![](https://metromatinee.com/wp-content/uploads/2024/06/RAJINI-.jpg)
Tamil
മാസ് ലുക്ക് ; ആ സർപ്രൈസുമായി രജനി കാന്ത്; കൂലി ലുക്ക് ടെസ്റ്റ് ഗംഭീരമെന്ന് ആരാധകർ
മാസ് ലുക്ക് ; ആ സർപ്രൈസുമായി രജനി കാന്ത്; കൂലി ലുക്ക് ടെസ്റ്റ് ഗംഭീരമെന്ന് ആരാധകർ
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
ഇന്ത്യൻ സിനിമയിലെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ വാർത്തകൾ വളരെ പെട്ടന്നാണ് ചർച്ചയാകുന്നത്. ഇപ്പോഴിതാ പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ് രജനികാന്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രജനികാന്തിന്റെ ‘ലുക്ക് ടെസ്റ്റ്” ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്. കറുപ്പ് വസ്ത്രങ്ങളും രുദ്രാക്ഷവും കറുത്ത കൂളിംഗ് ഗ്ളാസും ധരിച്ച് കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന രജനികാന്തിന്റെ സ്റ്റൈൽ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
അതേസമയം ‘ലുക്ക് ടെസ്റ്റ്” എന്ന അടിക്കുറുപ്പോടെയാണ് ലോകേഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് പിന്നിൽ ലോകേഷ് കനകരാജിനെയും കാണാം. കാല എന്ന രജനികാന്ത് ചിത്രത്തിലെ ലുക്കുമായി സാമ്യം ഉണ്ടെന്നാണ് ആരാധക വൃന്ദങ്ങൾ പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന കൂലി തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
മാത്രമല്ല കൂലിയുടെ ചിത്രീകരണം ജൂൺ 6ന് ചെന്നൈയിൽ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ ജൂലായിലേക്ക് റിലീസ് നീട്ടി. സത്യരാജ്, ശ്രുതിഹാസൻ എന്നിവരാണ് കൂലിയിലെ മറ്റു കഥാപാത്രങ്ങൾ. ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ. മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂളിൽ ക്യാമറ ചലിപ്പിക്കുന്നതും ഗിരീഷ് ഗംഗാധരനാണ്.
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്ഹാസന് ചിത്രമാണ് ഇന്ത്യൻ 2. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്ക്കായും പ്രേക്ഷകര്‍ ഏറെ...
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന്‍ കഴിഞ്ഞ...
നീറ്റിനെതിരെ വ്യാപക പ്രതിഷേധങ്ങളും ചര്‍ച്ചകളുമെല്ലാം തമിഴ്നാട്ടില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ നീറ്റ് പരീക്ഷയ്ക്കെതിരെ രൂക്ഷ വിമര്ശനവമായി നടനും തമിഴക വെട്രി കഴകം...
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്ഹാസന് ചിത്രമാണ് ഇന്ത്യൻ 2. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്ക്കായും പ്രേക്ഷകര്‍ ഏറെ...
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. നടിയുടെ വാർത്തകൾക്ക് എന്നും വലിയ പ്രസക്തിയാണ് ആരാധകർ നൽകുന്നത്. താരത്തിന്റെ പുതിയ സിനിമകൾ എത്തും...