Actress
ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ രശ്‌മിക, ചേർത്ത് പിടിച്ച് വിജയ് ദേവരകൊണ്ട; താരങ്ങൾ വിവാഹിതരായി? ചിത്രങ്ങൾക്ക് പിന്നിൽ
ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ രശ്‌മിക, ചേർത്ത് പിടിച്ച് വിജയ് ദേവരകൊണ്ട; താരങ്ങൾ വിവാഹിതരായി? ചിത്രങ്ങൾക്ക് പിന്നിൽ
ഗീതഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മികയും വിജയ് ദേവരകൊണ്ടയും ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംനേടിയ താരജോഡികൾ കൂടിയാണ് ഇരുവരും. ഇവർ തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്തകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവരാറുണ്ട്
ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായെന്ന വിവരമാണ് പ്രചരിക്കുന്നത്. വധുവരന്മാരുടെ വേഷത്തില്‍ നില്‍ക്കുന്ന താരങ്ങളുടെ ഫോട്ടോ പുറത്ത് വന്നതോടെ വിവാഹക്കാര്യം വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.
ഓഫ് വൈറ്റ് നിറത്തില്‍ തലപ്പാവൊക്കെയുള്ള വസ്ത്രമാണ് വിജയ് ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായി നടിയുമുണ്ട്. മാത്രമല്ല രശ്മികയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുകയാണ് വിജയ്. ഇരുവരുടെയും കഴുത്തില്‍ പൂമാലകളും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൂടെയെല്ലാം വളരെ പെട്ടന്നാണ് ഫോട്ടോ തരംഗമായി മാറിയത്. ഇതോടെ താരങ്ങള്‍ രഹസ്യമായി വിവാഹം കഴിച്ചോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.
വൈറല്‍ ഫോട്ടോയ്ക്ക് പിന്നിലെ സത്യമെന്താണെന്നുള്ള കാര്യവും ഒടുവില്‍ പുറത്ത് വന്നു. വിജയിയെയും രശ്മികയെയും ആരാധിക്കുന്ന നിരവധി പേരാണുള്ളത്. താരങ്ങളുടെ പേരില്‍ നിരവധി ഫാന്‍ പേജുകളുമുണ്ട്. അതില്‍ ആരാധകരില്‍ ആരോ എഡിറ്റ് ചെയ്ത ചിത്രമാണ് വിവാഹമാണെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ആരാധകര്‍ ഇവരെ വിവാഹം കഴിച്ച് കാണണമെന്ന ആഗ്രഹം കൊണ്ട് ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതാണെന്നാണ് വിവരം.
തങ്ങള്‍ സുഹൃത്തുക്കളാണെന്നും സോഷ്യല്‍ മീഡിയ പറയുന്നത് പ്രകാരമുള്ള അടുപ്പമൊന്നും ഇല്ലെന്നുമാണ് താരങ്ങള്‍ ഒരുപോലെ പറഞ്ഞത്. എന്നാല്‍ ഉള്ളില്‍ നല്ലൊരു റിലേഷന്‍ഷിപ്പ് കൊണ്ട് പോവുന്നുണ്ടെന്നും കരിയറിന് പ്രധാന്യം കൊടുക്കുന്നതിനാല്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തതാണെന്നുമാണ് സൂചന.
വിജയ് ദേവരകൊണ്ടയുമായി അടുപ്പത്തിലാണെന്ന് രശ്മിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അതില്‍ നിന്നും ഒഴിഞ്ഞ് മാറുകയാണ് ചെയ്തിരുന്നത്. അടുത്തിടെ രണ്ടാളും മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയതായിട്ടും വാര്‍ത്തയുണ്ടായിരുന്നു. അങ്ങനെ നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് വിവാഹം കഴിച്ചുവെന്ന തരത്തിലും പ്രചരണമുണ്ടാവുന്നത്.
ലീഗര്‍ എന്ന സിനിമയാണ് അവസാനമായി വിജയിയുടേതായി തിയറ്ററുകളിലെത്തിയത്. പ്രതീക്ഷിച്ചത് പോലൊരു വിജയം സ്വന്തമാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. ഇനി ഖുഷി എന്ന ചിത്രത്തിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പുഷ്പ ദി റൈസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയുണ്ടാക്കിയ ഓളത്തിലാണ് രശ്മിക. ഇനി പുഷ്പയുടെ രണ്ടാം ഭാഗമടക്കം നിരവധി സിനിമകളാണ് നടിയുടേതായി വരാനിരിക്കുന്നത്.
