Connect with us

കലയുടെ സഹായത്തോടെയാണ് ഞാനിപ്പോള്‍ എന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്, എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല; പ്രിയതമയുടെ ഓർമ്മയിൽ ജഗദീഷ്!

Actor

കലയുടെ സഹായത്തോടെയാണ് ഞാനിപ്പോള്‍ എന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്, എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല; പ്രിയതമയുടെ ഓർമ്മയിൽ ജഗദീഷ്!

കലയുടെ സഹായത്തോടെയാണ് ഞാനിപ്പോള്‍ എന്റെ ജീവിതം മുന്നോട്ട് നയിക്കുന്നത്, എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല; പ്രിയതമയുടെ ഓർമ്മയിൽ ജഗദീഷ്!

മലയാള സിനിമയിലെ പ്രഗത്ഭരായ താരങ്ങളിലൊരാളാണ് ജഗദീഷ് കോളേജ് അദ്ധ്യാപകനായി ജോലിചെയ്യുമ്പോളും ആഗ്രഹവും ലക്ഷ്യവും ഒരു സിനിമാനടനാവുക എന്നതായിരുന്നു. അദ്ധ്യാപനവൃത്തിയോടൊപ്പം തന്നെ അദ്ദേഹം സിനിമാഭിനയവും തുടങ്ങി. 1984 ൽ ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ മൈഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയജീവിതത്തിനു തുടക്കം കുറിയ്ക്കുന്നത്. ജഗദീഷ് തന്നെ കഥ എഴുതിയ അക്കരെ നിന്നൊരു മാരൻ, മുത്താരംകുന്ന് പി ഒ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിന് മലയാളസിനിമയിൽ ഒരു സ്ഥാനം നേടിക്കൊടുത്തു. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. അദ്ധ്യാപന ജോലിയിൽ നിന്ന് ദീർഘകാല അവധിയെടുത്ത് സിനിമയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

കോമഡി വേഷങ്ങളായിരുന്നു ജഗദീഷ് കൂടുതൽ ചെയ്തത്. നായകന്റെ കൂട്ടുകാരനായും, സഹനായകനായും, നായകനായും എല്ലാം അദ്ധേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. വന്ദനം, ഇൻ ഹരിഹർ നഗർ,ഗോഡ് ഫാദർ തുടങ്ങിയ സിനിമകളിലെ അഭിനയം ജഗദീഷിനെ ജനപ്രിയനാക്കി. തൊണ്ണൂറുകളിലെ ലോ ബജറ്റ് ചിത്രങ്ങളിലെ പതിവ് നായകനായിരുന്നു ജഗദീഷ്.

ഇപ്പോൾ മഴവില്‍ മനോരമയുടെ പടം തരും പണം എന്ന ഷോയുടെ ആത്മാവാണ് ഇപ്പോള്‍ ജദഗീഷ്. അറിവും അനുഭവവും ഹാസ്യവും നിറച്ച് ആണ് ജഗദീഷ് ഷോ മുന്നോട്ട് കൊണ്ടു പോകുന്നത്. പലര്‍ക്കും സ്‌ക്രീനില്‍ ചില ഓര്‍മകള്‍ സര്‍പ്രൈസ് ആയി നല്‍കാനും ജഗദീഷും അണിയറ പ്രവര്‍ത്തകരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ശരിയ്ക്കും ഞെട്ടിയത് ജഗദീഷ് തന്നെയാണ്. സര്‍പ്രൈസ് ആയി ജഗദീഷിന് ഒരു പിറന്നാള്‍ സമ്മാനംതാന്‍ തന്നെ മറന്നിരിയ്ക്കുന്ന ജന്മദിനം ജഗദീഷ് അറിയാതെ പടം തരും പണം ടീം അവതരിപ്പിയ്ക്കുകയായിരുന്നു.

റിമി ടോമി എത്തിയ എപ്പിസോഡിലാണ് ജഗദീഷിന്റെ ജന്മദിനം ആഘോഷിക്കപ്പെട്ടത്. പതിവ് പോലെ ഗെയിം മുന്നോട്ട് പോകവെ, അന്‍പതിനായിരത്തിന്റെ ചോദ്യം എന്ന് പറഞ്ഞ് അടുത്ത പടത്തിലേക്ക് കടക്കുകയായിരുന്നു അവതാരകന്‍. എന്നാല്‍ സ്‌ക്രീനില്‍ വന്നത് Happy Birthday Jagadeesh എന്നാണ്. കൂടെ ഒരു ഫോട്ടോവും. ശരിയ്ക്കും ജഗദീഷ് ഞെട്ടി.കേക്കും ബലൂണും ഡാന്‍സേഴ്‌സും ഒക്കെയായി ടീം ജഗദീഷിന്റെ പിറന്നാള്‍ ആഘോഷിച്ചു. എന്നാല്‍ അത്രയേറെ സന്തോഷിക്കേണ്ട നിമിഷത്തിലും ജഗദീഷ് വളരെ ഇമോഷണല്‍ ആയിരുന്നു. ഈ ജന്മദിനം ഞാന്‍ എന്റെ ഭാര്യ രമയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ നടന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

‘പൊതുവെ എന്റെ ബേര്‍ത്ത് ഡേ ഞാന്‍ സെലിബ്രേറ്റ് ചെയ്യാറില്ല. എന്നാല്‍ ഈ ബേര്‍ത്ത് ഡേയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം എന്ന് പറയുന്നത്, ഞാന്‍ പോലും അറിയാതെ എനിക്ക് സര്‍പ്രൈസ് ആയി ഇതുപോലൊരു വേദിയില്‍ ആഘോഷിച്ചത് എനിക്ക് സന്തോഷമാണ്. കാരണം അത് എന്നോടുള്ള സ്‌നേഹമാണ്. അതിന് മഴവില്‍ മനോരമ ചാനലിനും പണം തരും പടം ടീമിനും എന്റെ സ്‌നേഹവും നന്ദിയും ഞാന്‍ അറിയിക്കുന്നു.

റിമി ടോമിയ്‌ക്കൊപ്പം ഈ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിലും വളരെ അധികം സന്തോഷമുണ്ട്. ഞാനും റിമിയും പരസ്പരം സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പോലും സംസാരിക്കുന്നവരാണ്. റമിയുടെ മനസ്സിന്റെ നന്മയും സ്‌നേഹവും എനിക്ക് അറിയാം, അത് പോലെ എന്റെ ജീവിതത്തെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും റിമിയ്ക്കും അറിയാം. ഇപ്പോള്‍ എന്റെ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാം, കലയുടെ സഹായത്തോടെയാണ് ഞാനിപ്പോള്‍ എന്റെ ജീവിതം മുന്നോട്ട് നിയക്കുന്നത്. എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള്‍ ഇന്ന് എനിക്കൊപ്പമില്ല. ഈ ബേര്‍ത്ത് ഡേ ഞാന്‍ എന്റെ രമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു – ജഗദീഷ് പറഞ്ഞു. അദേഹത്തിന്റെ ഭാര്യാ രമ ഈ അടുത്താണ് അന്തരിച്ചത് ഡോക്ടർ രമ പി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്നു
താരപത്നിയായിട്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വ്യക്തി കൂടിയായിരുന്നു ഡോ രമ. രമ പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നുവെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top