Connect with us

ജയസൂര്യയ്ക്കൊപ്പം നമ്മുടെ മുത്ത് ആ ദിവസം സൂര്യയും ഉണ്ടായിരുന്നു! ആരാധകരെ ഞെട്ടിച്ച് ആ ചിത്രം; ചിത്രം വൈറൽ ഏറ്റെടുത്ത് സൂര്യ ആരാധകർ

TV Shows

ജയസൂര്യയ്ക്കൊപ്പം നമ്മുടെ മുത്ത് ആ ദിവസം സൂര്യയും ഉണ്ടായിരുന്നു! ആരാധകരെ ഞെട്ടിച്ച് ആ ചിത്രം; ചിത്രം വൈറൽ ഏറ്റെടുത്ത് സൂര്യ ആരാധകർ

ജയസൂര്യയ്ക്കൊപ്പം നമ്മുടെ മുത്ത് ആ ദിവസം സൂര്യയും ഉണ്ടായിരുന്നു! ആരാധകരെ ഞെട്ടിച്ച് ആ ചിത്രം; ചിത്രം വൈറൽ ഏറ്റെടുത്ത് സൂര്യ ആരാധകർ

ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ ചർച്ചയായിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. എന്നാൽ ഇതുവരെ മണിക്കുട്ടൻ ഇതിന് കൃത്യമായ ഒരു ഉത്തരം നൽകിയിട്ടില്ല.

ഇനി പ്രണയിക്കാൻ താൽപര്യമില്ലെന്നും വിവാഹമാണ് ലക്ഷ്യമെന്നും നടൻ മോഹൻലാലിനോടും സൂര്യയോടും പറഞ്ഞിരുന്നു. മത്സരവും പ്രണയവും കൂടെ കൂട്ടിക്കലർത്താൻ താൽപര്യമില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു.


ബിഗ്ബോസ് വീട്ടിലേക്കെത്തുന്നതിന് മുൻപ് തന്നെ മണിക്കുട്ടനോട് ഇഷ്ടമോ ക്രഷോ ഇൻഫാക്ചുവേഷനോ ഒക്കെ തോന്നിയിട്ടുണ്ടെന്നും നേരിട്ട് പറയാനുള്ള അവസരം ലഭിച്ചത് ഇപ്പോഴാണെന്നും സൂര്യ ബിഗ് ബോസ്സിൽ തുറന്ന് പറഞ്ഞിരുന്നു

ബിഗ് ബോസ് ഷോയിൽ എത്തുന്നതിനും മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി ഐശ്വര്യ റായ് ബച്ചനുമായുള്ള രൂപസാദ്യശ്യമായിരുന്നു സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയാക്കിയത്. ദേശീയ മാധ്യമങ്ങളിൽ പോലും സൂര്യയുടെ ചിത്രങ്ങൾ ഇടം പിടിച്ചിരുന്നു. മോഡലിംഗും അഭിനയവും നൃത്തത്തിലൊക്കെ സജീവമാണ് സൂര്യ.

വർഷങ്ങൾക്ക് മുൻപ് സൂര്യയും മണിക്കുട്ടനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന വീഡിയോയുടെ ദൃശ്യങ്ങൽ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സൂര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇത് ആരാധകർ അറിയുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂര്യ തന്റേതായ ഒരിടം നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ ഇതാ സൂര്യ യുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർ ക്കിടയിൽ ശ്രദ്ധ നേടുന്നത്. നടൻ ജയസൂര്യയുടെ വിവാഹ റിസപ്ഷനിൽ താരത്തോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയാണിത്. jayettan marriage function എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. നടൻ ജയസൂര്യയുമായി സൂര്യയ്ക്ക് നേരിട്ട് ബന്ധമുണ്ടോ? സൗഹൃദമാണോ, ഫാമിലി ഫ്രണ്ട് ആണോ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. ഏതായാലും ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

More in TV Shows

Trending