Connect with us

ശ്രദ്ധ കിട്ടണണെങ്കില്‍ സിനിമാ നടിയാവണം അല്ലെങ്കില്‍ വിവാദമുണ്ടാകണം, അതുമല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ ഭാര്യയായിരിക്കണം എങ്കില്‍ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്ന് തോന്നുണ്ടോ; മറുപടിയുമായി മേതില്‍ ദേവിക

Malayalam

ശ്രദ്ധ കിട്ടണണെങ്കില്‍ സിനിമാ നടിയാവണം അല്ലെങ്കില്‍ വിവാദമുണ്ടാകണം, അതുമല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ ഭാര്യയായിരിക്കണം എങ്കില്‍ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്ന് തോന്നുണ്ടോ; മറുപടിയുമായി മേതില്‍ ദേവിക

ശ്രദ്ധ കിട്ടണണെങ്കില്‍ സിനിമാ നടിയാവണം അല്ലെങ്കില്‍ വിവാദമുണ്ടാകണം, അതുമല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ ഭാര്യയായിരിക്കണം എങ്കില്‍ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്ന് തോന്നുണ്ടോ; മറുപടിയുമായി മേതില്‍ ദേവിക

നര്‍ത്തകിയെന്ന നിലയിലും മുകേഷിന്റെ മുന്‍ ഭാര്യയെന്ന നിലയിലും മലയാളികള്‍ക്ക് സുപരചിതയാണ് മേതില്‍ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതില്‍ ദേവിക മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 2013 ലാണ് മുകേഷും ദേവികയും വിവാഹം കഴിക്കുന്നത്.

ഇവരുടെ വിവാഹമോചനമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ അകലം പാലിച്ച് ആവശ്യമുള്ളപ്പോള്‍ കൃത്യമായ മറുപടി നല്‍കിയാണ് ദേവിക മുന്നോട്ട് പോയത്. സിനിമകളില്‍ നിന്നും നിരവധി അവസരങ്ങള്‍ വന്നപ്പോഴും മേതില്‍ ദേവിക നൃത്തത്തിലേയ്ക്ക് പൂര്‍ണ ശ്രദ്ധ നല്‍കി. നിരവധി പരീക്ഷണങ്ങളും നര്‍ത്തകിയെന്ന നിലയില്‍ മേതില്‍ ദേവിക നടത്തി.

ഇപ്പോഴിതാ ഒരു മാദ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നൃത്തത്തെക്കുറിച്ച് സംസാരിക്കുകയാണ് മേതില്‍ ദേവിക. നൃത്തത്തിനും നര്‍ത്തകര്‍ക്കും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിനെക്കുറിച്ചാണ് മേതില്‍ ദേവിക സംസാരിക്കുന്നത്. സിനിമ, പൊളിറ്റിക്‌സ്, സ്‌പോര്‍ട്‌സ് എന്നിവയ്ക്കാണ് പ്രധാന്യം. നമ്മുടെ വര്‍ക്ക് കാണാന്‍ ഒരുപാട് പേര്‍ കാണില്ല. അതുകൊണ്ട് അവര്‍ പ്രൊമോട്ട് ചെയ്യുന്നില്ല.

വലിയൊരു വേദിയും മൂവായിരം ആളുകളും വേണമെന്ന് പറയുന്നില്ല. പക്ഷെ 500 പേരോ 200 പേരോ ഇരിക്കുന്ന വേദികള്‍ വേണം. അത്തരം വേദികള്‍ അവര്‍ക്ക് ഒരുക്കാവുന്നതാണ്. അഥവാ ഇവിടത്തെ അക്കാദമികള്‍ ഓര്‍ഗനൈസ് ചെയ്താല്‍ വളരെ തുച്ഛമായ പ്രതിഫലമാണ്. പക്ഷെ എന്നാലും കുട്ടികള്‍ ചെയ്യും. കാരണം അവര്‍ക്കൊരു അവസരമാണ്. അങ്ങനെ നോക്കിയാല്‍ ചെന്നൈയിലും ഇങ്ങനെയാണ്. കോര്‍പറേറ്റ് ഷോയാണെങ്കില്‍ പണം തരും. നമ്മളാരും കോര്‍പറേറ്റ് ഷോകള്‍ ചെയ്യില്ല.

