TV Shows
സെറീനയുമായി ഇമോഷണൽ ബോണ്ടുണ്ട്… എനിക്ക് പെട്ടന്ന് കാര്യങ്ങൾ അവളുമായി കണക്ട് ചെയ്യാൻ പറ്റും, അതിനിടയിൽ നാദിറ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതോടെ ഗെയിമിൽ പ്രോപ്പറായി ഫോക്കസ് ചെയ്യാൻ പറ്റാതെ പോയി; സാഗർ സൂര്യ
സെറീനയുമായി ഇമോഷണൽ ബോണ്ടുണ്ട്… എനിക്ക് പെട്ടന്ന് കാര്യങ്ങൾ അവളുമായി കണക്ട് ചെയ്യാൻ പറ്റും, അതിനിടയിൽ നാദിറ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതോടെ ഗെയിമിൽ പ്രോപ്പറായി ഫോക്കസ് ചെയ്യാൻ പറ്റാതെ പോയി; സാഗർ സൂര്യ
ശ്രുതിയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും പുറത്തായത് സാഗർ സൂര്യയാണ്. താൻ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സേഫ് ഗെയിം കളിക്കുന്ന പലരും അവിടെ ഉണ്ടെന്നുമായിരുന്നു പുറത്തിറങ്ങിയ സാഗർ പറഞ്ഞത്
അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ് എന്നിവരാണ് സാഗറിനൊപ്പം നോമിനേഷനിൽ ഉണ്ടായിരുന്നത്. ശക്തരായ മത്സരാർത്ഥികൾ ആയിരുന്നു എല്ലാവരുംഈ സീസണിലെ ജോഡികളായിരുന്നു സെറീനയും സാഗർ സൂര്യയുടേതും. സാഗറിന്റെ പടിയിറക്കം സെറീനയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഹൗസിലെ തന്റെ പ്രിയ ചങ്ങാതിമാരായ സെറീനയേയും നാദിറയേയും കുറിച്ച് സാഗർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
സെറീനയുമായി ഇമോഷണൽ ബോണ്ടുണ്ടായിരുന്നുവെന്നും നാദിറ ഇഷ്ടമാണെന്ന് പറഞ്ഞതോടെ ഗെയിമിൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ലെന്നും സാഗർ പറയുന്നു. സെറീനയുമായുള്ള പ്രണയം തുടങ്ങിയപ്പോൾ മുതൽ സാഗറിന് പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് വന്ന് തുടങ്ങി. പ്രണയമാണെന്ന് ഇരുവരും പറഞ്ഞിട്ടില്ലെങ്കിൽ കൂടിയും സെറീനയ്ക്കും സാഗറിനും ഇടയിൽ ഒരു ലവ് ട്രാക്കുണ്ടെന്ന് പ്രേക്ഷകർ തിരിച്ചറിയുകയും അത് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് നാദിറയും സാഗറിനോട് തന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ച് എത്തിയിരുന്നു. അതോടെ നാദിറയേയും സാഗറിന് തന്നിൽ നിന്നും അകറ്റാൻ പറ്റാതെയായി. സാഗറിന്റെ ഗെയിമും പാളി തുടങ്ങി. ബിബി ഹോട്ടൽ ടാസ്ക്കിൽ ചലഞ്ചേഴ്സ് വന്നപ്പോൾ സാഗർ പണം തട്ടം പറിച്ചതും പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇംപാക്ടാണുണ്ടാക്കിയത്. ചലഞ്ചറായി രജിത്ത് ഹൗസിലേക്ക് വന്നശേഷം ലവ് ട്രാക്കിനെ കുറിച്ചും അത് ബാധിക്കുന്നത് എത്തരത്തിലായിരിക്കുമെന്ന് വിവരിച്ച് കൊടുത്ത ശേഷവുമാണ് സാഗർ ഗെയിമിൽ ചെറിയ രീതിയിൽ മാറ്റം വരുത്തിയത്. ‘ഞാൻ എപ്പോഴും ഗെയിമിനെ മനസിലാക്കി തന്നെയാണ് കളിച്ചത്. റിനോഷ് വളരെ സൈലന്റായി നിന്ന് പറയേണ്ട കാര്യങ്ങൾ പറയുന്നുണ്ട്. അതുപോലെ തന്നെ മിഥുൻ ഒറിജിനലാണ്. പക്ഷെ കാര്യങ്ങളിലൊന്നും ഇടപെടുന്നില്ല. അങ്ങനെ ആയിരം ദിവസം വരെ സുഖമായി നിൽക്കാൻ എനിക്കും പറ്റുമായിരുന്നു’, സാഗർ സൂര്യ പറയുന്നു.
ഒന്നും മിണ്ടാതിരുന്ന് ഗെയിം കളിക്കാൻ പറ്റില്ലെന്നും ഗെയിമർ എന്നുള്ള രീതിയിൽ താൻ കളിച്ച് അടിപൊളിയായി വരികയായിരുന്നുവെന്നും സാഗർ എവിക്ടായശേഷം സംസാരിക്കവെ പറഞ്ഞു. സേഫായി ഗെയിം കളിക്കുന്നവർ ഹൗസിൽ നിരവധിയുണ്ടെന്നും അവർക്ക് കപ്പ് കൊടുക്കണോ വേണ്ടയോ എന്നത് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നും സാഗർ പറയുന്നു. ‘സെറീനയുമായി എനിക്ക് നല്ലൊരു ഇമോഷണൽ ബോണ്ടുണ്ട്. എനിക്ക് പെട്ടന്ന് കാര്യങ്ങൾ അവളുമായി കണക്ട് ചെയ്യാൻ പറ്റും. നല്ലൊരു അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു. അതിനിടയിൽ ആ നാദിറ വന്ന് ഇഷ്ടമാണെന്നും മറ്റും പറഞ്ഞതോടെ സത്യം പറഞ്ഞാൽ ഗെയിമിൽ പ്രോപ്പറായി ഫോക്കസ് ചെയ്യാൻ പറ്റാതെ നടുക്കായത് പോലെ തോന്നി.’
‘അപ്പോഴാണ് ഞാൻ സെറീനയോട് മനപൂർവം ചൂടായത്. എല്ലാവരിൽ നിന്നും വിട്ട് ഒറ്റയ്ക്ക് നിന്ന് കളിക്കണമെന്ന് എനിക്കുണ്ടായിരുന്നു. നാദിറ പെട്ടന്ന് വന്നതുകൊണ്ടാണ് സെറീനയുമായുള്ള അറ്റാച്ച്മെന്റ് കുറച്ച് കുറയാൻ കാരണം’, സാഗർ പറയുന്നു. സാഗറാണ് പുറത്തായതെന്ന് അറിഞ്ഞപ്പോൾ ഹൗസിൽ ഏറ്റവും കൂടുതൽ കരഞ്ഞത് സെറീനയായിരുന്നു. താൻ ദുബായിൽ കാണാൻ വരാമെന്ന് ഹൗസിന് പുറത്തേക്ക് ഇറങ്ങവെ സാഗർ സെറീനയോട് പറഞ്ഞിരുന്നു.