Connect with us

നിന്റെ പേര് എല്ലാത്തിലും വേണം ഇല്ലെങ്കിൽ ചതിക്കപ്പെടും എന്ന് അമ്മ പറഞ്ഞു; വെളിപ്പെടുത്തി വനിത വിജയ കുമാർ

Movies

നിന്റെ പേര് എല്ലാത്തിലും വേണം ഇല്ലെങ്കിൽ ചതിക്കപ്പെടും എന്ന് അമ്മ പറഞ്ഞു; വെളിപ്പെടുത്തി വനിത വിജയ കുമാർ

നിന്റെ പേര് എല്ലാത്തിലും വേണം ഇല്ലെങ്കിൽ ചതിക്കപ്പെടും എന്ന് അമ്മ പറഞ്ഞു; വെളിപ്പെടുത്തി വനിത വിജയ കുമാർ

തമിഴ് ടെലിവിഷൻ രം​ഗത്ത് ഇപ്പോഴത്തെ വിവാദ താരമാണ് വനിത വിജയ കുമാർ. ബി​ഗ് ബോസ് തമിഴ് മൂന്നാം സീസണിൽ മത്സരാർത്ഥി ആയ ശേഷമാണ് വനിത വിജയകുമാർ ജന ശ്രദ്ധ നേടിയത് .പ്രമുഖ നടൻ വിജയ കുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മകളാണ് വനിത. സിനിമാ താരങ്ങളായ പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി തുടങ്ങിയവരാണ് വനിതയുടെ സഹോദരങ്ങൾ. നാളുകളായി ഈ കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണ് വനിത.

വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നും പറഞ്ഞ് നടിയുടെ അച്ഛനും അമ്മയും മുമ്പൊരിക്കൽ പത്ര സമ്മേളനവും നടത്തിയിരുന്നു. ഇപ്പോഴിതാ കുടുംബവുമായി ഉണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വനിത.

ജീവിതത്തിൽ എല്ലാത്തിനും തെറ്റും ശരിയും പറയാൻ പറ്റില്ല. എനിക്ക് എന്റെ ശരി ആയിരിക്കും നിങ്ങൾക്ക് നിങ്ങളുടെ ശരിയും. അവർ എന്ത് കൊണ്ടാണ് അങ്ങനെ സംസാരിച്ചത് എന്ന് എനിക്കറിയില്ല. അമ്മ ആ പ്രസ് മീറ്റിൽ ഇരുന്നത് എങ്ങനെയെന്ന് നിങ്ങൾ കണ്ടിട്ടുണ്ടാവും. അമ്മ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു’

‘ഒരുപാട് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമ്മ സ്വബോധത്തിൽ ആയിരുന്നില്ല. അവർ എവിടെ ഒപ്പ് വെക്കാൻ പറഞ്ഞാലും കേൾക്കുന്ന ഒരു നിലയിൽ ആയിരുന്നു. അതിന് തെളിവുകളും ഉണ്ട്. അതിനാൽ അമ്മയെ ഞാൻ കുറ്റപ്പെടുത്തില്ല’

‘നടന്നതെല്ലാം ഒരു ഈ​ഗോ ക്ലാഷ് ആണ്. ഞാൻ ചെയ്ത തെറ്റാേ അച്ചന്റെ തെറ്റോ മകൻ ശ്രീഹരിയുടെ ​ഗെയിമോ അല്ല. എല്ലാവരും സ്വാർത്ഥരായി സ്വന്തം ജീവിതം നോക്കി. ശ്രീഹരി ചെറിയ കുട്ടി ആയിരുന്നു. അവനെ പറഞ്ഞ് വിശ്വസിപ്പിച്ചു. അമ്മയിൽ നിന്നും സ്വന്തം കുഞ്ഞിനെ പിരിച്ച് എന്റെ മുൻ ഭർത്താവിന് കൊടുക്കാൻ അച്ഛൻ ആ​ഗ്രഹിച്ചത് എന്തിനെന്ന് അറിയില്ല’

‘അങ്ങനെ പലതും നടന്നു. ശ്രീഹരി എന്നോട് മിണ്ടാതായി. ഞാനും അത് വിട്ടു. മകനെ എനിക്ക് വിട്ട് കിട്ടാൻ സുപ്രീം കോടതി വരെ പോയി. പക്ഷെ അവൻ വന്നില്ല. എന്ത് ചെയ്യാൻ പറ്റും. ഞാൻ ആ ഘട്ടം കടന്ന് വന്നു. അത് വളരെ വേദനാജനകം ആയിരുന്നു’

‘പക്ഷെ ഇതെല്ലാം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ അമ്മ എന്നോട് സംസാരിച്ചു. 2010 ലോ 11 ലോ അമ്മ എന്നെ വീട്ടിലേക്ക് വിളിച്ചു. അച്ഛനോട് ക്ഷമ പറഞ്ഞ് പ്രശ്നങ്ങൾ തീർക്കാൻ പറഞ്ഞു. ഞാൻ വീട്ടിൽ പോയി അച്ഛനെ കാലിൽ വീണ് സോറി ഡാഡി ഇങ്ങനെയൊക്കെ സംഭവിച്ചു എന്നോട് ക്ഷമിക്കൂ എന്ന് പറഞ്ഞു’

‘അച്ഛനും കരഞ്ഞു. എല്ലാം പഴയ പോലെ ആയി. വീട്ടിലേക്ക് ഞാൻ താമസം മാറി. അമ്മയുള്ള വരെയും എല്ലാം നല്ല രീതിയിൽ പോയി. അമ്മ ആശുപത്രിയിലായ സമയത്ത് അഭിഭാഷകനെ വിളിക്കാനും സ്വത്ത് രേഖകൾ പരിശോധിക്കണമെന്നും പറഞ്ഞു. നിന്റെ പേര് എല്ലാത്തിലും വേണം ചതിക്കപ്പെടും എന്ന് അമ്മ പറഞ്ഞു”72 മണിക്കൂറിനുള്ളിൽ അമ്മ മരിക്കുമെന്ന് ഉറപ്പായി. ഇനി ഒരു ചികിത്സയും കൊടുക്കാനില്ലായിരുന്നു. വീഡിയോ എടുക്ക് എല്ലാം ഞാൻ പറയാമെന്ന് വരെ അമ്മ പറഞ്ഞു. ഞാൻ പറഞ്ഞു. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നെങ്കിൽ മുന്നേ ചെയ്യാമായിരുന്നു ഈ സമയത്ത് ആശുപത്രിയിൽ വെച്ച് വീഡിയോ എടുത്ത് എന്റെ ജീവിതം സുരക്ഷിതമാക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല’

എന്നെ അങ്ങെന പറ്റിക്കുകയാണെങ്കിൽ അങ്ങനെ നടക്കട്ടെ, ദൈവം നോക്കിക്കൊള്ളും. എന്നെ നോക്കണം അവളെ പറ്റിക്കുമെന്ന് അവസാന സമയത്ത് അമ്മ അച്ഛനോട് പറഞ്ഞിരുന്നു. ഈ നടന്നതെല്ലാം അച്ചനും എനിക്കും ചുറ്റുമുള്ളവർക്കും അറിയാമായിരുന്നു. അമ്മ മരിച്ചതോടെ എല്ലാം മാറി,’ വനിത വിജയകുമാർ പറഞ്ഞു. താൻ വീട്ടിൽ നിന്ന് പുറത്തായെന്നും അച്ഛനും സഹോദരങ്ങളും തന്നോട് മിണ്ടാതായെന്നും വനിത പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top