Malayalam
ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ക്ക് അങ്ങനെ തോന്നും, ഞാനില്ലെങ്കിലും അപ്പുറത്തുള്ള വ്യക്തി നന്നായിട്ട് ജീവിക്കണം; അഭയ ഹിരണ്‍മയി
ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ക്ക് അങ്ങനെ തോന്നും, ഞാനില്ലെങ്കിലും അപ്പുറത്തുള്ള വ്യക്തി നന്നായിട്ട് ജീവിക്കണം; അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ നേടിയ ഗായികയാണെങ്കിലും കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികള്‍ക്ക് സുപരിചിതയായ മാറുന്നതും ഈ വാര്‍ത്തകളിലൂടെയാണ്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം. സ്‌റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അഭയ.
ഇപ്പോഴിതാ ഗോപി സുന്ദറിനെക്കുറിച്ച് ഒരു ചാനലില്‍ സംസാരിക്കവെ അഭയ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറുമായി ബന്ധമുണ്ടായിരുന്ന കാലത്തെ തള്ളിക്കളയാന്‍ പറ്റില്ലെന്നാണ് അഭയ ഹിരണ്‍മയി പറയുന്നത്. ആ കാലഘട്ടത്തെ മാനിക്കാതെ എനിക്കെന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റില്ല. ഗോപി എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്.
ഒരു പരിധി വരെ ഗുരുസ്ഥാനീയനാണ്. അത് മനസിലാക്കാതിരിക്കാന്‍ പറ്റില്ല. പ്രണയിച്ച ആളുമായി പിരിഞ്ഞാലും അവര്‍ നന്നായിരിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കി. ആത്മാര്‍ത്ഥമായി പ്രണയിക്കുന്നവര്‍ക്ക് അങ്ങനെ തോന്നും. ഞാനില്ലെങ്കിലും അപ്പുറത്തുള്ള വ്യക്തി നന്നായിട്ട് ജീവിക്കണം. കാരണം ഞാന്‍ നന്നായിട്ട് ജീവിക്കുകയാണല്ലോ. പ്രണയകാലത്ത് ഞങ്ങള്‍ ഒരുമിച്ച് സിനിമകളില്‍ പാടിയിട്ടുണ്ട്.
അത് കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും അഭയ ഹിരണ്‍മയി വ്യക്തമാക്കി. നിരവധി അഭിമുഖങ്ങളില്‍ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അഭയ സംസാരിച്ചിട്ടുണ്ട്. ബന്ധം പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഒരിക്കല്‍ ഗോപി സുന്ദര്‍ തന്റെ കരിയറിലും ജീവിതത്തിലുമുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ഗായിക തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ഗോപി സുന്ദര്‍ ഒരിക്കല്‍ പോലും അഭയയെക്കുറിച്ച് ബ്രേക്കപ്പിന് ശേഷം പൊതുവിടങ്ങളില്‍ സംസാരിച്ചിട്ടില്ല.
ഗായിക അമൃത സുരേഷുമായി അടുത്ത ഗോപി സുന്ദര്‍ പിന്നീട് ഈ ബന്ധത്തിന്റെ പേരിലാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളെക്കുറിച്ച് മുമ്പൊരിക്കല്‍ ഗോപി സുന്ദര്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്ന് നോക്കി ജീവിക്കുന്നത് എന്ന് അവസാനിക്കുന്നോ അന്നേ നമ്മള്‍ ജീവിക്കാന്‍ തുടങ്ങൂയെന്ന് ഗോപി സുന്ദര്‍ ചൂണ്ടിക്കാട്ടി. അമൃതയും ഗോപി സുന്ദറും വിവാഹിതരായെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞെന്നും വാര്‍ത്തകള്‍ വന്നു. രണ്ട് പേരും അഭ്യൂഹങ്ങളോട് പ്രതികരിക്കാറില്ല. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കാതായതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകള്‍ വരാറുണ്ടെങ്കിലും ഗോപി സുന്ദര്‍ ഇതൊന്നും കാര്യമാക്കാറില്ല. ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ട് പാടാന്‍ വിളിച്ചിരുന്നില്ലെന്ന് അഭയ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.
താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടൂ എന്ന ധാരണയാകാം അതിന് കാരണം. ഗോപി സുന്ദറിന്റെ പങ്കാളിയായതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്ത വന്നിട്ടുണ്ടാകാമെന്നും അഭയ അഭിപ്രായപ്പെട്ടു. ബന്ധം പിരിഞ്ഞ ശേഷം തന്നെ തേടി അവസരങ്ങള്‍ വരുന്നുണ്ടെ്‌നും ഗായിക തുറന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് അഭയ ഹിരണ്‍മയി.
അതേസമയം ഗോപി സുന്ദറിനൊപ്പം കഴിഞ്ഞിരുന്ന കാലത്ത് തന്നെ ആരും പാട്ടു പാടാന്‍ വിളിച്ചിരുന്നില്ല എന്നും അഭയ തുറന്ന് പറയുന്നുണ്ട്. താന്‍ പലരോടും അവസരം ചോദിച്ചിട്ടുണ്ടെന്നും അഭയ പറയുന്നു. ഒരുപക്ഷെ ഗോപി സുന്ദറിന്റെ പാട്ടുകള്‍ മാത്രമേ താന്‍ പാടുകയുള്ളൂവെന്ന ധാരണയാകാം അതിന് പിന്നിലെന്ന് അഭയ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഗോപി സുന്ദറിന്റെ പങ്കാളി ആയതിനാല്‍ വിളിച്ചാല്‍ തെറ്റാകുമോ എന്ന ചിന്തകൊണ്ടും വിളിക്കാതെ പോയിട്ടുണ്ടാകുമെന്നും അഭയ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഗോപിയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം തന്നെ തേടി അവസരങ്ങള്‍ വന്നുവെന്നും അഭയ പറഞ്ഞിരുന്നു.