Connect with us

എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആ മനുഷ്യർ, മുറിവുകൾ ഉണങ്ങുന്നു… നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്, പുതിയ പുതിയ ചുവടുകൾവെക്കുന്നു; കുറിപ്പുമായി അഭയ ഹിരണ്മയി

Malayalam

എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആ മനുഷ്യർ, മുറിവുകൾ ഉണങ്ങുന്നു… നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്, പുതിയ പുതിയ ചുവടുകൾവെക്കുന്നു; കുറിപ്പുമായി അഭയ ഹിരണ്മയി

എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആ മനുഷ്യർ, മുറിവുകൾ ഉണങ്ങുന്നു… നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്, പുതിയ പുതിയ ചുവടുകൾവെക്കുന്നു; കുറിപ്പുമായി അഭയ ഹിരണ്മയി

ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ബന്ധം പരസ്യമാക്കിയതോടെയായിരുന്നു അഭയ ഹിരണ്മയി വാര്‍ത്തകളില്‍ നിറഞ്ഞത്. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കിടുന്ന വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളൊന്നും പ്രൊഫഷനെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയ അഭയ പാട്ടും സ്റ്റേജ് ഷോകളും മറ്റ് പരിപാടികളുമൊക്കെയായി സജീവമാണ്.

ഇപ്പോഴിത തന്റെ പതിനാല് വർഷത്തെ ചില അനുഭവങ്ങളെ കുറിച്ച് വിവരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭയ ഹിരൺ‌മയി. തനിക്കൊപ്പം താങ്ങായും തണലായും നിന്ന ചിലരെ കുറിച്ചാണ് വൈകാരികമായ കുറിപ്പിലൂടെ അഭയ പറയുന്നത്.

‘ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം… എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം… പക്ഷെ അത് ഇപ്പോൾ വേണ്ട. മുൻ വിധിയില്ലാതെ ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആ മനുഷ്യർ… എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്.
എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്…. ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം. മുറിവുകൾ ഉണങ്ങുന്നു… കഠിനമായി അദ്ധ്വാനിക്കുന്നു. ദിവസം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾവെക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ…. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി’ എന്നാണ് അഭയ ഹിരൺമയി തന്റെ ചില ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. അഭയ ഹിരൺമയിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളും ആശംസകളുമായി എത്തിയത്.

സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മലയാളികളുടെ മനസിൽ ഇടം നേടിയിട്ടുള്ള ഒരാളാണ് താരം. അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന സിനിമകളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്.
പത്ത് വർഷത്തോളമാണ് അഭയ ​​ഗോപി സുന്ദറിനൊപ്പം ലിവിങ് റിലേഷനിൽ കഴിഞ്ഞത്. ശേഷം ഇരുവരും പിരിഞ്ഞു. എന്തിനാണ് ​ഗോപി സുന്ദറുമായി പിരിഞ്ഞതെന്ന് ഇതുവരേയും അഭയ വെളിപ്പെടുത്തിയിട്ടില്ല.

More in Malayalam

Trending

Recent

To Top