Connect with us

നയൻതാരയുടെ വിവാഹം ഉടൻ? വിഘ്‌നേഷിൻറെ കൈവിടാതെ താരം;ചിത്രം വൈറൽ!

Social Media

നയൻതാരയുടെ വിവാഹം ഉടൻ? വിഘ്‌നേഷിൻറെ കൈവിടാതെ താരം;ചിത്രം വൈറൽ!

നയൻതാരയുടെ വിവാഹം ഉടൻ? വിഘ്‌നേഷിൻറെ കൈവിടാതെ താരം;ചിത്രം വൈറൽ!

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നടിയാണ് നയൻ‌താര.താരത്തിൻറെ ചിത്രങ്ങളൊക്കെ തന്നെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.താരത്തിന്റെ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.മലയാള സിനിമയിൽ നിന്ന് എത്തിയ താരം പിന്നീട മറ്റു ഭാഷകളിലും തിളങ്ങുകയായിരുന്നു.താരം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് താരത്തിന്റെ പ്രണയത്തെ കുറിച്ചുള്ള വാർത്ത വരുന്നത്.

നയൻതാരയും സംവിധായകനായ വിഘ്‌നേഷ് ശിവനും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് വലിയ ചർച്ചയുണ്ടായിരുന്നു.ശേഷം അത് ഉറപ്പാക്കുകയും ചെയിതു ഇപ്പോൾ താരങ്ങളുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.എല്ലാ പൊതുവേദിയിലും ,ചടങ്ങുകളിലും ഒരുമിച്ചെത്തിയതോടെ ആണ് പ്രണയത്തെ കുറിച്ച് ഏവരും അറിയുന്നത്.ഇപ്പോഴിതാ പ്രണയം അഞ്ചാം വർഷത്തിലേക്ക് കിടന്നതിനെ കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് സംവിധായകൻ.സോഷ്യൽ മീഡിയയിലൊക്കെ തന്നെ സജീവമാണ് താരം ആയതിനാൽ തന്നെ ഇതിനോടകം വാർത്ത വൈറലായി കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കുറിപ്പ് വൈറലാകുന്നത്.

വലിയ കാര്യത്തിനായി പാരീസില്‍ നിന്നും ചെന്നൈയിലേക്ക് പോവുകയാണെന്നായിരുന്നു വിഘ്‌നേഷ് കുറിച്ചത്. വിവാഹ കാര്യങ്ങള്‍ തീരുമാനിക്കാനായാണോ അദ്ദേഹം പോയതെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. അതിന് പിന്നാലെയായാണ് നയന്‍താരയ്‌ക്കൊപ്പം തിരുപ്പതി സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ പുറത്തുവന്നത്.. ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. വിഘ്‌നേഷിന്റെ കൈ വിടാതെ പിടിച്ച് നടക്കുന്ന നയന്‍സിനേയും വീഡിയോയില്‍ കാണുന്നുണ്ട്. ഇവരുടെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ വീഡിയോ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടയിലാണ് വിഘ്‌നേഷും നയന്‍സും പ്രണയത്തിലാവുന്നത്. ആ സിനിമയില്‍ അഭിനയിക്കാനായി നയന്‍സ് സമ്മതിച്ചതോടെ തന്റെ ജീവിതവും കൂടിയാണ് മാറിമറിഞ്ഞതെന്നും അകത്തും പുറത്തും നന്മയുള്ളവളായി എന്നും നയന്‍സ് തുടരട്ടെയെന്നുമായിരുന്നു അടുത്തിടെ വിഘ്‌നേഷ് ശിവന്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് ഒപ്പം കമ്മന്റുകളും എത്തിയിട്ടുണ്ട്.

about nayanthara vignesh shivan

More in Social Media

Trending