Malayalam
പൊടിറോബിന്റെ കുടുംബ ചിത്രം പുറത്ത്! ‘കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച്ച… കണ്ണ് തട്ടാതിരിക്കട്ടെയെന്ന് ആരാധകർ
പൊടിറോബിന്റെ കുടുംബ ചിത്രം പുറത്ത്! ‘കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച്ച… കണ്ണ് തട്ടാതിരിക്കട്ടെയെന്ന് ആരാധകർ
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി പങ്കെടുത്ത ശേഷമാണ് റോബിൻ രാധാകൃഷ്ണന് ആരാധകർ കൂടിയത്. അതിന് മുമ്പും റോബിൻ മോട്ടിവേഷൻ വീഡിയോകളും മറ്റുമായി സോഷ്യൽമീഡിയയിൽ സജീവമായിരുന്നു.
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് റോബിനും ഭാവി വധു ആരതി പൊടിയും . റോബിൻ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരതി പൊടിയുടേയും തന്റേയും മാതാപിതാക്കൾക്കൊപ്പമുള്ള കുടുംബ ചിത്രമാണ് റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഫാമിലി എന്ന് ക്യാപ്ഷൻ കൊടുത്താണ് റോബിൻ ചിത്രം പങ്കുവെച്ചത്. ‘പൊടിറോബിന്റെ കുടുംബ ചിത്രം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. പൊടിറോബ് ഫാമിലി…. ഇതാണ് മച്ചാന്റെയും പൊടിയുടേയും സ്വർഗരാജ്യം.’ ‘കുടുംബത്തിന് സർവ്വസന്തോഷവും നേരുന്നു, ഒന്നും പറയാനില്ല ….. ഹൃദയം നിറഞ്ഞ സന്തോഷം, വളരെ അധികം വെയ്റ്റ് ചെയ്തിരുന്ന ചിത്രമായിരുന്നു, രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ് കല്യാണമെന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതിക്കും നല്ലതുമാത്രം സംഭവിക്കട്ടെ.’
‘കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച്ച… കണ്ണ് തട്ടാതിരിക്കട്ടെ’ തുടങ്ങി നിരവധി കമന്റുകളാണ് പുതിയ ഫാമിലി ഫോട്ടോയ്ക്ക് ലഭിച്ചത്. അതേസമയം അടുത്തിടെ റോബിൻ ആരതി പൊടിയുടെ ബന്ധുക്കളെപ്പോയി കാണുകയും അവർക്കൊപ്പം സമനയം ചിലവഴിക്കുകയുമെല്ലാം ചെയ്തത് വാർത്തയായിരുന്നു. തന്റെ സിനിമാ ജീവിതം തകർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും തന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ പലരും ശ്രമിച്ചത് താൻ അറിഞ്ഞുവെന്നും അടുത്തതിടെ റോബിൻ വെളിപ്പെടുത്തിയിരുന്നു.
ആരതിയും റോബിനും ഇപ്പോൾ കരിയറും സ്വകാര്യ ജീവിതവുമെല്ലാമായി മുന്നോട്ട് പോവുകയാണ്. ജനുവരി മാസം ഇരുവരുടേയും വിവാഹ നിശ്ചയമുണ്ടാകുമെന്നാണ് അടുത്തിടെ റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ആരതി പൊടി വളരെ അവിചാരിതമായിട്ടാണ് റോബിന്റെ ജീവിതത്തിലേക്ക് വന്നത്. റോബിന്റെ ഒരു അഭിമുഖം എടുക്കാനായാണ് ആരതി പൊടി എത്തിയത്. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് മാറുകയായിരുന്നു. റോബിൻ ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണെന്ന് അടുത്തിടെ റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
റോബിൻ നായകനും ആരതി പൊടി നായികയുമായിട്ടാണ് സിനിമ പ്ലാൻ ചെയ്യുന്നത്. ആരതി പൊടി ഇതിനോടകം തന്നെ നടിയായി പേരെടുത്ത അഭിനേത്രിയാണ് തമിഴിലുൾപ്പടെ താരം മൂന്ന് സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. അവയെല്ലാം റിലീസിന് തയ്യാറെടുക്കുകയാണ്.