇന്നുമുണ്ട് എന്ന് കാണിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
ലീഫ് ആര്‍ട്ടിലൂടെ ചാക്കോച്ചന്റെ മുഖം ഒരു ആരാധകന്‍ വരച്ച് കൊടുത്തിരിക്കുകയാണ്. മനു ചാക്കോച്ചന്‍ എന്ന ആരാധകനാണ് ചാക്കോച്ചന് വേണ്ടി വ്യത്യസ്തമായൊരു സമ്മാനം കൊടുത്തിരിക്കുന്നത്. ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം മുറിച്ചെടുക്കുന്നതിന്റെ വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
കുഞ്ചാക്കോ ബോബനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം ഭാഗ്യങ്ങള്‍ നിറഞ്ഞൊരു വര്‍ഷമാണ്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞ് ജനിക്കുന്നത് ഇക്കൊല്ലമായിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്ന് പേരിട്ടിരിക്കുന്ന താരപുത്രന്‍ ഇന്ന് സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരില്‍ ഒരാളാണ്. ഇസയെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിവേഗമാണ് തരംഗമായി മാറാറുള്ളത്.
about kunchacko boban
