Malayalam
എനിക്ക് എന്റെ ശരീരത്തോട് വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു, നിരന്തരം രോഗബാധിതയായി; തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍
എനിക്ക് എന്റെ ശരീരത്തോട് വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു, നിരന്തരം രോഗബാധിതയായി; തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍. ഇപ്പോഴിതാ തന്റെ ശരീരത്തോട് തനിക്ക് വെറുപ്പ് ആയിരുന്നുവെന്ന് പറയുകയാണ് നടി. താന്‍ ആഗ്രഹിച്ച പോലെ ആയിരുന്നില്ല തന്റെ ശരീരം. എന്നാല്‍ പിന്നീട് താന്‍ അത് സ്‌നേഹിച്ചു തുടങ്ങി എന്നാണ് വിദ്യ പറയുന്നത്. ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കവെ വിദ്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
‘എനിക്ക് എന്റെ ശരീരത്തോട് വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാന്‍ എങ്ങനെയായിരിക്കണം എന്ന എന്റെ തോന്നല്‍ പോലെയല്ലായിരുന്നു എന്റെ ശരീരം. അത് ഞാന്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. അതിനാല്‍ എപ്പോഴും രോഗബാധിതയുമായി. 12 വര്‍ഷം മുമ്പ് ആ രോഗം മാറ്റാനുള്ള ശ്രമം തുടങ്ങി.’
‘അപ്പോഴാണ് ഞാന്‍ മനസിലാക്കിയത് ജീവനോടെ എന്നെ നിലനിര്‍ത്തുന്നതെന്താണോ അതിനെയാണ് ഞാന്‍ ദുരുപയോഗപ്പെടുത്തുന്നതെന്ന്. പിന്നീട് എന്നെ ജീവനോടെ നിലനിര്‍ത്തിയതിന് ശരീരത്തോടും ശ്വാസത്തോടും നന്ദി പറയാന്‍ തുടങ്ങിയ നിമിഷം മുതല്‍ ഞാന്‍ അതില്‍ വിശ്വസിക്കാന്‍ തുടങ്ങി.’
‘ഞാന്‍ ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ എന്റെ വലുപ്പം എനിക്ക് ഒരിക്കലും പ്രശ്‌നമല്ല. ഞാന്‍ ക്യാമറയെ വളരെയധികം സ്‌നേഹിക്കുന്നു, അതിനെ വളരെയധികം വിശ്വസിക്കുന്നു, അത് എല്ലായ്‌പ്പോഴും എന്നെ തിരികെ സ്‌നേഹിക്കുമെന്നും ഞാന്‍ കരുതുന്നു. മറ്റുള്ളവര്‍ നമ്മളെ എങ്ങനെ വിലയിരുത്തുന്നു എന്നത് ചിന്തിക്കാത്തിരിക്കുക.’
‘സ്വയം എങ്ങനെ വിലയിരുത്തുന്നു എന്നതാണ് പ്രധാനം. ശരീരഭാരം കൂടുകയാണെങ്കില്‍ നിങ്ങള്‍ അയോഗ്യയാണെന്ന് ചിലപ്പോള്‍ തോന്നും. ഇത് കുറച്ചു കൂടി മാറിയിരുന്നെങ്കില്‍, അല്ലെങ്കില്‍ കുറച്ചു കൂടെ നല്ലത് എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നുകയാണെങ്കില്‍ അത് നല്ലതല്ല. കാരണം നിങ്ങളുടെ ശരീരമാണ് നിങ്ങളെ ജീവനോടെ നിലനിര്‍ത്തുന്നത്’ എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.