Connect with us

എന്റമ്മോ; പിസി ജോർജ്‌ വിജയ് യെ കുറിച്ച് പറയുന്നത് കേട്ടോ..

Tamil

എന്റമ്മോ; പിസി ജോർജ്‌ വിജയ് യെ കുറിച്ച് പറയുന്നത് കേട്ടോ..

എന്റമ്മോ; പിസി ജോർജ്‌ വിജയ് യെ കുറിച്ച് പറയുന്നത് കേട്ടോ..

തമിഴ്‌ സൂപ്പർ സ്റ്റാർ വിജയ് യോട് ആരാധന തോന്നാത്തവർ ആരും തന്നെ കാണില്ല. തമിഴ്‌ ൽ മാത്രമല്ല മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. സൂപ്പർ താരത്തെ കുറിച്ച് കേരള രാഷ്ര്ട്രീയ പ്രവർത്തകൻ പി.സി ജോർജ്‌ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് .തമിഴ്നാട്ടിലെ വിജയ് എന്ന പയ്യനുണ്ടല്ലോ ഭയങ്കരനാ. മിടുമിടുക്കനാണവനെന്ന് പറഞ്ഞ് കൊണ്ടാണ് താരത്തെ കുറിച്ച് പി.സി ജോർജ്‌ പറഞ്ഞത്

പി.സി. ജോർജിന്റെ വാക്കുകൾ ഇങ്ങനെ ..

ഞാൻ എറണാകുളത്ത് പഠിക്കുന്ന കാലത്ത് തമിഴ് പടമേ കാണാറുള്ളായിരുന്നു. വിജയ്‌യെ ടിവിയിൽ കാണുമെന്നല്ലാതെ എനിക്ക് വലിയ പിടിയില്ലായിരുന്നു. മുണ്ടക്കയത്തു നിന്ന് വിജയ് ഫാൻസ് അസോസിയേഷന്റെ ഒരു ചടങ്ങിന് വരണം എന്നു പറഞ്ഞ് കുറച്ചു പിള്ളേര് ഇവിടെ വന്നു. മുണ്ടക്കയം നമ്മുടെ നിയോജകമണ്ഡലം ആണല്ലോ. ഞാൻ അവിടെ ചെന്നു. എന്റെ തമ്പുരാൻ കർത്താവേ ആയിരക്കണക്കിന് ചെറുപ്പക്കാര് വിജയുടെ പടം വച്ച് പാലഭിഷേകം നടത്തുന്നു.’

‘ഇതു പോലെ ജനങ്ങളെ സ്വാധീനിക്കാൻ എങ്ങനെ ഇങ്ങനെ കഴിയുന്നു. ഇത് എല്ലാവർക്കും കഴിയില്ല. വിജയ്‌യെപ്പോലെയുള്ള മാന്യന്മാർക്കേ കഴിയൂ. വിജയ്‌യെപ്പറ്റി ഞാൻ പഠിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. വലിയ പരോപകാരിയാണ്. സാമൂഹിക പ്രവർത്തകനാണ്. സഹാനുഭൂതിയും ദീനാനുകമ്പയും ഉള്ളവനാണ്. അതുപോലെ ഫാൻസ് അസോസിയേഷൻ അവർ കൈയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതിലെ ഒരംഗത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അദ്ദേഹം ആ സ്ഥലത്ത് ചെന്ന് അന്വേഷിക്കും. നല്ല നടൻ അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.’

vijay

More in Tamil

Trending

Recent

To Top