Connect with us

തുനിഷ ശര്‍മയുടെ ശവസംസ്‌കാര ചടങ്ങില്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് നടന്‍ ഷീസാന്‍ ഖാന്റെ സഹോദരിയും മാതാവും

News

തുനിഷ ശര്‍മയുടെ ശവസംസ്‌കാര ചടങ്ങില്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് നടന്‍ ഷീസാന്‍ ഖാന്റെ സഹോദരിയും മാതാവും

തുനിഷ ശര്‍മയുടെ ശവസംസ്‌കാര ചടങ്ങില്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് നടന്‍ ഷീസാന്‍ ഖാന്റെ സഹോദരിയും മാതാവും

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നടി തുനിഷ ശര്‍മയുടെ മരണ വാര്‍ത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തുനിഷയുടെ ശവസംസ്‌കാര ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടന്‍ ഷീസാന്‍ ഖാന്റെ സഹോദരിയും നടിയുമായ ഫലക്ക് നാസും മാതാവും നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്ന വീഡിയോയാണ് പുറത്തെത്തുന്നത്.

തുനിഷയുടെ ആ ത്മഹത്യ കേസില്‍ ഷീസാന്‍ ഖാന്‍ പോലീസ് കസ്റ്റഡിയിലാണ്. ആ ത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടെയാണ് ഷീസാന്റെ രണ്ടു സഹോദരിമാരും അമ്മയും തുനിഷയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. തുനിഷയുടെ മൃതദേഹം കണ്ടപ്പോള്‍ ഫലക്കും അമ്മയും നിയന്ത്രണം വിട്ട് കരയുകയായിരുന്നു.

ഷീസാനും തുനിഷയും പ്രണയത്തിലായിരുന്നുവെന്ന് ഇരുകുടുംബങ്ങള്‍ക്കും അറിയാമായിരുന്നു. തുനിഷയുടെ മരണത്തിന് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് ഷീസാന്‍ പ്രണയം അവസാനിപ്പിച്ചു. തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ് തുനിഷ ആ ത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. തുടര്‍ന്നാണ് ഷീസാനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുനിഷ ശര്‍മയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന്‍ ഖാന്‍ പോലീസിനോട് പറഞ്ഞത്.

ഡല്‍ഹിയില്‍ നടന്ന ശ്രദ്ധ വാക്കര്‍ കൊലപാതകം തന്നെ മാനസികമായി ബാധിച്ചു. തുടര്‍ന്നാണ് തുനിഷയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. മതവും പ്രായവുമായിരുന്നു പ്രധാന പ്രശ്‌നമെന്ന് ഷീസാന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തുനിഷ നേരത്തേ ആ ത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താനാണ് അവരെ രക്ഷിച്ചതെന്ന് ഷീസാന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് തുനിഷയും ഷീസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. ടെലിവിഷന്‍ സീരിയല്‍ ചിത്രീകരണത്തിനിടെ തുനിഷയും ഷീസാനും വഴക്കുണ്ടായി. ഇടവേളയില്‍ ശുചിമുറിയിലേക്ക് പോയ നടി അവിടെ വെച്ച് തൂങ്ങിമരിക്കുകയായിരുന്നു. ഏറെ നേരമായിട്ടും നടിയെ പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് സെറ്റിലുള്ളവര്‍ നടത്തിയ പരിശോധനയില്‍ തൂങ്ങിയ നിലയില്‍ തുനിഷയെ കണ്ടെത്തുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

More in News

Trending

Recent

To Top