Connect with us

ശരത് കുമാര്‍ ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ആരാധകര്‍

News

ശരത് കുമാര്‍ ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ആരാധകര്‍

ശരത് കുമാര്‍ ആശുപത്രിയില്‍; പ്രാര്‍ത്ഥനയോടെ ആരാധകര്‍

തെന്നിന്ത്യന്‍ നടന്‍ ശരത് കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡയേറിയ ബാധിച്ച് ചികിത്സയിലായിരുന്ന നടന്റെ ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസമായി ഡയേറിയ ബാധിച്ചിരുന്ന നടന്റെ ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാകുകയായിരുന്നു. നടന്റെ സ്ഥിതിയില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെങ്കിലും ആരോഗ്യം മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ശരത് കുമാറിന്റെ പങ്കാളിയും നടിയുമായ രാധിക, മകളും നടിയുമായ വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടെന്നുമാണ് ലഭ്യമായ വിവരം. അദ്ദേഹം എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.

തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ കരിയറില്‍ 130ഓളം സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നടന്‍, വില്ലന്‍, സ്വഭാവ നടന്‍ തുടങ്ങി എല്ലാ വേഷപ്പകര്‍ച്ചയിലും നിറഞ്ഞാടിയ അദ്ദേഹം രാഷ്ട്രീയത്തിലും സജീവമാണ്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ അധ്യക്ഷ പദവിയിലും ഏറെ കാലം പ്രവര്‍ത്തിച്ചിരുന്നു.

More in News

Trending

Recent

To Top