Connect with us

തകർപ്പൻ ഫോട്ടോഷൂട്ടുമായി അനാർക്കലി മരിക്കാർ !

Malayalam Breaking News

തകർപ്പൻ ഫോട്ടോഷൂട്ടുമായി അനാർക്കലി മരിക്കാർ !

തകർപ്പൻ ഫോട്ടോഷൂട്ടുമായി അനാർക്കലി മരിക്കാർ !

സിനിമയേക്കാൾ നടിമാർ തരംഗമാകാറുള്ളത് ഫോട്ടോഷൂട്ടുകളിലൂടെയാണ് . അതീവ ഗ്ലാമറസായും മറ്റും ഇത്തരത്തിൽ മുൻനിര നായികമാർ പോലും ഫോട്ടോഷൂട്ട് നടത്താറുണ്ട്. നടി അനാർക്കലി മരയ്ക്കറിന്റെ പൂൾ ഫോട്ടോഷൂട്ട് ആണിപ്പോൾ വൈറൽ ആകുന്നത്.

വെള്ളത്തിൽ നിൽക്കുന്ന അനാർക്കലിയുടെ ചിത്രങ്ങൾ ഇതിനോടകം തരംഗമായി കഴിഞ്ഞു.

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ മലയാളസിനിമലോകത്തേക്ക് എത്തുന്നത്. എന്തും തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് അനാര്‍ക്കലി. വരുംവരായ്കകള്‍ ആലോചിക്കാതെ എല്ലാത്തിനെയും കുറിച്ച് തുറന്ന് സംസാരിക്കും. സിനിമ വന്നാല്‍ വന്നു ഇല്ലെങ്കില്‍ ഇല്ല എന്നാണ് അനാര്‍ക്കലി പറയുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങള്‍ പോലും ചെയ്യുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നാണ് അനാര്‍ക്കലി തുറന്ന് പറയുന്നത്.

‘ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാന്‍ എന്നെ തന്നെ മൂടിപ്പുതച്ചിരിക്കുന്ന ആളൊന്നുമല്ല. എന്റെ വസ്ത്രധാരണവും അങ്ങനെയൊക്കെ തന്നെയാണ്. ഗ്ലാമറസ് വേഷം വന്നാല്‍ ഞാന്‍ വണ്ണം കുറയ്ക്കാന്‍ നോക്കും. കാരണം എന്റെ ഇപ്പോഴത്തെ ശരീരം വച്ചിട്ട് ഗ്ലാമറസായാല്‍ അതു വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോട് എതിര്‍പ്പൊന്നുമില്ല. ചുംബന രംഗങ്ങളോടും എനിക്ക് എതിര്‍പ്പൊന്നുമില്ല. എന്റെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പുണ്ടോ എന്നറിയില്ല. പക്ഷേ എനിക്കൊരു പ്രശ്‌നവുമില്ല’ – അനാര്‍ക്കലി പറയുന്നു.

സിനിമയില്‍ സ്ത്രീകള്‍ കുറേ രീതിയിലൊക്കെ നോക്കിയാല്‍ സുരക്ഷിതരല്ല. പക്ഷേ ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയും പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല. വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് അത്രയും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്. നമുക്ക് ചുറ്റുമുള്ളവര്‍ക്ക് അധികം സ്വതന്ത്ര്യം കൊടുക്കാതെ എങ്ങനെ നിര്‍ത്തുന്നു എന്നതിലൊക്കെ കാര്യമുണ്ട്. എല്ലാ മേഖലകളിലും സ്ത്രീക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ട്. സിനിമയില്‍ ചിലപ്പോള്‍ കുറച്ച് കൂടുതല്‍ കാണും. അതിനെയൊക്കെ മറികടന്നേ പറ്റൂ. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യമെന്നും അനാര്‍ക്കലി വ്യക്തമാക്കുന്നു. ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ആസിഫ് അലി ചിത്രം മന്ദാരത്തിലും അനാര്‍ക്കലി ഉണ്ടായിരുന്നു.

Anarkkali marikkar pool photoshoot

Continue Reading
You may also like...

More in Malayalam Breaking News

Trending