Connect with us

ചതി കാണുമ്പോഴാണ് പ്രതികരിക്കുന്നത്, കളിയും, ചിരിയും തമാശയും ഒക്കെയുള്ള ആളാണ് അദ്ദേഹം, നമ്മുടെ വീട്ടിൽ എങ്ങനെയാണോ അങ്ങനെയാണ് പുള്ളി അവിടെയും നിൽക്കുന്നത്; അഖിൽ മാരാറിന്റെ ഭാര്യ പറയുന്നു

Malayalam

ചതി കാണുമ്പോഴാണ് പ്രതികരിക്കുന്നത്, കളിയും, ചിരിയും തമാശയും ഒക്കെയുള്ള ആളാണ് അദ്ദേഹം, നമ്മുടെ വീട്ടിൽ എങ്ങനെയാണോ അങ്ങനെയാണ് പുള്ളി അവിടെയും നിൽക്കുന്നത്; അഖിൽ മാരാറിന്റെ ഭാര്യ പറയുന്നു

ചതി കാണുമ്പോഴാണ് പ്രതികരിക്കുന്നത്, കളിയും, ചിരിയും തമാശയും ഒക്കെയുള്ള ആളാണ് അദ്ദേഹം, നമ്മുടെ വീട്ടിൽ എങ്ങനെയാണോ അങ്ങനെയാണ് പുള്ളി അവിടെയും നിൽക്കുന്നത്; അഖിൽ മാരാറിന്റെ ഭാര്യ പറയുന്നു

ഇത്തവണത്തെ ബിഗ് ബോസ്സിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണ് സംവിധായകൻ അഖിൽ മാരാർ. ബിഗ്ബോസ് മലയാളം സീസണ്‍ 5ല്‍ കഴിഞ്ഞ ആഴ്ച തന്റെ ഭാ​ര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. അതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ മോഹൻലാൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു

ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് അഖിൽ മാരാർ എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇപ്പോഴിതാ, തന്റെ അണ്ണൻ ഇപ്പോൾ തനിക്ക് അഭിമാനമാണെന്നും പറയുകയാണ് ലക്ഷ്മി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. അഖിലിന്റെ ദേഷ്യത്തെ കുറിച്ചും തങ്ങളുടെ വിവാഹത്തെ കുറിച്ചുമെല്ലാം ലക്ഷ്മി സംസാരിക്കുന്നുണ്ട്.

അഖിൽ വിവാദങ്ങളിൽ നിറഞ്ഞത് ബിഗ് ബോസിൽ പോകാൻ ആയിരുന്നു എന്ന തരത്തിൽ നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാൽ അത് ആളുകൾ വെറുതെ പറയുന്നത് ആണെന്നാണ് ഭാര്യ പറയുന്നത്. ‘അടുത്തിടെ വൈറലായ ആ ക്ലിപ്പിൽ പോലും അണ്ണൻ പോകില്ല എന്നല്ല പറയുന്നത്. ഫെയിം ആകാൻ ബിഗ് ബോസ് വരെ പോകേണ്ടി വരില്ല, അതിനു എന്തെല്ലാം കാര്യങ്ങൾ ഉണ്ട് എന്നാണ് പുള്ളി പറഞ്ഞത്,’ എന്ന് ലക്ഷ്മി പറയുന്നു. ബിഗ് ബോസിൽ എന്നല്ല പുറത്തായാലും അഖിൽ അങ്ങനെ തന്നെയാണെന്നും അവർ പറയുന്നുണ്ട്. ‘കളിയും, ചിരിയും തമാശയും ഒക്കെയുള്ള ആളാണ് അദ്ദേഹം നമ്മുടെ വീട്ടിൽ എങ്ങനെയാണോ അങ്ങനെയാണ് പുള്ളി അവിടെയും നിൽക്കുന്നത്. ആദ്യത്തെ വഴക്ക് നമ്മൾ പ്രതീക്ഷിച്ചത് തന്നെയാണ്. പുള്ളി അങ്ങനെ വയലന്റ് നേച്ചർ ഒട്ടും ഇല്ലാത്ത ആളാണ്. അങ്ങനെ ആരെയെങ്കിലും ഉപദ്രവിക്കണം എന്നുണ്ടെങ്കിൽ തന്നെ പുള്ളി സ്വയം പരിക്കേൽപ്പിക്കുകയാണ് പതിവ്,’ ‘കതകിൽ കൈയ്യ് ഇടിക്കുകയും, ഭിത്തിയിൽ അടിക്കുകയും ഒക്കെ ചെയ്തു സ്വയം ആ ഫ്രസ്‌ട്രേഷൻ തന്നെ അങ്ങ് തീർക്കും. പുള്ളി വളരെ ഫെയർ ആയി പോകുന്ന ആളാണ്. ചതി കാണുമ്പോഴാണ് പുള്ളി പ്രതികരിക്കുന്നത്,’ എന്നും ലക്ഷ്മി പറഞ്ഞു.

അഖിലിനെ കണ്ടുമുട്ടിയതിനെ കുറിച്ചും ഭാര്യ സംസാരിക്കുന്നുണ്ട്. ‘എന്റെ അമ്മയാണ് അണ്ണനെ ആദ്യം പരിചയപ്പെടുന്നത്. എന്റെ വീട്ടുകാർക്ക് ആയിരുന്നു ആദ്യം താത്പര്യം. ഒരു കേസുമായി ബന്ധപ്പെട്ടാണ് അമ്മയുമായി പരിചയപെടുന്നത്. പ്രേമിച്ചു നടന്നിട്ടില്ല, പുള്ളി അങ്ങനെയൊരു പ്രോപ്പർ രാഷ്ട്രീയക്കാരൻ ഒന്നും ആയിരുന്നില്ല. ഒരു സോഷ്യൽ വർക്കർ ആയിരുന്നു. പെണ്ണു കാണൽ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയെ കാണാൻ വരുന്ന സമയത്താണ് ഞാൻ കാണുന്നത്. കാണുമ്പോൾ പേഴ്സണാലിറ്റി ഉള്ള ആളാണെന്ന് മനസ്സിലായി,’ എന്നാണ് ലക്ഷ്മി പറഞ്ഞത്. എന്ത് പ്രശ്നമുണ്ടെങ്കിലും അത് കുടുംബത്തെ ബാധിക്കാതെ സൂക്ഷിക്കുന്ന ആളാണ്. അണ്ണന് പറ്റുന്ന രീതിയിൽ അതെല്ലാം സോൾവ് ചെയ്യും. അണ്ണൻ നല്ലൊരു ഭർത്താവാണ്. അച്ഛനാണ്. കളിച്ചും ചിരിച്ചും നടക്കുന്ന ക്യാരക്ടർ ആണ് അദ്ദേഹത്തിന്റേത്. ഞങ്ങൾ പരസ്പരം അടി ഉണ്ടാക്കാറുണ്ട്, അതൊക്കെ ആ ഒരു സമയത്തേക്ക് മാത്രമാണ്. പുള്ളിയുടെ ശരികൾ എന്താണോ അവിടെതന്നെ ഉറച്ചുനിൽക്കും. അവിടെ അഖിൽ ഒരു അഹങ്കാരിയാണെന്നും തമാശ രൂപേണ അഖിലിന്റെ ഭാര്യ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top