Tamil
നടൻ മാധവൻറെ മകൻ വേദാന്തിന് ദേശീയ മെഡല്‍ ; വീഡിയോ പങ്കുവച്ച് താരം
നടൻ മാധവൻറെ മകൻ വേദാന്തിന് ദേശീയ മെഡല്‍ ; വീഡിയോ പങ്കുവച്ച് താരം
By
തമിഴകത്തിന്റെ സ്വന്തം താരമാണ് മാധവൻ . ഒട്ടേറെ നല്ല സിനിമകളാണ് മാധവൻ നൽകിയിട്ടുള്ളത് .ഇപ്പഴിതാ വിജയാഘോഷത്തിലാണ് താരം ഇപ്പോൾ. മകൻ വേദാന്തിന്റെ മെഡല്‍ നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് നടൻ മാധവൻ. ജൂനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് 2019ല്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഒരു വെള്ളി മെഡലുമാണ് വേദാന്ത് നേടിയത്.ചാമ്പ്യൻഷിപ്പിന്റെ വീഡിയോ ഫോട്ടോയും മാധവൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചു.സോഷ്യൽ മീഡിയ അതേറ്റെടുത്തു ആശംസൾ അറിയിക്കുകയാണ് .
എല്ലാവിധ അനുഗ്രഹത്താലും ആശംസകളാളും ദൈവത്തിന്റെ ദയയാലും വേദാന്ത് ഞങ്ങളെ വീണ്ടും അഭിമാനഭരിതരാക്കുന്നു. ജൂനിയര്‍ നാഷണല്‍ സ്വിം മീറ്റില്‍ മൂന്ന് ഗോള്‍ഡും ഒരു വെള്ളിയും. അവന്റെ ആദ്യത്തെ വ്യക്തിഗത ദേശീയ മെഡലാണ്. പരിശീലകര്‍ക്കും ടീം അംഗങ്ങള്‍ക്കും നന്ദി- മാധവൻ എഴുതുന്നു.
അതേസമയം ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ദ റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. നമ്പി നാരായണൻ ആയാണ് മാധവൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.ആനന്ദ് മഹാദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവൻ സഹസംവിധായകനായി ചിത്രത്തിന്റെ അണിയറയിലുമുണ്ടാകും. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രം പ്രദര്ശനത്തിലെത്തിക്കുക.
r madhavan is proud of his son vedant