Connect with us

വിജയ് സേതുപതിയുടെ പുതിയ വേഷം ഓട്ടോ ഡ്രൈവർ ആയി!!!

Malayalam Breaking News

വിജയ് സേതുപതിയുടെ പുതിയ വേഷം ഓട്ടോ ഡ്രൈവർ ആയി!!!

വിജയ് സേതുപതിയുടെ പുതിയ വേഷം ഓട്ടോ ഡ്രൈവർ ആയി!!!

വിജയ് സേതുപതിയുടെ പുതിയ വേഷം ഓട്ടോ ഡ്രൈവർ ആയി!!!

വിജയ് സേതുപതി ഓട്ടോ ഡ്രൈവറുടെ വേഷത്തിലെത്തുന്നു. വിജയ് സേതുപതിയെ നായകനാക്കി സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാമനിതന്‍’. ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്നാണ്​ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. 96 ന്റെ ശ്രദ്ധേയ വിജയത്തിനു ശേഷം വിജയ് സേതുപതി നായകനാകുന്ന ചിത്രമാണ് മാമനിതന്‍. സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘മാമനിത’നുണ്ട്.

ഗായത്രിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇതു ഏഴാമത്തെ തവണയാണ് ഗായത്രിയും വിജയ് സേതുപതിയും ഒന്നിച്ച്‌ അഭിനയിക്കുന്നത്. മുന്‍പ് ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’, ‘റമ്മി’, ‘പുരിയതാ പുതിര്‍’, ‘ഒരു നല്ല നാളാ പാത്തു സൊല്‍റേന്‍’, സീതാക്കാത്തി എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. റിലീസിനൊരുങ്ങുന്ന ‘സൂപ്പര്‍ ഡീലക്സി’ലും വിജയ്‌ക്കൊപ്പം ഗായത്രിയുണ്ട്.

ഗ്രാമീണപശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ഓട്ടോ ഡ്രൈവറായാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. ഡിസംബറിൽ തേനിയിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയണ്. കേന്ദ്രകഥാപാത്രമായി ഒരു ബാലതാരവും അഭിനയിക്കുന്നു എന്നതാണ് ‘മാമനിത’ന്റെ മറ്റൊരു പ്രത്യേകത. ‘ഇമൈക നൊടിഗൽ’ എന്ന ചിത്രത്തിൽ നയൻതാരയുടെ മകളായി​​ അഭിനയിച്ച മാനസ്വിയാണ് ബാലതാരമായെത്തുന്നത്.

ധര്‍മദുരൈ, തെന്‍മേര്‍ക്ക് പരുവക്കാറ്റ്, ഇദം പൊരുള്‍ എവള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് സേതുപതിയും സീനു രാമസാമിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഇളയരാജയും യുവാന്‍ ശങ്കര്‍ രാജയും ചേര്‍ന്നാണ്. സൂപ്പര്‍സ്റ്റാര്‍ രജനിയ്‌ക്കൊപ്പം ‘പേട്ട’, ഫഹദ് ഫാസിലുമായി ഒന്നിക്കുന്ന സൂപ്പര്‍ ഡീലക്‌സ് എന്നിവയാണ് താരത്തിന്റെ പുതിയ റിലീസ് ചിത്രങ്ങള്‍. ഒപ്പം ‘സൈറ നരസിംഹ റെഡ്ഢി’ ,’സീതാകാതി’ എന്നീ പ്രൊജക്ടുകളും പുരോഗമിക്കുകയാണ്.

vijay sethupathi’s new movie as a auto driver

More in Malayalam Breaking News

Trending

Recent

To Top