Connect with us

തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട് വൈറലാക്കിയ കക്ഷി ദേ ഇതാണ് ! മുന്തിമൊഞ്ചൻ തിരക്കഥാകൃത്ത് മനു ഗോപാൽ !

Malayalam Breaking News

തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട് വൈറലാക്കിയ കക്ഷി ദേ ഇതാണ് ! മുന്തിമൊഞ്ചൻ തിരക്കഥാകൃത്ത് മനു ഗോപാൽ !

തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട് വൈറലാക്കിയ കക്ഷി ദേ ഇതാണ് ! മുന്തിമൊഞ്ചൻ തിരക്കഥാകൃത്ത് മനു ഗോപാൽ !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച ആയിരിക്കുന്നത് പാലാരിവട്ടം പാലത്തെ ട്രോളി എത്തിയ ഒരു ഹോട്ടൽ പരസ്യമാണ്. ട്രോളുകൾ ഒട്ടേറെ വന്നിട്ടുണ്ടെങ്കിലും ഇത്തരം ഒരെണ്ണം ആദ്യമാണ്. പാലാരിവട്ടം പുട്ട് ! തൊട്ടാൽ പൊലിയുന്ന കൺസ്ട്രക്ഷൻ എന്നാണ് ആ വൈറലായ പരസ്യ വാചകം . ഇപ്പോൾ ആ പരസ്യത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്തിയിരിക്കുകയാണ്.

മനു ഗോപാൽ ആണ് ആ വാക്കുകൾക്ക് പിന്നിൽ . ചില്ലറക്കാരനല്ല. ഒരു കിടിലൻ സിനിമാക്കാരനാണ്. എസ്രാ എന്ന ഹിറ്റ്‌ സിനിമയുടെ എഴുത്തുകാരിൽ ഒരാളായ മനു ഗോപാൽ റേഡിയോ ചാനലുകളിലൂടെ നേരത്തെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

ഒക്ടോബർ 25 നു റിലീസ് ചെയ്യുന്ന മുന്തിരി മൊഞ്ചൻ എന്ന സിനിമയുടെ തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടിയാണ് മനു ഗോപാൽ. ഇത്രയും സരസമായി വാചകം ഒരുക്കിയ മനുവിന്റെ മുന്തിരി മൊഞ്ചൻ അതിലും ഗംഭീരമായിരിക്കുമെന്നത് ഉറപ്പാണ്.

. വിജിത് നമ്പ്യാർ സംഗീതവും സംവിധാനവും നിർവഹിക്കുന്ന മുന്തിരി മൊഞ്ചൻ ഷാൻ ഹഫ്‌സലി ഛായാഗ്രഹണം നിർവഹിച്ചു അനസ് മുഹമ്മദ്‌ ചിത്രസംയോജനം ചെയ്തു പി കെ അശോകൻ നിർമിച്ചു മൂവി ഫാക്ടറി ഒക്ടോബർ 25 നു തീയേറ്ററുകളിൽ എത്തിക്കുന്നു.

man behind palarivattom putt troll

More in Malayalam Breaking News

Trending

Recent

To Top