![](https://metromatinee.com/wp-content/uploads/2023/09/priy.jpg)
Malayalam
മൂന്നു മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു; ഇനി എമ്പുരാന് ലൊക്കേഷനിലേയ്ക്ക്?; ചിത്രം പങ്കിട്ട് പൃഥ്വിരാജ്
മൂന്നു മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു; ഇനി എമ്പുരാന് ലൊക്കേഷനിലേയ്ക്ക്?; ചിത്രം പങ്കിട്ട് പൃഥ്വിരാജ്
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. ഇപ്പോഴിതാ എമ്പുരാന് തുടങ്ങുന്നുവെന്ന് സൂചന നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. കാല്‍മുട്ടിലെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന താരം ആരോഗ്യം വീണ്ടെടുക്കുകയാണ്. മൂന്നു മാസങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നുവെന്നും ജോലിയിലേക്ക് ഉടന്‍ പ്രവേശിക്കുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
‘കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസമായി. സുഖം പ്രാപിച്ചു കഴിഞ്ഞു. ജോലിയില്‍ തിരിച്ചെത്തുകയാണ്. അപ്ഡേറ്റുകള് എക്സ്ക്ലൂസീവായി നിങ്ങളോട് പങ്കുവക്കാന്‍ വാട്സ്ആപ്പ് ചാനല്‍ മികച്ച ഇടമായിരിക്കും എന്ന് കരുതുന്നു’, എന്നാണ് ചാനലില്‍ പൃഥ്വിരാജിന്റെ ആദ്യ പോസ്റ്റ്.
ഇതില്‍ എക്സ്ക്ലൂസീവ് എന്ന് എഴുതിയതിലെ ‘L’ എന്ന് വലിയക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്. എമ്പുരാനുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളിലും ഇങ്ങനെയാണ് എഴുതാറുള്ളതും. അതുകൊണ്ട് തന്നെ എമ്പുരാന് പണിപ്പുരയിലേയ്ക്ക് ആകും പൃഥ്വി ഇനി പോകുക എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
മോഹന്‍ലാല്‍ നായകനായ ‘ലൂസിഫര്‍’ തിയേറ്ററുകളിലെത്തിയത് 2019ല്‍ ആണ്. മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്നത് പ്രേക്ഷകരെ ലൂസിഫറിലേയ്ക്ക് ആകര്‍ഷിച്ചു. പ്രതീക്ഷകള്‍ തെറ്റിക്കാതെ ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റടിച്ചു. പിന്നാലെ രണ്ടാം ഭാഗം പ്രഖ്യാപിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു.
ധ്യാന്‍ ശ്രീനിവാസന് -പ്രണവ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത ട്രോളുകള്‍ വന്നിരുന്നു. ഇപ്പോഴിതാ തന്റെ...
മോഹന്‍ലാലിനെ നായികനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. 2019 മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തീയേറ്ററുകളിലെത്തിയത്. മലയാള സിനിമ ലൂസിഫറിന് മുമ്പും...
നര്‍ത്തകിയെന്ന നിലയിലും മുകേഷിന്റെ മുന്‍ ഭാര്യയെന്ന നിലയിലും മലയാളികള്‍ക്ക് സുപരചിതയാണ് മേതില്‍ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക്...
മലയാള സിനിമയിൽ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം കണ്ടെത്തിയ നായികമാരിൽ ഒരാളാണ് ദർശന രാജേന്ദ്രൻ. വിരലിൽ...
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ...