Connect with us

ജയേഷ് എന്നൊരാളില്ലെങ്കിൽ ഇന്ന് ലക്ഷ്മി പ്രിയ ഉണ്ടാകുമായിരുന്നില്ല, എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാൻ പാടില്ല; പൊട്ടിക്കരഞ്ഞ് ലക്ഷ്മിപ്രിയ..വീഡിയോ വൈറൽ! നടിയ്ക്ക് ജനപിന്തുണ കൂടുന്നു

TV Shows

ജയേഷ് എന്നൊരാളില്ലെങ്കിൽ ഇന്ന് ലക്ഷ്മി പ്രിയ ഉണ്ടാകുമായിരുന്നില്ല, എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാൻ പാടില്ല; പൊട്ടിക്കരഞ്ഞ് ലക്ഷ്മിപ്രിയ..വീഡിയോ വൈറൽ! നടിയ്ക്ക് ജനപിന്തുണ കൂടുന്നു

ജയേഷ് എന്നൊരാളില്ലെങ്കിൽ ഇന്ന് ലക്ഷ്മി പ്രിയ ഉണ്ടാകുമായിരുന്നില്ല, എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാൻ പാടില്ല; പൊട്ടിക്കരഞ്ഞ് ലക്ഷ്മിപ്രിയ..വീഡിയോ വൈറൽ! നടിയ്ക്ക് ജനപിന്തുണ കൂടുന്നു

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ്സിൽ ഇത്തവണ മത്സരാർത്ഥിയായി എത്തിയതോടെയാണ് ലക്ഷ്മി പ്രിയയെ കുറിച്ച് ആളുകൾ കൂടുതൽ അറിയാൻ തുടങ്ങിയത്. പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ബി​ഗ് ബോസ് മത്സരാർഥി കൂടിയാണ് ലക്ഷ്മി പ്രിയ. കുലസ്ത്രീ എന്ന വിളിപ്പേര് നാലാം സീസണിൽ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന വ്യക്തി കൂടിയാണ് ലക്ഷ്മിപ്രിയ.

കഴിഞ്ഞ ദിവസം കുടുംബത്തെ പിരിഞ്ഞിരിക്കുന്ന വിഷമം ശാലിനിയോട് പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി പ്രിയ. ഭർത്താവാണ് തന്റെ എല്ലാമെന്നും ഇത്രയും നാൾ ഒരിക്കലും ഭർത്താവിനെ പിരിഞ്ഞിരുന്നിട്ടില്ലെന്നും പറഞ്ഞാണ് ലക്ഷ്മി പ്രിയ കരയുന്നത്.

‘ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. ഞാൻ അങ്ങനെയൊന്നും പിരിഞ്ഞിരുന്നിട്ടില്ല. പത്തൊമ്പത് വർഷമായി ഒന്നായി ജീവിക്കുകയാണ്. വല്ലപ്പോഴും പ്രോ​ഗ്രാമിനും മറ്റുമായി ദുബായിലൊക്കെ പോകുമ്പോഴാണ് ഞാനും ജയേഷേട്ടനും പിരിഞ്ഞിരിക്കാറുള്ളത്. മകൾ മാതുവിനെ കൊവിഡൊക്കെയായതിനാൽ ഞാൻ കൂടെ കൊണ്ടുപോകില്ല. വിദേശത്ത് പ്രോ​ഗ്രാം കുറച്ച് ദിവസമെ ഉണ്ടാകൂ. അപ്പോൾ പോലും നിരന്തരം വീഡിയോ കോളൊക്കെ ചെയ്തുകൊണ്ടിരിക്കും. എപ്പോഴും ജയേഷേട്ടനും ഞാനും ഫോണിൽ സംസാരിക്കുന്ന വ്യക്തികളല്ല.’

‘എന്റെ തിരക്കൊക്കെ ചേട്ടന് മനസിലാകും. പിന്നെ എന്നെ വിളിച്ചിട്ട് ഞാൻ എടുത്തില്ലെങ്കിൽ‌ വിഷമമാകും എന്നതിനാൽ അദ്ദേഹം വിളിക്കില്ല. പിന്നെ ഭക്ഷണം ഒക്കെ കഴിക്കുന്ന സമയത്ത് ഞാൻ ഫ്രീയായിരിക്കുമ്പോൾ വിളിക്കും. അതിന് ഇടയ്ക്ക് വഴക്കുണ്ടാകും ചേട്ടൻ. ഞാൻ വിളിച്ചാൽ മകളുടെ കാര്യങ്ങളാണ് ആദ്യം ചോദിക്കുന്നത്. ചിലപ്പോൾ ജയേഷേട്ടന്റെ കാര്യം ചോദിക്കാൻ മറന്ന് പോകും. പിന്നെ ഞാൻ പറയും ജയേഷേട്ടൻ മുതിർന്നകൊണ്ടാണ് ചോദിക്കാത്തതെന്ന്. അദ്ദേഹത്തിന് എന്നെ മനസിലാകും. ഞാൻ ചേട്ടനെ പിരിഞ്ഞ് നിന്നിട്ടേയില്ല. ആയിരം ശതമാനം ഞാൻ പറയും അദ്ദേഹം എന്റെ ഭാ​ഗ്യമാണ്.’

‘ജയേഷ് എന്നൊരാളില്ലെങ്കിൽ ഇന്ന് ലക്ഷ്മി പ്രിയ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തെ തന്നതിന് ഞാൻ എന്നും ദൈവത്തോട് നന്ദി പറയും. എന്റെ ചേട്ടന്റെ കാലിൽ ഒരു മുള്ള് പോലും കൊള്ളിക്കല്ലേയെന്ന്. എന്റെ മരണം വരെ അദ്ദേഹത്തിന് ഒന്നും പറ്റാൻ പാടില്ല. എനിക്ക് ഭയങ്കരമായി അദ്ദേഹത്തെ മിസ് ചെയ്യുന്നു’ ലക്ഷ്മി പ്രിയ പറഞ്ഞു.

ലക്ഷ്മി പ്രിയയുടെ വീഡിയോ വൈറലായതോടെ ജനപിന്തുണ താരത്തിന് കൂടിയിരിക്കുകയാണ്. അത് തെളിയിക്കുന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ‘ലക്ഷ്മി നല്ലൊരു മനുഷ്യസ്നേഹിയാണ്… കള്ളത്തരം അറിയില്ല. ഗെയിം ആണെങ്കിലും എല്ലാം നേർവഴിക്ക് മാത്രം ആണ് കളിക്കുന്നത്’ തുടങ്ങിയ കമന്റുകളാണ് പ്രേക്ഷകർ കുറിച്ചത്.

ജയേഷാണ് ലക്ഷ്മി പ്രിയയുടെ ഭർത്താവ്. ഒരു മകളാണ് ലക്ഷ്മി പ്രിയയ്ക്കുള്ളത്. പതിനെട്ടാം വയസിലായിരുന്നു ലക്ഷ്മി പ്രിയയുടെ വിവാഹം നടന്നത്. ഭർത്താവുമായി ലക്ഷ്മിപ്രിയയ്ക്ക് പത്ത് വയസിന്റെ പ്രായ വ്യത്യാസമുണ്ട്. മുപ്പതാമത്തെ വയസിലാണ് ലക്ഷ്മി പ്രിയയ്ക്ക് മകൾ മാതം​ഗി പിറക്കുന്നത്. വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വർഷം കാത്തിരുന്നതിന് ശേഷമാണ് ഒരു കുഞ്ഞ് പിറക്കുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top