Connect with us

ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്‌പേസ് ആണ് കാശി; ബൈസില്‍ ജോസഫ്

Malayalam

ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്‌പേസ് ആണ് കാശി; ബൈസില്‍ ജോസഫ്

ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്‌പേസ് ആണ് കാശി; ബൈസില്‍ ജോസഫ്

നടനായും സംവിധായകനായും മലയാളികള്‍ക്ക് സുപരിചിതനാണ് സേില്‍ ജോസഫ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ നടന്‍ ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ എത്തുന്നത്. ഫാലിമിയാണ് ബേസിലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

കാശി യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ കാശി അഥവാ വാരണസിയ്ക്ക് പ്രധാന സ്ഥാനം ചിത്രത്തിലുണ്ട്. ഇപ്പോഴിതാ കാശിയില്‍ ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബേസില്‍ ജോസഫ്. ഫാലിമി ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം കാശിയെ കുറിച്ച് സംസാരിക്കുന്നത്. മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്‌പേസ് ആണ് കാശിയെ ബേസില്‍ കണക്കാക്കുന്നത്.

‘ആദ്യമായിട്ടാണ് കാശിയില്‍ പോകുന്നത്. ഫോട്ടോയിലും കഥകളിലും സിനിമയിലും കണ്ടിട്ടെങ്കിലും ഒറിജിനല്‍ കാശിയില്‍ എത്തുന്നത് ഭയങ്കര ഫീലിംഗ് തന്നെയാണ്. അത് വേറൊരു വേള്‍ഡ് ആണ്. ഇനി ഒരു അവസരം കിട്ടിയാല്‍ ഒന്നൂടി പോകാന്‍ തോന്നും. ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കല്‍ സ്‌പേസ് ആണ് കാശി.

ആ ഒരു സ്ഥലവും അവിടത്തെ മൂഡും സാബ്രാണി തിരിയുടെ മണവും ചന്ദനത്തിരിയുടെ മണവും അതെല്ലാം അനുഭവിച്ച് തന്നെ അറിയണം. വിഷ്വലിയായാലും ഓഡിയോ പരമായാലും നമ്മുക്ക് വാരണാസിയെ അനുഭവിക്കാം. മണത്തിലും ടച്ചിലും വാരാണസിയെ ഫീല്‍ ചെയ്യാം. എല്ലാം കൊണ്ടും ഫീല്‍ ചെയ്യാന്‍ പറ്റുന്ന സ്ഥലം ആണ് വാരണാസി’ ബേസില്‍ പറഞ്ഞു നിര്‍ത്തി. ഒരു അവസരം ലഭിച്ചാല്‍ വീണ്ടും വാരണസിയില്‍ പോകുമെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top