Connect with us

കോസ്റ്റ്യൂമിട്ട് താന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ കണ്ണ് ചുവപ്പായി, ശബ്ദം വരെ പോയി; പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടെന്ന് ശ്വേത മേനോൻ

Actress

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളിൽ ഒരാളാണ് ശ്വേത മേനോൻ. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സാന്നിധ്യം അറിയിച്ച താരം ബിഗ് ബോസിലും മത്സരിച്ചിരുന്നു. സൗന്ദര്യ വേദികളില്‍ സജീവമായിരുന്ന സമയത്തായിരുന്നു ശ്വേതയ്ക്ക് ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചത്. അനശ്വരമെന്ന ചിത്രത്തിലൂടെയായാണ് താരം മലയാളത്തിലേക്കെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് ശ്വേത മേനോൻ.

ഇപ്പോഴിതാ താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും തനിക്ക് പ്രേതാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും തുറന്ന് പറയുകയാണ് നടി. ലൊക്കേഷനില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് ശ്വേത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ കോസ്റ്റിയും ധരിച്ച് സെറ്റിലെത്തുമ്പോള്‍ കണ്ണുകള്‍ ചുവക്കുകയും ശബ്ദം പോവുകയും ചെയ്യും എന്നാണ് ശ്വേത പറയുന്നത്.

തനിക്ക് പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്. പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. കോസ്റ്റ്യൂമിട്ട് താന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ കണ്ണ് ചുവപ്പായി. ഒരു സമയത്ത് തന്റെ ശബ്ദം വരെ പോയിരുന്നു. പിന്നീട് ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

ഭയങ്കര നെഗറ്റീവ് എനര്‍ജിയും. താന്‍ ആകെ തളര്‍ന്ന് പോയിരുന്നു. ഷൂട്ടിന്റെ കോസ്റ്റ്യൂം ഇട്ടാല്‍ മാത്രമാണ് അത്തരം പ്രശ്‌നങ്ങള്‍ വരുക. സെറ്റില്‍ വേറെ ആര്‍ക്കും ആ പ്രശ്‌നം ഉണ്ടായിട്ടില്ല. തനിക്ക് മാത്രമായിരുന്നു ഈ അനുഭവങ്ങള്‍ ഉണ്ടായത്. താന്‍ ഇട്ട ഡ്രസ് ഭയങ്കര പേടിപ്പെടുത്തുന്നതാണ് എന്നാണ് ശ്വേത പറയുന്നത്.
എന്നാല്‍ താന്‍ അഭിനയിച്ച ചിത്രമായ ‘പള്ളിമണി’ ഹൊറര്‍ ചിത്രമല്ലെന്നും ശ്വേത പറഞ്ഞു. പള്ളിമണിയില്‍ പ്രേതമില്ല, മരിച്ച് പോയ ആരും ആ സിനിമയില്‍ ഇല്ല. ജീവിച്ച് ഇരിക്കുന്നവരാണ് മുഴുവന്‍ കഥാപാത്രങ്ങളും. എന്നാല്‍ ഹൊറര്‍ മ്യൂസിക്ക് ഒക്കെ ഉള്ളത് കൊണ്ട് കാണുമ്പോള്‍ ഹൊറര്‍ ഫിലിം ആണെന്ന് തോന്നും എന്നാണ് ശ്വേത പറയുന്നത്.

‘ബദല്‍’, ‘മാതംഗി’ എന്നീ സിനിമകളാണ് ശ്വേതയുടെതായി ഒരുങ്ങുന്നത്.

More in Actress

Trending

Recent

To Top