Connect with us

ഐ ലവ് യു എന്നതിന് ഒരുപാട് അർഥങ്ങളുണ്ട്, ഒരു അർഥത്തിൽ മാത്രമെ പറയാവൂ എന്നില്ലല്ലോ… സെറീനയുടെ കാര്യത്തിൽ സാ​​ഗറാണ് തീരുമാനം എടുക്കേണ്ടത്; അച്ഛൻ പ്രതികരിക്കുന്നു

TV Shows

ഐ ലവ് യു എന്നതിന് ഒരുപാട് അർഥങ്ങളുണ്ട്, ഒരു അർഥത്തിൽ മാത്രമെ പറയാവൂ എന്നില്ലല്ലോ… സെറീനയുടെ കാര്യത്തിൽ സാ​​ഗറാണ് തീരുമാനം എടുക്കേണ്ടത്; അച്ഛൻ പ്രതികരിക്കുന്നു

ഐ ലവ് യു എന്നതിന് ഒരുപാട് അർഥങ്ങളുണ്ട്, ഒരു അർഥത്തിൽ മാത്രമെ പറയാവൂ എന്നില്ലല്ലോ… സെറീനയുടെ കാര്യത്തിൽ സാ​​ഗറാണ് തീരുമാനം എടുക്കേണ്ടത്; അച്ഛൻ പ്രതികരിക്കുന്നു

ബിഗ് ബോസ്സിൽ നിന്ന് സാഗർ പുറത്തിറങ്ങിയ ശേഷം ഏറ്റവും അധികം ആളുകള്‍ക്ക് അറിയേണ്ടത് സാഗറും സെറീനയും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നതാണ്. ഗെയിമിന് വേണ്ടി സാഗര്‍ കളിച്ച സ്ട്രാറ്റജി ആയിരുന്നോ അത് എന്ന ചോദ്യത്തിന് സാഗര്‍ തന്നെ വ്യക്തമായി മറുപടി നല്‍കുന്നുണ്ട്.


തനിക്ക് സെറീനയുമായി നല്ലൊരു ബോണ്ടുണ്ടെന്ന് എവിക്ടായശേഷവും സാ​ഗർ പറഞ്ഞിരുന്നു. ഇപ്പോഴിത സെറീനയുമായുള്ള മകന്റെ ബന്ധത്തെ കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് സാ​ഗറിന്റെ അച്ഛൻ. സെറീനയുടെ കാര്യത്തിൽ സാ​​ഗറാണ് തീരുമാനം എടുക്കേണ്ടതെന്നും തങ്ങൾ എന്തിനും തയ്യാറാണെന്നുമാണ് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെ പിതാവ് പറഞ്ഞത്. ‘ബി​ഗ് ബോസിൽ സാ​ഗർ പങ്കെടുക്കുന്നത് കാണാൻ അവന്റെ അമ്മ ആ​ഗ്രഹിച്ചിരുന്നു. പക്ഷെ അത് കാണാനുള്ള ഭാ​ഗ്യമുണ്ടായില്ല. നല്ല കണ്ടന്റ് കൊടുക്കുന്നവർ പുറത്താകുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. സാ​ഗർ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും’, അച്ഛൻ പറയുന്നു.

സാ​ഗറിന് പിആർ ഉണ്ടായിരുന്നുവോ എന്ന ചോദ്യത്തിനുള്ള മറുപടിയും അദ്ദേഹം നൽകി. സാ​ഗറിന് പിആറില്ലെന്നും അങ്ങനെ ഏൽപ്പിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന തരത്തിലാണ് അവൻ സംസാരിച്ചതെന്നും പിആറുണ്ടെന്നത് വെറുതെ പരക്കുന്ന കഥകളാണെന്നും അച്ഛൻ വിശദമാക്കി. സെറീന, നാദിറ എന്നിവരുമായുള്ള സൗഹൃദം വോട്ടിങിനെ ബാധിച്ചുവെന്ന് തോന്നിയെന്നും അദ്ദേഹം പറയുന്നു. ‘ആർക്കും ആരേയും സ്നേഹിക്കാമല്ലോ… അതെല്ലാം പ്രണയമാണെന്ന് പറയുന്നതിൽ അർഥമില്ല. അത്തരത്തിൽ ഒരു തെറ്റിദ്ധാരണ വോട്ടിങിനെ ബാധിച്ചുവെന്ന് തോന്നിയിരുന്നു. ഐ ലവ് യു എന്നതിന് ഒരുപാട് അർഥങ്ങളുണ്ട്. ഒരു അർഥത്തിൽ മാത്രമെ പറയാവൂ എന്നില്ലല്ലോ. സെറീനയുടെ കാര്യത്തിൽ സാ​​ഗറാണ് തീരുമാനം എടുക്കേണ്ടത്. ഞങ്ങൾ എന്തിനും തയ്യാറാണ്.’

‘അവസാനം വരേയും സാ​ഗർ റൂൾ നോക്കിയാണ് കളിച്ചത്. സാ​ഗറിന് ക്യാപ്റ്റൻസി നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ എല്ലാവരും ഡൗണായിരുന്നു’, അച്ഛൻ പറയുന്നു. ജുനൈസ് സാ​ഗറിനെ ചതിച്ചുവെന്ന് തോന്നിയിട്ടില്ലെന്നും ഇരുവർക്കും ഇടയിൽ ചില തെറ്റിദ്ധാരണകൾ വന്നതാകാമെന്നും അച്ഛൻ കൂട്ടിച്ചേർത്തു. സിനിമയിലേക്കും പുതുതായി ആരംഭിച്ച പ്രൊഡക്ഷൻ ഹൗസിലേക്കുമായിരിക്കും തന്റെ ഇനിയുള്ള ശ്രദ്ധയെന്നും എവിക്ടായശേഷം സംസാരിക്കവെ സാ​ഗർ സൂര്യ പറഞ്ഞിരുന്നു. ടോപ്പ് ഫൈവിലേക്ക് പലരും പ്രെഡിക്ട് ചെയ്ത് വെച്ചിരുന്ന മത്സരാർഥിയാണ് അറുപത് ദിവസം പിന്നിട്ടപ്പോൾ പുറത്തായത്.

More in TV Shows

Trending