Connect with us

കേരളത്തിന് സംഭാവന ചെയ്യാനുള്ള വഴി വരുണ്‍ ധവാന് പറഞ്ഞ് കൊടുത്ത് സിദ്ധാര്‍ത്ഥ്; കേരളത്തിന് ബോളിവുഡ് ലോകത്തിന്റെയും കൈത്താങ്ങ്

Malayalam Breaking News

ഒടുവില്‍ കേരളത്തിന് ബോളിവുഡ് ലോകത്തിന്റെയും കൈത്താങ്ങ്. ബോളിവുഡില്‍ നിന്നും ആദ്യമായാണ് ഒരു താരം കേരളത്തിന് കൈത്താങ്ങുമായി എത്തിയിരിക്കുന്നത്. ബോളിവുഡ് താരം വരുണ്‍ ധവാനാണ് മറ്റുള്ളവര്‍ക്ക് മാതൃകയായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിന് സംഭാവന ചെയ്യാനുള്ള വഴി തനിക്ക് സിദ്ധാര്‍ത്ഥ് പറഞ്ഞു തന്നിട്ടുണ്ടെന്നും വരുണ്‍ ധവാന്‍ പറയുന്നു.

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് രാഷ്ട്രീയ-സിനിമാ മേഖലകളില്‍ നിന്നും നിരവധി പ്രമുഖരാണ് ഹസ്തദാനവുമായി എത്തിയത്. മലയാളി താരങ്ങള്‍ കൈത്താങ്ങുമായി എത്തുംമുമ്പേ പ്രചോദനമേകി തെന്നിന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മലയാള താരങ്ങളും രംഗത്തെത്തി. ഇപ്പോഴിതാ ബോളിവുഡ് താരങ്ങളും രംഗത്തെത്തുകയാണ്.

കേരളത്തിലെ വെള്ളപ്പൊക്ക കെടുതിയിലേക്ക് ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധ ചെലുത്തണമെന്നാണ് വരുണ്‍ ധവാന്‍ പറയുന്നത്. കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ കേരളത്തോടൊപ്പം നില്‍ക്കുന്നു. നിങ്ങളെ കൊണ്ട് പറ്റുന്ന എല്ലാ സഹായവും പരമാവധി ചെയ്യണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള വഴി സിദ്ധാര്‍ത്ഥ് (നടന്‍ സിദ്ധാര്‍ത്ഥ്) എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ദേശീയമാധ്യമങ്ങള്‍ കേരളത്തിലേക്ക് ശ്രദ്ധ ചെലുത്തണം. അതുപോലെ കേന്ദ്രസര്‍ക്കാറിന്റെയും ഇന്ത്യന്‍ പൗരന്‍മാരുടെയും സഹായവും അവരിലേക്ക് എത്തണമെന്നും വരുണ്‍ ധവാന്‍ ട്വീറ്റ് ചെയ്തു.

Varun Dhavan helping hands to Kerala flood

More in Malayalam Breaking News

Trending

Recent

To Top