Connect with us

ഭയങ്കര സ്‌ട്രെയിന്‍ ചെയ്താണ് അമ്മയിപ്പോള്‍ സംസാരിക്കുന്നത്, ഓരോ വാക്ക് പറഞ്ഞു കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാവും; താരകല്യാണിന്റെ സര്‍ജറിയെ കുറിച്ച് സൗഭാഗ്യ

Malayalam

ഭയങ്കര സ്‌ട്രെയിന്‍ ചെയ്താണ് അമ്മയിപ്പോള്‍ സംസാരിക്കുന്നത്, ഓരോ വാക്ക് പറഞ്ഞു കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാവും; താരകല്യാണിന്റെ സര്‍ജറിയെ കുറിച്ച് സൗഭാഗ്യ

ഭയങ്കര സ്‌ട്രെയിന്‍ ചെയ്താണ് അമ്മയിപ്പോള്‍ സംസാരിക്കുന്നത്, ഓരോ വാക്ക് പറഞ്ഞു കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാവും; താരകല്യാണിന്റെ സര്‍ജറിയെ കുറിച്ച് സൗഭാഗ്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് താര കല്യാണ്‍. ടെലിവിഷന്‍ പരമ്പരകളില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളില്‍ വില്ലത്തി റോളില്‍ കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താര പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത് മകളോടൊപ്പമുള്ള ടിക് ടോക് വിഡിയോകളിലൂടെയാണ്. താര കല്യാണും കുടുംബവും ഇന്ന് സോഷ്യല്‍ മീഡിയക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അഭിനേത്രി എന്നതിനേക്കാളുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താര.

താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയമ്മയും മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്. അടുത്തിടെയാണ് സുബ്ബു അമ്മ വിട പറഞ്ഞത്. മുമ്പ് ടിക്ക്‌ടോക്ക് വീഡിയോകളിലൂടെയും മറ്റുമാണ് സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരകുടുംബവും സൗഭാഗ്യയുടേതാണ്. പലപ്പോഴും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെയാണ് നടി തന്റെ വിശേഷങ്ങള്‍ പറയാറുള്ളത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താര കല്യാണിന് ശബ്ദം നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ഇപ്പോഴിതാ തന്റെ സര്‍ജറി ദിവസത്തെ കുറിച്ചുള്ള പുതിയ വിഡിയോയും ആയി എത്തിയിരിക്കുകയാണ് താര കല്യാണ്‍. സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മകള്‍ സൗഭാഗ്യ ആണ് താരയുടെ വീഡിയോയ്ക്ക് വോയിസ് നല്‍കുന്നത്.

ഇപ്പോള്‍ സര്‍ജറി ദിവസത്തെ വിഡിയോയില്‍ അമ്മയ്ക്ക് ബിപിയും ഷുഗറും ഒന്നും ഇല്ലായിരുന്നു എന്ന് സൗഭാഗ്യ പറയുന്നു. രോഗത്തെ കുറിച്ചും ചെയ്യാന്‍ പോകുന്ന ട്രീട്‌മെന്റിന്റെ കാര്യങ്ങളും ഡോക്ടര്‍മാര്‍ വിശദമായി പറഞ്ഞു തന്നിരുന്നു എന്നും പറയുന്നുണ്ട്. ‘ഭയങ്കര സ്‌ട്രെയിന്‍ ചെയ്താണ് അമ്മയിപ്പോള്‍ സംസാരിക്കുന്നത്. ഓരോ വാക്ക് പറഞ്ഞു കഴിയുമ്പോഴും അമ്മയ്ക്ക് നെഞ്ചുവേദന ഉണ്ടാവും.

സാധാരണയായി സംസാരിക്കാന്‍ പറ്റില്ല. രാവിലെ 8 മണിക്ക് അമ്മയെ സര്‍ജറിക്ക് കൊണ്ടുപോയി. സിംപിള്‍ പ്രൊസീജ്യര്‍ ആണ്. ഒരു മണിക്കൂര്‍ നേരമേ ഉണ്ടാവുള്ളു. പക്ഷെ ഏഴു മണിക്കൂറോളം ഒബ്‌സര്‍വേഷനില്‍ ഇരുന്നിട്ട് മാത്രമേ റൂമിലേക്ക് മാറ്റുകയുള്ളു. എല്ലാം ഭംഗിയായി കഴിഞ്ഞിട്ടുണ്ട്. ഇതോടുകൂടി ഒരു വലിയ കടമ്പ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ആഗ്രഹം. ഇത് ഒരു പെര്‍മ്വനന്റ് പ്രൊസീജ്യര്‍ ആണ് ചെയ്തിരിക്കുന്നത്.

ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് 90 ശതമാനം ആളുകളിലും ഇത് സക്‌സസ് ആവും എന്ന് തന്നെയാണ്. ഒരു പത്തു ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഈ സര്‍ജറി അത്ര എഫക്ടീവ് ആകാതെ പോകുന്നത്. ഞങ്ങളുടെ പ്രാര്‍ത്ഥന ആ പത്തു ശതമാനത്തില്‍ വരരുത് എന്നാണ്. സൗണ്ട് തിരിച്ചു കിട്ടട്ടെ എന്നും സൗഭാഗ്യ പറയുന്നു. വോയ്‌സ് ഡിസോര്‍ഡറായ സ്പാസ്‌മോഡിക് ഡിസ്‌ഫോണിയ എന്ന ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് അമ്മയുടെ ശബ്ദം നഷ്ടപ്പെട്ടതെന്ന് സൗഭാഗ്യ കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു.

വര്‍ഷങ്ങളായി അമ്മയുടെ ശബ്ദത്തിന് ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അത് ഗോയിറ്ററിന്റെ വളര്‍ച്ചയായിരിക്കും, അല്ലെങ്കില്‍ ചെറുപ്പം മുതലേ ഡാന്‍സ് ടീച്ചറായി പാടുന്നതിന്റെ പ്രശ്‌നമായിരിക്കും എന്നൊക്കെയാണ് കരുതിയത്. ടെന്‍ഷന്‍ വരുമ്പോഴും വഴക്കിടുമ്പോഴും ഒക്കെയാണ് ശബ്ദം പൂര്‍ണമായും അടഞ്ഞു പോകുന്നത്. പല ട്രീറ്റ്‌മെന്റുകളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ വര്‍ഷം അമ്മയ്ക്ക് തൈറോയിഡിന്റെ സര്‍ജറി ചെയ്തിരുന്നു.

ഇപ്പോള്‍ ശരിക്കും എന്താണ് അമ്മയുടെ ശബ്ദത്തിന്റെ പ്രശ്‌നമെന്ന് കണ്ടെത്തിയിരിക്കുകയാണ്. സ്പാസ് മോഡിക് ഡിസ്‌ഫോണിയ എന്ന രോഗാവസ്ഥയാണിത്. തലച്ചോറില്‍ നിന്ന് വോക്കല്‍ കോഡിലേക്ക് നല്‍കുന്ന നിര്‍ദ്ദേശം അപ്‌നോര്‍മല്‍ ആവുമ്പോള്‍ സംഭവിക്കുന്ന അവസ്ഥയാണിത്. മൂന്ന് തരത്തിലാണ് ഈ അവസ്ഥയുള്ളത്. അതില്‍ അഡക്ടര്‍ എന്ന സ്‌റ്റേജിലാണ് അമ്മയുള്ളത്.

സംസാരിക്കുമ്പോള്‍ അമ്മ ഒരുപാട് സ്‌ട്രെയിന്‍ ചെയ്യുന്നുണ്ട്. നമ്മളെ പോലെ ഈസിയല്ല. തൊണ്ടയില്‍ ആരോ മുറുക്കെ പിടിച്ചിരിക്കുന്നത് പോലെയുള്ള അവസ്ഥയാണ്. സ്‌ട്രെയിന്‍ ചെയ്യുന്തോറും അത് കൂടി വരും. എന്തുകൊണ്ടാണ് ഈ അസുഖം വരുന്നതെന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതിനുള്ള മരുന്നും ഇല്ല. ഇനി മൂന്നാഴ്ച കൂടെ കഴിഞ്ഞാല്‍ അമ്മയ്ക്ക് ശബ്ദം തിരിച്ചു കിട്ടും. പക്ഷെ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top