Connect with us

ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെജിഎഫിന്റെ സംഗീതജ്ഞന്‍ രവി ബസ്‌റുര്‍

Malayalam

ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെജിഎഫിന്റെ സംഗീതജ്ഞന്‍ രവി ബസ്‌റുര്‍

ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെജിഎഫിന്റെ സംഗീതജ്ഞന്‍ രവി ബസ്‌റുര്‍

കെജിഎഫ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കിയ രവി ബസ്‌റുര്‍ മലയാളത്തിലേക്ക്. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ‘മാര്‍ക്കൊ’ എന്ന ചിത്രത്തിനു വേണ്ടി ഈണമൊരുക്കാനാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. ഔദ്യോഗിക സമൂഹമാധ്യമ പേജ് വഴി രവി ബസ്‌റുര്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

സൗണ്ട് ഡിസൈനര്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ മേഖലയില്‍ പ്രതിഭ തെളിയിച്ച രവി ബസ്‌റുര്‍, ഇതുവരെ നിരവധി കന്നഡ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്.

കെജിഎഫ് ഒന്നും രണ്ടും ചാപ്റ്ററുകളിലൂടെയാണ് ആഗോള ശ്രദ്ധ നേടിയത്. രവി ബസ്‌റുര്‍ മലയാളത്തിലേക്കെത്തുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാപ്രേമികള്‍.

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന ചിത്രമാണ് ‘മാര്‍ക്കൊ’. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും യുഎഫ്എം െ്രെപവറ്റ് ലിമിറ്റഡും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണു ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

More in Malayalam

Trending

Recent

To Top