Connect with us

അച്ഛന്‍ നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല, സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ; ഗോകുല്‍ സുരേഷ്!

Actor

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി .കേരളത്തിലെ ബി.ജെ.പിയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുടേത് . രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന പ്രവർത്തനങ്ങൾക്ക് പാർട്ടിഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ പ്രശംസ ലഭിച്ചിട്ടുണ്ട്. എന്നാൽ ജനവിധി തേടിയുള്ള അവസരങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ കേരളത്തിൽ ബി.ജെ.പി. അക്കൗണ്ട് തുറന്നതുമില്ല. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിനെക്കുറിച്ച് മനസ്സുതുറന്ന് മകനും നടനുമായ ഗോകുല്‍ സുരേഷ്. നാട്ടുകാര്‍ വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.

തികഞ്ഞ എസ്എഫ്‌ഐക്കാരനായിരുന്നു പിതാവെന്ന് ഗോകുല്‍ ക്യുവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
സ്വതന്ത്രനായി നില്‍ക്കുന്നതായിരുന്നു നല്ലതെന്ന് പലരും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് സംഭവിക്കാതിരുന്നത് നന്നായെന്നും ഗോകുല്‍ പറയുന്നു. നടന്റെ വാക്കുകള്‍ ഇങ്ങനെ.

അച്ഛന്‍ സ്വതന്ത്രനായി നിന്നിരുന്നെങ്കില്‍ നല്ലതായിരുന്നു എന്ന് ഒരുപാട് അഭിപ്രായങ്ങള്‍ കേട്ടിരുന്നു. പക്ഷെ അതിനും മറ്റൊരു വശമുണ്ട്. അങ്ങനെ ആയിരുന്നെങ്കില്‍ കുടുംബം വില്‍ക്കേണ്ടി വന്നേനെ. അപ്പോള്‍ ബിജെപിയുടെ കൂടെ അടി അച്ഛന് കിട്ടും. അച്ഛന് എല്ലാ പാര്‍ട്ടിയിലെയും പ്രമുഖരായി വളരെ അടുപ്പമുണ്ടായിരുന്നതാണ്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, അച്ഛന്‍ കോണ്‍ഗ്രസിന്റെ ഇതായിരുന്നു എന്നൊക്കെ.

അങ്ങനെയൊന്നുമില്ല. അച്ഛന്‍ എസ്.എഫ്.ഐക്കാരനായിരുന്നു. അച്ഛന് നായനാര്‍ സാറായും കരുണാകരന്‍ സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നു. ചെറുപ്പത്തിലേ കാര്യമാണ്. ഇത് ഞാന്‍ കേട്ട് അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഒരുപാട് ഫോട്ടോസ് എല്ലാം വീട്ടിലുണ്ട്. അതുകൊണ്ട് തന്നെ അച്ഛന്‍ നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല.”

More in Actor

Trending

Recent

To Top