Connect with us

ചുവന്ന സാരിയണിഞ്ഞ ഹൻസിക, സിംപിൾ ചോക്കറും അതിന് ചേരുന്ന കമ്മലും! വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി താരം

Actress

ചുവന്ന സാരിയണിഞ്ഞ ഹൻസിക, സിംപിൾ ചോക്കറും അതിന് ചേരുന്ന കമ്മലും! വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി താരം

ചുവന്ന സാരിയണിഞ്ഞ ഹൻസിക, സിംപിൾ ചോക്കറും അതിന് ചേരുന്ന കമ്മലും! വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി താരം

നടി ഹൻസിക മോത്വാനി വിവാഹിതയാവുകയാണ്. സൊഹേൽ കതൗരിയുമായി ഡിസംബർ 4നാണ് താരത്തിന്റെ വിവാഹം നടക്കുക. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോത ഫോർട്ടിലാണ് വിവാഹം നടക്കുന്നത്

ഇപ്പോഴിതാ വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തിയിരിക്കുകയാണ്. ‘മാതാ കി ചൗകി’ എന്ന വിശേഷപ്പെട്ട ചടങ്ങിനായി ചുവന്ന സാരിയണിഞ്ഞാണ് ഹൻസിക എത്തിയത്. മുംബയിലെ ക്ഷേത്രത്തിലാണ് ‘മാതാ കി ചൗകി’ ചടങ്ങുകൾ നടന്നത്. ചുവന്ന സാരിയണിഞ്ഞ ഹൻസിക സിംപിൾ ചോക്കറും അതിന് ചേരുന്ന കമ്മലും, നെറ്റി ചുട്ടിയും അണിഞ്ഞു. ഹൈ മേക്കപ്പ് ലുക്കാണ് താരം തെരഞ്ഞെടുത്തത്.

ഹൻസികയുടെ വിവാഹവും നയൻതാരയുടേത് പോലെ ലൈവ് സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതിനായി രണ്ട് ഒടിടി ഭീമന്മാർ ചർച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

ഹൻസികയും വരൻ സൊഹൈലും അടുത്തിടെയാണ് വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ സൊഹൈൽ വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രം ഹൻസിക പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആരാധകരാണ് നടിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.

തമിഴ് സിനിമകളിലൂടെയും അല്ലു അർജുൻ സിനിമകളിലൂടെയുമാണ് ഹൻസിക മലയാളിക്ക് സുപരിചിതയായത്. മുപ്പത്തിയൊന്നുകാരിയായ ഹൻസിക ബാലതാരമായാണ് അഭിനയിച്ച് തുടങ്ങിയത്.
ബാലതാരമായി തുടക്കത്തിൽ ഹിന്ദി സിനിമകളിലായിരുന്നു ഹൻസിക അഭിനയിച്ചിരുന്നത്. ഹവ, കോയി മിൽ ​ഗയാ, ജാ​ഗോ, ഹം കോൻ ഹെയ്, അബ്ര കാ ഡാ ബ്ര എന്നിവയാണ് ഹൻസിക ബാലതാരമായി അഭി‌നയിച്ച സിനിമകൾ.

More in Actress

Trending

Recent

To Top