Connect with us

ജയറാമി​ന്റെ ‘നമോ’ അന്താരാഷ്ട്ര ചലച്ചി​ത്രോത്സവത്തി​ൽ പ്രദർശി​പ്പി​ച്ചു !

Actor

ജയറാമി​ന്റെ ‘നമോ’ അന്താരാഷ്ട്ര ചലച്ചി​ത്രോത്സവത്തി​ൽ പ്രദർശി​പ്പി​ച്ചു !

ജയറാമി​ന്റെ ‘നമോ’ അന്താരാഷ്ട്ര ചലച്ചി​ത്രോത്സവത്തി​ൽ പ്രദർശി​പ്പി​ച്ചു !

വി​ജീഷ് മണി​യുടെ സംവി​ധാനത്തി​ൽ ജയറാം പ്രധാനവേഷം അവതരി​പ്പി​ച്ച സംസ്കൃത ചി​ത്രമായ നമോ ഇന്നലെ ഗോവയി​ൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചി​ത്രോത്സവത്തി​ൽ പ്രദർശി​പ്പി​ച്ചു. ജയറാം കുചേലന്റെ വേഷം അവതരി​പ്പി​ക്കുന്ന നമോയുടെ ആദ്യപ്രദർശനമായി​രുന്നു ഇന്നലെ കഴി​ഞ്ഞത്. ഇന്ത്യൻ പനോരമ വി​ഭാഗത്തി​ലാണ് ചി​ത്രം പ്രദർശി​പ്പി​ച്ചത്.\

കൂടാതെ ഇന്ത്യന്‍ പനോരമയില്‍ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയും കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. 2020 ല്‍ പുറത്തിറങ്ങിയ കപ്പേള മികച്ച പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു. അന്നബെന്‍, റോഷന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശശാങ്ക് ഉദാപുര്‍കറിന്റെ പ്രവാസ്, സിദ്ധാര്‍ഥ് ത്രിപതിയുടെ എ ഡോഗ് ആന്റ് ഹിസ്മാന്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ പനോരമയില്‍ കഴിഞ്ഞ ദിവസം ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍.

about jayaram movie

More in Actor

Trending

Recent

To Top