കേരളത്തിൽ തന്നെ ആദ്യമായി ഒരു വനിത ഫെസ്റ്റിവൽ ഡയറക്ടർ ആകുന്ന ചലച്ചിത്ര മേളയാണ് വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2024. നവാഗതരായ സിനിമ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ഓഗസ്റ്റ് 16, 17 & 18 തീയതികളിൽ വിഷൻ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേരള ചലച്ചിത്ര പ്രവർത്തക വെൽഫെയർ സഹകരണ സംഘം , സിനി ആർട്ടിസ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, റൈറ്റേർസ് അസോസിയേഷൻ നവമാധ്യമ കൂട്ടായ്മ, സിനിമ നിർമാണ കമ്പനികളായ കെ.കെ.ഫിലിം കമ്പനി, എൽ.വി.സ്റുഡിയോസ് , സൂര്യ ചന്ദ്ര പ്രോഡക്ഷൻസ് തുടങ്ങിയവർ സംയുക്തമായി ചേർന്ന് ഒരു ഷോർട് ഫിലിം ഫെസ്റ്റിവൽ ( ഒരു മണിക്കൂറിൽ താഴെ ദൈർഘ്യം ഉള്ള സിനിമകൾ ) തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് സംഘടിപ്പിക്കുന്നു. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി സാഹിത്യോത്സവ്, എഴുത്തുകാരുടെ പുസ്തക പ്രകാശനം, അഭിനയ പരിശീലന കളരി, സംഗീത നിശ, സിനിമ പ്രദർശനം തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. എൻട്രികൾ അയക്കേണ്ട അവസാന തീയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് നമ്പർ : 7306175006, 8848276605
മലയാള സിനിമാ താര സംഘടനയായ അമ്മയ്ക്കെതിരെ രംഗത്തെത്തിയ കൊച്ചിയിലെ മാധ്യമപ്രവർത്തകർ. ഇത് സംബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ...
മെഗാസ്റ്റാര്‍ മമ്മൂട്ടി പകര്‍ത്തിയ പക്ഷിച്ചിത്ര ലേലത്തില്‍ വിറ്റു പോയത് മൂന്ന് ലക്ഷം രൂപയ്ക്ക്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയും ലീന ഗ്രൂപ്പ് ചെയര്‍മാനുമായ...
കൊച്ചിയില്‍ ഇന്ന് നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി എത്തി. 27 വര്‍ഷത്തിന്...