Connect with us

എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്, പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും ആ മുറിവ് അങ്ങനെ ഉണങ്ങില്ല; ‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്‌ക്രീനിലും കരയുന്നതെന്ന് ഭാവന

Actress

എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്, പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും ആ മുറിവ് അങ്ങനെ ഉണങ്ങില്ല; ‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്‌ക്രീനിലും കരയുന്നതെന്ന് ഭാവന

എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്, പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും ആ മുറിവ് അങ്ങനെ ഉണങ്ങില്ല; ‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്‌ക്രീനിലും കരയുന്നതെന്ന് ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.

ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയത്.

ന്റിക്കാക്കക്കൊരു പ്രേമാണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ രണ്ട് മൂന്ന് സിനിമകള്‍ കൂടി ഭാവനയുടേതായി അണിയറയില്‍ റിലീസിനൊരുങ്ങുന്നുണ്ട്. തൃശൂര്‍ക്കാരിയായ ഭാവന വിവാഹശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ സെറ്റില്‍ഡാണ്. പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനും സിനിമാ പ്രമോഷനുമായി മാത്രമാണ് താരം കേരളത്തിലേയ്ക്ക് എത്താറുള്ളത്. പക്ഷെ സോഷ്യല്‍മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരെ താരം അറിയിക്കാറുണ്ട്.

റാണിയാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് റാണി. മാലാ പാര്‍വ്വതി, അനുമോള്‍, പുതുമുഖം നിയതി, ഇന്ദ്രന്‍സ്, ഗുരുസോമസുന്ദരം, മണിയന്‍ പിള്ളരാജു, അശ്വിന്‍ ഗോപിനാഥ്, അശ്വത് ലാല്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അംബി നീനാസം തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

ശങ്കര്‍ രാമകൃഷ്ണന്റേത് തന്നെയാണ് തിരക്കഥ. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ. സിനിമയുടെ പ്രമോഷനുമായി സജീവമാണ് ഭാവന ഇപ്പോള്‍. അതിന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കഴിഞ്ഞുപോയ കാലത്ത് തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചും അത് സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളെ കുറിച്ചുമെല്ലാം ഭാവന സംസാരിച്ചു. അച്ഛന്റെ മരണമാണ് തന്നെ ഏറെ ബാധിച്ചതെന്നും തന്റെ മരണം വരെ ആ വേര്‍പാട് ഉണ്ടാക്കിയ മുറിവ് ഹൃദയത്തില്‍ ഉണങ്ങില്ലെന്നും ഭാവന പറയുന്നു. ഫോണില്‍ കഥ കേട്ട് ഇഷ്ടപെട്ടാണ് റാണി സിനിമയിലേക്ക് ഭാവന എത്തിയത്.

കരുത്തുറ്റ കഥാപാത്രങ്ങള്‍ ഉള്ള സിനിമയാണെന്നും വളരെ സ്‌ട്രോങ്ങായ സ്‌റ്റോറി ലൈനാണ് റാണിയുടേതെന്നും ഭാവന പറയുന്നു. ‘മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ അത് ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’

‘ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ. എന്റെ അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷമാകുന്നു. എല്ലാവരും പറയും കാലം മുറിവുണക്കുമെന്ന്. പക്ഷെ ആ മുറിവ് ഞാന്‍ മരിക്കുന്ന വരെയും അച്ഛന്‍ പോയ ആ വേദന എന്റെ ഉള്ളില്‍ ഉണ്ടാകും. ആ മുറിവ് അങ്ങനെ ഉണങ്ങില്ല. ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും. എന്റെ ജീവിതത്തില്‍ എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തില്‍ ഞാന്‍ എത്തിയിട്ടില്ല. അങ്ങനെ എത്തിയ ആളുകള്‍ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് എന്റെ കാര്യമല്ലെ അറിയൂ. എന്റെ അഭിനയത്തെ സ്വന്തമായി ജഡ്ജ് ചെയ്യാത്ത ആളാണ് ഞാന്‍.’

‘സ്വന്തം ജീവിതത്തില്‍ കരയുന്ന പോലെ തന്നെയാണ് സ്‌ക്രീനിലും കരയുന്നത്. കഥ ഇഷ്ടപ്പെട്ടാണ് സിനിമകള്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്. കന്നഡ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഒരുപക്ഷെ എന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നതും ഞങ്ങള്‍ ഒരുമിച്ചതും അവിടെ വെച്ചായതുകൊണ്ടാകാമെന്നാണ്’, തന്റെ ജീവിതത്തെ കുറിച്ച് വിശദീകരിച്ച് ഭാവന പറഞ്ഞത്. കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് ഭാവനയെ വിവാഹം ചെയ്തത്.

അടുത്തിടെ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈബര്‍ ആക്രമണം ഒരു ജോലി പോലെയാണെന്നാണ് ഭാവന പറഞ്ഞത്. ഒരും കൂട്ടം ആള്‍ക്കാരെ ഇത്തരത്തില്‍ നിയമിക്കുന്നുണ്ട്. ഇക്കൂട്ടര്‍ക്ക് ശമ്പളവും ലഭിക്കുന്നുണ്ടെന്നാണ് തന്റെ അറിവെന്നും ഭാവന പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

കേസ് കൊടുത്താലും ഐഡി ട്രാക്ക് ചെയ്ത് വരുമ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്ത് പോയിട്ടുണ്ടാവാം. ഇങ്ങനെ ചെയ്യുന്നവരുടെ യഥാര്‍ത്ഥ ഐഡി കണ്ടാല്‍ വളരെ വിശ്വസനീയമായി തോന്നുന്നതാകാം. ഇതൊരു ജോലി പോലെയാണ്. മുഴുവന്‍ വിവരങ്ങള്‍ എനിക്ക് അറിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അല്ലെങ്കില്‍ സിനിമ മേഖലയിലുളളവര്‍ക്ക് ഇതിനെ പറ്റി അറിയാം എന്നാണ് തോന്നുന്നത്. പക്ഷെ ആരും അത് സമ്മതിച്ച് തരണമെന്നില്ല’ എന്നും ഭാവന പറഞ്ഞു.

More in Actress

Trending

Malayalam