TV Shows
സായിയും ഡിംപലും ബിബി വീട്ടിലായിരുന്നപ്പോൾ പുറത്ത് സംഭവിച്ചത്! ആ മത്സരാർഥികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
സായിയും ഡിംപലും ബിബി വീട്ടിലായിരുന്നപ്പോൾ പുറത്ത് സംഭവിച്ചത്! ആ മത്സരാർഥികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ ഉടനെ ഉണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ക്ലബ്ബ് ഹൗസ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ബിഗ് ബോസ് താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്.
ഡിംപലിനെ കുറിച്ച് മജ്‌സിയയും ലക്ഷ്മി ജയനും പറഞ്ഞ കാര്യങ്ങള്‍ ചില വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. അതില്‍ മറുപടി പറഞ്ഞ് ലക്ഷ്മി രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ വീണ്ടും സായി വിഷ്ണുവും ഡിംപലും പിആര്‍ വര്‍ക്ക് നടത്തി എന്നതിനെ കുറിച്ച് പറയുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
സായി വിഷ്ണുവിനും ഡിംപല്‍ ഭാലിനും പുറത്ത് ഒരു പിആര്‍ സപ്പോര്‍ട്ട് ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നായിരുന്നു ഒരാള്‍ ലക്ഷ്മി ജയനോടും മജ്‌സിയയോടും ചോദിച്ചത്. അത് ശരിയാണെന്ന് ഇരുവരും സമ്മതിച്ചു.
എന്ത് കൊണ്ടാണ് ഇത് എഗ്രി ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ‘സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ എഴുത്തുകള്‍ വന്ന മത്സരാര്‍ഥികള്‍ ഇവരാണ്. അതേ സമയം സന്ധ്യ മനോജ് എന്ന മത്സരാര്‍ഥിക്ക് പിആര്‍ വര്‍ക്ക് ഉണ്ടായിരുന്നില്ലെന്നത് വ്യക്തമാണ്. കാരണം ആരെങ്കിലും സപ്പോര്‍ട്ട് ചെയ്യാന്‍ ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ ഇത്രയും കണ്ടന്റ് വരില്ല.
ആദ്യ ദിവസം തന്നെ മറ്റ് മത്സരാര്‍ഥികള്‍ക്കിടയില്‍ ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ച ആളാണ് ഡിംപല്‍ ഭാല്‍. ഇക്കാര്യം ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ലക്ഷ്മി പറയുന്നു. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ ഫാന്‍സിനെ ലഭിച്ചത്. പിആര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ കമന്റുകളെ ആസ്പദമാക്കിയാണ് പോവുന്നതെന്ന് ലക്ഷ്മി വിജയന്‍ വ്യക്തമാക്കുന്നു.
എനിക്കൊരു പെയിമെന്റും കിട്ടാനില്ലാഞ്ഞിട്ടും ദിവസവും ഒന്നര മണിക്കൂറോളം ഡിംപലിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ഇടുകയും മറ്റ് കാര്യങ്ങളും ഒക്കെ ചെയ്തിരുന്നതായി മജ്‌സിയയും പറയുന്നു. ഇതിനിടെ മസ്ജിയയും ഡിംപലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് കൂടി ചര്‍ച്ച നടന്നിരുന്നു. ഫോണിലൂടെയോ ചാറ്റ് ചെയ്‌തോ സൗഹൃദം പുലര്‍ത്താന്‍ താല്‍പര്യമില്ലാത്ത ആളാണെങ്കില്‍ ഡിംപലിന്റെ ഭാഗത്ത് തെറ്റൊന്നും വന്നിട്ടില്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.
എന്നാല്‍ മറ്റ് സൗഹൃദങ്ങള്‍ പോലെയല്ല. സ്‌ക്രീനിന് മുന്നില്‍ ഫേക്ക് ആണെങ്കിലും അല്ലെങ്കിലും സൗഹൃദമായി നടന്നവരാണ് ഇവര്‍. അകത്ത് പലരും ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴും താങ്ങായി നിലനിര്‍ത്തിയ വ്യക്തി ആയിരുന്നിട്ടും പുറത്ത് വന്നിട്ട് ഫോണില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് എവിടുത്തെ മര്യാദയാണ്. അങ്ങനെ ഒക്കെ സൗഹൃദമുണ്ടാവുമോ എന്നും ലക്ഷ്മി ചോദിക്കുന്നുണ്ട്. മാനസികമായി പെട്ടെന്ന് തളര്‍ന്ന് പോകുന്ന വ്യക്തിയാണ് ഞാന്‍. എന്റെ സുഹൃത്തിനോടാണ് ഈ കാര്യങ്ങളൊക്കെ പറയുന്നത്. അപ്പോള്‍ ഞാന്‍ വിളിച്ചാലും മെസേജ് അയച്ചാലും മറുപടി തരാത്ത അവരെങ്ങനെയാണ് എനിക്ക് സുഹൃത്താവുക എന്നും താരം പറയുന്നു.
ക്ലബ്ബ് ഹൗസില്‍ നടക്കുന്ന പല ചര്‍ച്ചകളും ചില വിമര്‍ശനങ്ങളും നേടി കൊടുത്തു. ഡിംപലിനെ മനഃപൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി ആരാധകരും എത്തിയിരുന്നു . ഇതോടെ ഡിംപലിനെ പരിഹസിച്ചില്ലെന്ന് വ്യക്തമാക്കിലക്ഷ്മി ജയനും രംഗത്ത് വന്നിരുന്നു. ലൈവിലെത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് ലക്ഷ്മി മറുപടി കൊടുത്തത്.