Connect with us

നീ വന്ന് പാത്രം കഴുകുകയോ തുടയ്ക്കുകയോ തുണി അലക്കുകയോ ചെയ്തോളൂ… അതൊന്നും ലക്ഷ്മിക്ക് ഒരു പ്രശ്നവുമില്ല… രാത്രി എന്റെ അടുത്തേക്ക് വരാതിരുന്നാൽ മതി, പകൽ വരുന്നതിൽ ലക്ഷ്മിക്ക് കുഴപ്പമുണ്ടാകില്ലെന്ന് അഖിൽ ; ശോഭയുടെ മറുപടി കണ്ടോ?

TV Shows

ഇത്തവണത്തെ ബിഗ് ബോസ്സിൽ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോയാണ് അഖിൽ മാരാർ-ശോഭ വിശ്വനാഥ് കോമ്പോ.

ടോം ആന്റ് ജെറി കോമ്പിനേഷൻ പോലെയാണ് ഇവരുടെ വഴക്കുകൾ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നാറുള്ളത്. രണ്ടുപേർക്കും ഒരു കാര്യത്തിലും യോജിപ്പില്ല. പക്ഷെ സഹായങ്ങൾ ചെയ്യേണ്ട സമയത്ത് ഇരുവരും പരസ്പരം ചെയ്യാറുമുണ്ട്. ശോഭയുടെ കൈയ്ക്ക് പരിക്കേറ്റപ്പോൾ തിരുമ്മുന്ന അഖിലിന്റേയും മുറിവേറ്റ അഖിലിന്റെ കാലിന് മരുന്ന് വെച്ച് കൊടുക്കുന്ന ശോഭയുടേയും വീഡിയോകൾ വൈറലായിരുന്നു.

മോഹൻലാൽ തന്നെ ഇരുവരോടും ‘ടോം ആന്റ് ജെറി പോലെയാണല്ലോ ഇരുവരുമെന്ന്’, ചോദിക്കുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പെർഫോമൻസ് ചെയ്തപ്പോൾ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ മാണിക്യനും കാർത്തുമ്പിയുമായാണ് അഖിലും ശോഭയും അഭിനയിച്ചത്. മോഹൻലാൽ വളരെ ആസ്വദിച്ച് ഇരുവരുടേയും പെർഫോമൻസ് കാണുകയും ചെയ്തിരുന്നു.

ശോഭയെ ദേഷ്യം പിടിപ്പിക്കാനായി നിരന്തരം ഓരോന്ന് കാണിക്കുകയും പറയുകയും ചെയ്യാറുണ്ട് അഖിൽ മാരാർ. ചിലപ്പോഴൊക്ക ശോഭ അതിനോട് ക്ഷമ നശിച്ച് കഴിയുമ്പോൾ വൈകാരികമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സെറീനയ്ക്കും അനുവിനും ഒപ്പം സംസാരിച്ചിരിക്കവെ അഖിൽ ശോഭയോട് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് താനെന്നാണ് അഖിൽ സെറീനയോടും അനുവിനോടും ശോഭയുടെ മുമ്പിൽ വെച്ച് പറ‍ഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ശോഭ ചേച്ചിക്ക് അഖിലേട്ടനോട് ഇഷ്ടമുണ്ടെന്ന് സെറീന പറയുന്നതും ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ കാണാം. ‘ശോഭയ്ക്ക് കിട്ടാതെ പോയ ഭർത്താവാണ് ഞാൻ. നീ വാ… ലക്ഷ്മിയോട് ഞാൻ പറഞ്ഞോളം… നീ പോര്… നീ വന്ന് പാത്രം കഴുകുകയോ തുടയ്ക്കുകയോ തുണി അലക്കുകയോ ചെയ്തോളൂ… അതൊന്നും ലക്ഷ്മിക്ക് ഒരു പ്രശ്നവുമില്ല. രാത്രി എന്റെ അടുത്തേക്ക് വരാതിരുന്നാൽ മതി. പകൽ വരുന്നതിൽ ലക്ഷ്മിക്ക് കുഴപ്പമുണ്ടാകില്ല’, അഖിൽ ശോഭയോട് തമാശയായി പറ‍ഞ്ഞു.

ഇതൊന്നും നിന്റെ ഭാര്യ കേൾക്കേണ്ടെന്നും ചിലപ്പോൾ നീ തിരിച്ച് ചെല്ലുമ്പോഴേക്കും അവൾ അമ്മിക്കല്ല് ഷാർപ്പ് ചെയ്ത് വെച്ചിട്ടുണ്ടാകുമെന്നും’, അഖിലിനോട് ശോഭ മറുപടിയായി പറഞ്ഞു.

ശോഭയുടെ വിവാ​ഹം നേരത്തെ കഴിഞ്ഞതാണ്. എന്നാൽ ഭർത്താവിൽ നിന്നുള്ള ശാരീരികവും മാനസീകവുമായ ഉപദ്രവങ്ങളെ തുടർന്ന് ശോഭ വിവാഹമോചനം നേടുകയായിരുന്നു. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പക്ഷെ കുഞ്ഞുങ്ങളെ വളർത്തണമെന്ന് ആ​​ഗ്രഹമുണ്ടെന്നും അടുത്തിടെ സഹമത്സരാർഥികളോട് സംസാരിക്കവെ ശോഭ പറഞ്ഞിരുന്നു. ലക്ഷ്മിയാണ് അഖിൽ മാരാരുടെ ഭാര്യ. രണ്ട് പെൺകുഞ്ഞുങ്ങളുമുണ്ട്.

More in TV Shows

Trending