ഷോ എന്നുള്ളതാണെങ്കില്‍ ഓക്കെ. പക്ഷെ ആര്‍ക്കാണ് ഷോയില്‍ താല്‍പര്യം. നമ്മള്‍ കണ്‍സേര്‍ട്ട് ചെയ്യുന്ന വ്യക്തികളാണ്. അല്ലെങ്കില്‍ നമ്മള്‍ പ്രശസ്തരാവണം. സിനിമാ രംഗത്ത് നിന്നുള്ളവരാണെങ്കില്‍ പ്രശസ്തിയുണ്ട്. അവര്‍ മോശം ഡാന്‍സേര്‍സ് ആണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ ആ വ്യത്യാസം ഭയങ്കരമായിട്ടുണ്ടെന്നും മേതില്‍ ദേവിക തുറന്ന് പറയുന്നു.

ശ്രദ്ധ കിട്ടണണെങ്കില്‍ സിനിമാ നടിയാവണം അല്ലെങ്കില്‍ വിവാദമുണ്ടാകണം, അതുമല്ലെങ്കില്‍ രാഷ്ട്രീയക്കാരന്റെ ഭാര്യയായിരിക്കണം എങ്കില്‍ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്ന് തോന്നുണ്ടോയെന്ന ചോദ്യത്തിന് എന്നെ മാത്രം ഉദ്ദേശിച്ചല്ലേ അങ്ങനെ പറഞ്ഞതെന്ന് മേതില്‍ ദേവിക ചിരിച്ച് കൊണ്ട് തന്നെ തിരിച്ച് ചോദിച്ചു. എന്റെ ആര്‍ട്ട് ഫ്രട്ടേര്‍ണിറ്റിയില്‍ എന്നെ കുറേ കാലമായി അറിയാം. പൊതുജനം ശ്രദ്ധിച്ചത് ബഡായി ബംഗ്ലാവിന് ശേഷമാണ്. അതില്‍ വന്ന പെര്‍ഫോമന്‍സില്‍ നിന്നാണ് അവര്‍ ശരിക്കും ശ്രദ്ധിക്കുന്നതെന്നും മേതില്‍ ദേവിക വ്യക്തമാക്കി.

മുകേഷ് ഭാഗമായ ടെലിവിഷന്‍ ഷോയായിരുന്നു ബഡായി ബംഗ്ലാവ്. മുകേഷിന്റെ ഭാര്യയായിരിക്കുന്ന കാലത്താണ് മേതില്‍ ദേവിക ഈ ഷോയില്‍ അതിഥിയായെത്തുന്നത്. അതേസമയം, മുകേഷുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ആണ് വിവാഹ മോചനം ആവശ്യപ്പെട്ടത് എന്നാണ് ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നും ദേവിക പറഞ്ഞിരുന്നു.

ഇപ്പോള്‍ സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതില്‍ ദേവിക. ദേശീയ പുരസ്‌കാരം നേടിയ ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു മോഹന്റെ ചിത്രത്തിലാണ് നായികയായി ദേവിക എത്തുന്നത്. ‘കഥ ഇന്ന് വരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് നായകന്‍. ക്ലാസിക്കല്‍ നര്‍ത്തകിയായ മേതില്‍ ദേവികയ്ക്ക് രണ്ടു ദേശീയ പുരസ്‌കാരങ്ങള്‍, കേരളം സംഗീത നാടക അക്കാദമിയുടേതടക്കം രണ്ടു സംസ്ഥാന പുരസ്‌കാരങ്ങള്‍, ‘സര്‍പ്പതത്വം’ എന്ന ആര്‍ക്കൈവല്‍ ചിത്രത്തിന് ലഭിച്ച ഓസ്‌കാര്‍ കണ്ടെന്‍ഷന്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

ഐഎസ്ആര്‍ഓയുടെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ് ലഭിക്കുന്ന ആദ്യ നര്‍ത്തകിയാണ് മേതില്‍ ദേവിക. കല ശാസ്ത്രവുമായി കോര്‍ത്തിണക്കി ദേവികയുടെ ആശയത്തില്‍ നടക്കുന്ന ഒരു പഠനമാണ് ഇത്.

More in Malayalam

Trending

Malayalam