തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേജിൽ മലയാളികളുടെ പൊങ്കാല !! എല്ലാ പോസ്റ്റിന് താഴെയും നിറയുന്നത് കേരളത്തിന്റെ പ്രതിഷേധം !!
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ തമിഴ്‌നാട് സർക്കാർ സ്വീകരിച്ച നിലപാടുകൾ വൻ വിവാദമായിരുന്നു. മുല്ലപ്പെരിയാറിൽ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ട് ഇരിക്കുമ്പോഴും സ്വാർത്ഥ താൽപര്യങ്ങളുടെ സംരക്ഷണത്തിനായി ഡാമിലെ വെള്ളത്തിന്റെ അളവ് കൂട്ടാൻ നിർദ്ദേശിച്ച പളനി സ്വാമിയുടെ നിലപാടിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.ഇപ്പോഴിതാ തമിഴ്‍നാട് മുഖ്യമന്ത്രിയുടെ പേജിൽ മലയാളികളുടെ പൊങ്കാല തുടങ്ങിയിരിക്കുകയാണ്.
പച്ചത്തെറിയും, Save Kerala ഹാഷ് ടാഗുകളും കൊണ്ട് എല്ലാ പോസ്റ്റുകളുടെയും കമന്റ് ബോക്‌സുകൾ നിറഞ്ഞിരിക്കുകയാണ്. വെള്ളം കൊടുക്കുന്ന ഞങ്ങളെ തിരിഞ്ഞു കൊത്തിയെന്നും മറ്റുമാണ് മിക്ക കമന്റുകളും. ഇനി എന്തെങ്കിലും ആവശ്യത്തിനായി കേരളത്തിനെ സമീപിച്ചാൽ ഞങ്ങൾ കൈ മലർത്തികാണിക്കുമെന്നും ആളുകൾ പറയുന്നുണ്ട്. ചില തമിഴ് സ്വദേശികളും കേരളത്തിന് സപ്പോർട്ടുമായി എത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വെച്ച് കളിക്കുന്ന തമിഴ്‌നാടിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ.
Keralites attacks facebook page of Tamilnadu chief minister
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...