Connect with us

സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു, അവയവ മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിച്ചു, തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല; ടിനി ടോം പറയുന്നു

general

സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു, അവയവ മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിച്ചു, തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല; ടിനി ടോം പറയുന്നു

സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു, അവയവ മാറ്റ ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിച്ചു, തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല; ടിനി ടോം പറയുന്നു

കരള്‍ രോഗമായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷിന്റെ ജീവനെടുത്തത്. അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് സുബി ചികിത്സയില്‍ കഴിഞ്ഞത്. കരള്‍ മാറ്റിവെക്കാനുള്ള ശസ്ത്രക്രിയ നടത്താനിരിക്കയാണ് സുബിയുടെ അന്ത്യം സംഭവിച്ചത്. ഇതിനായി നടന്‍ ടിനി ടോമും മറ്റ് സഹപ്രവര്‍ത്തകരും ചേര്‍ന്ന് പരിശ്രമം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്.

സുബിയുടെ രോഗാവസ്ഥയെക്കുറിച്ച് ടിനി ടോം പറഞ്ഞത് ഇങ്ങനെ:

ഞാന്‍ കഴിഞ്ഞ ഒരാഴ്ചയായി സുബിയുടെ ചികില്‍സയുടെ പിന്നാലെയായിരുന്നു ഞാന്‍. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഞാന്‍ എതാണ്ട് ഉള്‍കൊണ്ടിരുന്നു. സുബിയെക്കുറിച്ച് ഒര്‍ക്കുമ്പോള്‍ എന്റെ കൈപിടിച്ചാണ് സുബിയും കലാരംഗത്തേക്ക് എത്തിയത് എന്ന് വേണമെങ്കില്‍ പറയാം. ഡാന്‍സ് ടീമില്‍ നിന്നും സ്‌കിറ്റ് കളിക്കാന്‍ എത്തിയ സുബി പിന്നെ ഈ രംഗത്ത് തിളങ്ങുകയായിരുന്നു. സിനിമയിലും ടിവി രംഗത്തും എല്ലാം നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയായിരുന്നു സുബി.

അടുത്തകാലത്ത് സുബിയുടെ യൂട്യൂബിന് സബ്‌സ്‌െ്രെകബേര്‍സ് കൂടിയതോടെ അതിന്റെ ഭാഗമായി കേക്ക് ഒക്കെ കട്ട് ചെയ്ത് പോയിരുന്നു സുബി. വിവാഹത്തിന്റെ പടിവാതിക്കല്‍ നില്‍ക്കുകയായിരുന്നു സുബി. ആ സമയത്താണ് കരളിന്റെ പ്രശ്‌നം വന്നത്. കഴിഞ്ഞ പത്ത് പതിനേഴ് ദിവസമായി രാജഗിരി ഹോസ്പിറ്റലില്‍ ആയിരുന്നു. ഞാന്‍ സുബിയുടെ അവസ്ഥ അറിഞ്ഞപ്പോഴേക്കും അവസാനഘട്ടത്തിലായിരുന്നു സുബി. ഞങ്ങള്‍ എല്ലാം പരമാവധി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ശ്രമം നടത്തി നോക്കി. സുബിയുടെ അമ്മയുടെ ചേച്ചിയുടെ മകള്‍ കരള്‍ നല്‍കാന്‍ തയ്യാറായിരുന്നു.

അതിന്റെ നടപടി ക്രമങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ സുരേഷ് ഗോപിയും, ഹൈബി ഈഡന്‍ ഇങ്ങനെ രാഷ്ട്രീയ സംസ്‌കാരിക രംഗത്തെ ആള്‍ക്കാരെ ബന്ധപ്പെട്ട് ഈ നടപടികള്‍ വേഗത്തിലാക്കിയിരുന്നു. അങ്ങനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ആ സമയത്ത് പ്രഷര്‍ വര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നില്ല. കിഡ്‌നിയെ ബാധിച്ചതിനെ തുടര്‍ന്ന് ഡയാലിസിസ് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് ടിനി ടോം പറഞ്ഞു. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു.

സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇതിന് പിന്നാലെ ആയിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി. സുബിയുടെ വിയോഗത്തില്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു നടന്‍. ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു.

അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്.

ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഡോണര്‍ സ്‌നേഹത്തോടെ കരള്‍ നല്‍കാന്‍ വന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു. അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ വരണം. പേപ്പറുകള്‍ എല്ലാം ഓപ്പിടാന്‍ എംപി ഹൈബി ഈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ലമെന്റ് കഴിഞ്ഞയുടന്‍ ഹൈബി ഇതിനായി കൊച്ചിയില്‍ എത്തി. പക്ഷെ ബാക്കി കാര്യങ്ങള്‍ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നു.

സിനിമയില്‍ കല്‍പ്പന എന്തായിരുന്നു ടിവിയില്‍ അതായിരുന്നു സുബി. സ്‌റ്റേജ് ഷോയില്‍ ആയാല്‍ പോലും സുബിയുടെ എനര്‍ജി അപാരമാണ്. നമ്മുക്ക് സന്തോഷം നല്‍കുന്ന ഹാസ്യ പരിപാടികളിലെ ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു സുബി. സുബിയോട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഇഷ്ടകുറവുള്ളതായി തോന്നിയിട്ടില്ല. ആരെയും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു സുബി. കഷ്ടമെന്ന് പറയാവുന്ന നഷ്ടമാണ് സുബിയുടെ മരണം എന്നും സുരേഷ് ഗോപി പറഞ്ഞു.

വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണ് നിലവില്‍ സുബി താമസിച്ചിരുന്നത്. മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ നടക്കും. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്‌റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു.

More in general

Trending

Recent

To Top