Connect with us

എലിസബത്ത് എന്നേക്കും എന്റേതാണ്’; നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാലയുടെ വീഡിയോ

Movies

എലിസബത്ത് എന്നേക്കും എന്റേതാണ്’; നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാലയുടെ വീഡിയോ

എലിസബത്ത് എന്നേക്കും എന്റേതാണ്’; നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാലയുടെ വീഡിയോ

അൻപ്’ എന്ന തമിഴ് സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ബാല. തുടർന്ന് മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.
ഈ ബന്ധത്തിൽ ഒരു മകളുണ്ട് താരത്തിന്. എന്നാൽ അധിക നാൾ അമൃതയുമായുള്ള ബാലയുടെ ദാമ്പത്യജീവിതത്തിനു ആയുസ്സ് ഉണ്ടായിരുന്നില്ല. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞിടക്കയിരുന്നു ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള ജീവിതവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയും രണ്ടാം ഭാര്യ എലിസബത്തും വേർപിരിഞ്ഞുവെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു.

എപ്പോഴും ഭാര്യയെ കുറിച്ച് പൊതുഇടങ്ങളിൽ സംസാരിക്കാറുള്ള ബാല ഭാര്യ എലിസബത്തിനെ കുറിച്ച് സംസാരിക്കാതെ ആയതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും പരാജയമായിയെന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയത്. എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാല സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

‘എലിസബത്ത് എന്നേക്കും എന്റേതാണ്’ എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചാണ് ഭാര്യ തിരിച്ച് വന്ന സന്തോഷം ബാല പ്രകടിപ്പിച്ചിരിക്കുന്നത്. ബാലയുടെ കൂളിങ് ​ഗ്ലാസ് ധരിച്ച് എലിസബത്ത് ന‍ൃത്തം ചെയ്യുന്നതും വീ‍ഡിയോയിൽ കാണാം.

ഇരുവരുടേയും വീഡിയോ ഇതിനോടകം വൈറലാണ്. എലിസബത്ത് ബാലയെ വിട്ടുപോയത് ബാലയുടെ പെരുമാറ്റത്തിലെ കുഴപ്പംകൊണ്ടാണെന്ന് വരെ വിമർശകർ പറഞ്ഞിരുന്നു. എലിസബത്ത് പോയപ്പോൾ തന്നെ പരിഹസിച്ചവർക്കുള്ള മറുപടിയെന്നോണമാണ് ബാല വീണ്ടും എലിസബത്തിനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘എന്റെ കൂളിങ് ​ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി…. അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാമെന്ന്’ പറഞ്ഞാണ് ബാല ഭാര്യ എലിസബത്തിനെ വീഡിയ്ക്ക് മുമ്പിലേക്ക് കൊണ്ടുവന്നത്.

എലിസബത്ത് കൂടി വീഡിയോയ്ക്ക് മുന്നിലേക്ക് വന്നതോടെ ഇരുവരും ഒന്നിച്ച് തമിഴ് തട്ടുപൊളിപ്പൻ ​ഗാനത്തിന് നൃത്തം വെക്കുകയും ചെയ്തു. ഒപ്പം നാളെ തന്റെ സിനിമ ഷെഫീക്കിന്റെ സ‌ന്തോഷം റിലീസ് ചെയ്യുകയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും ബാല പറയുന്നുണ്ട്

വളരെ വേ​ഗത്തിലാണ് എലിസബത്തിനൊപ്പമുള്ള ബാലയുടെ വീഡിയോ വൈറലായത്. ഇരുവരേയും പഴയ സ്നേഹത്തോടെ കാണാൻ സാധിച്ച സന്തോഷമാണ് ആരാധകർ എല്ലാവരും കമന്റിലൂടെ പങ്കുവെച്ചത്. ‘സന്തോഷമായി…. ഇതാണ് ഞങ്ങൾ കാത്തിരുന്ന നേരം ബാലയും എലിസബത്തും ഒരുമിച്ചുള്ള എൻട്രി അടിപൊളി.’

‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സന്തോഷമായി.. മച്ചാ.. ഒരുപാട് സന്തോഷം… അവസാനം ആ ചേർത്ത് നിർത്തൽ ഉണ്ടല്ലോ.. അതിലുണ്ട്…. ഒരിക്കലും കൈവിട്ട് കളയാതിരിക്കാനുള്ള വൈഫിന്റെ സ്നേഹം… എന്താണെന്ന് അറിയില്ലടോ… തന്നെ ഞങ്ങൾക്ക് വല്ലാത്ത ഇഷ്ടമാടോ’ തുടങ്ങി നിരവധി കമന്റുകളാണ് ബാലയേയും എലിസബത്തിനേയും അഭിനന്ദിച്ച് വരുന്നത്.ടിനി ടോം അടക്കമുള്ള താരങ്ങളും ബാലയ്ക്കും എലിസബത്തിനും ആശംസകൾ നേർന്ന് എത്തി. ആദ്യത്തെ വിവാഹ വാർഷികത്തിന് മുമ്പാണ് ഇരുവരും പിരിഞ്ഞ് താമസിക്കാൻ തുടങ്ങിയത്. ബാലയുടെ അടുത്ത് നിന്നും പോയ എലിസബത്ത് തന്റെ ഡോക്ടർ ജോലിയും യാത്രകളുമെല്ലാമായി തിരക്കിലായിരുന്നു.

അപ്പോഴും എലിസബത്ത് തന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എലിസബത്തുമായി ബാലയുടെ വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങൾ ഏറെ ആഘോഷമാക്കിയിരുന്നു.
അമൃതയുമായി പിരിഞ്ഞ ശേഷം ബാല വർഷങ്ങളായി ബാച്ചിലർ ലൈഫ് നയിച്ചുവരികയായിരുന്നു. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലായി വിവാഹിതരായവരാണ് എലിസബത്തും ബാലയും.

അതേസമയം ബാല അഭിനയിച്ച് തിയേറ്ററുകളിലെത്താൻ പോകുന്ന ഏറ്റവും പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ. അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ഉണ്ണി മുകുന്ദനടക്കം എല്ലാവരും ബാലയുടെ പ്രകടനം എല്ലാവരേയും അതിശയിപ്പിക്കുമെന്ന് സിനിമയുടെ പ്രമോഷന് വന്നപ്പോൾ പലപ്പോഴായി പറഞ്ഞിരുന്നു. മേപ്പടിയാനുശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

More in Movies

Trending

Recent

To Top