Connect with us

പൂജ ചടങ്ങുകള്‍ ഉപേക്ഷിച്ച് ആ തുക അവശ കലാകാരന്‍മാര്‍ക്ക് നല്‍കി മാതൃകയായി തമി

Malayalam Breaking News

പൂജ ചടങ്ങുകള്‍ ഉപേക്ഷിച്ച് ആ തുക അവശ കലാകാരന്‍മാര്‍ക്ക് നല്‍കി മാതൃകയായി തമി

പൂജ ചടങ്ങുകള്‍ ഉപേക്ഷിച്ച് ആ തുക അവശ കലാകാരന്‍മാര്‍ക്ക് നല്‍കി മാതൃകയായി തമി

പൂജ ചടങ്ങുകള്‍ ഉപേക്ഷിച്ച് ആ തുക അവശ കലാകാരന്‍മാര്‍ക്ക് നല്‍കി മാതൃകയായി തമി

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ കെ.ആര്‍.പ്രവീണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തമി. തമിയുടെ ചിത്രീകരണം കോഴിക്കോട് സെപ്റ്റംബര്‍ 2ന് ആരംഭിക്കാനിരിക്കെ പ്രളയത്തെ തുടര്‍ന്ന് ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. സെപ്റ്റംബര്‍ 10ന് ചിത്രീകരണം ആരംഭിക്കും.

പതിവ് സിനിമാ വഴികളില്‍ നിന്നും അല്‍പം വ്യത്യസ്തമാണ് ഈ നവാഗത സംവിധായകന്റെ തമി. ക്യാമറ കാഴ്ച്ചകളില്‍ തുടങ്ങി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന കാസ്റ്റിംഗ്, സ്വിച്ച് ഓണിനായുള്ള അതിഥിയെ കണ്ടെത്തുന്നതില്‍ വരെ ഇത്തരത്തിലുള്ള വ്യത്യസ്തതകള്‍ നമ്മുക്ക് കാണാനാകാം. സാധാരണഗതിയില്‍ സ്വിച്ച്‌ചോണ്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നത് വിജയിച്ച പ്രതിഭകളാണ്. എന്നാല്‍ തമിയുടെ പ്രവര്‍ത്തകര്‍ ആ കര്‍മ്മം നിര്‍വഹിക്കാനായി തിരഞ്ഞത് മലയാള സിനിമയില്‍ നിന്നും ആരോഗ്യ പ്രശ്‌നങ്ങളാലോ മറ്റോ മാറി നില്‍ക്കേണ്ടി വന്ന ടെക്‌നീഷ്യന്മാരെയും അഭിനേതാക്കളെയുമായിരുന്നു.

ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഉപേക്ഷിച്ച് ആ തുക രണ്ട് അവശ കലാകാരന്‍മാര്‍ക്ക് നല്‍കുകയാണ് തമി പ്രവര്‍ത്തകര്‍. വിജയലക്ഷ്മി ബാലന്‍, രാജന്‍ പാടൂര്‍ എന്നിവരാണ് തമിയുടെ ഗുരുദക്ഷിണ സ്വീകരിക്കുന്നതും, ക്യാമറ സ്വിച്ചോണ്‍ ചെയ്യുന്നതും. സെപ്റ്റംബര്‍ 10ന് രാവിലെ 10 മണിക്ക് തമിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും.

12ാം വയസ്സില്‍ അഭിനയ രംഗത്ത് എത്തിയ വിജയലക്ഷ്മി ഇപ്പോള്‍ ചെറുമകളുടെ വിവാഹത്തിനായി സ്വന്തം കിടപ്പാടം പോലും വിറ്റ് വാടക വീട്ടിലേക്ക് താമസം മാറേണ്ട സാഹചര്യത്തിലാണ്. 3000ല്‍ അധികം നാടകങ്ങളിലും, 150 ഓളം സിനിമകളിലുമായി ചെറുതും വലുതുമായ നിരവധ വേഷങ്ങളില്‍ ചെയ്ത രാജന്‍ പാടൂരിന്റെ അവസ്ഥ സമാനമാണ്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നും മറ്റും അഭിനയ രംഗത്ത് നിന്ന് കുറച്ചു വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമല്ലാത്ത അദ്ദേഹത്തിന് ഇപ്പോള്‍ ഏക ആശ്രയം താര സംഘടനയായ അമ്മയാണ്. ഇത്തരത്തില്‍ തിക്താനുഭവങ്ങളുള്ള രണ്ട് കലാകാരന്‍മാരെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന് തിരഞ്ഞെടുത്ത് മലയാള സിനിമയ്ക്ക് മാതൃകയാകുകയാണ് തമി. ഓഡീഷന്‍ വഴിയാണ് തമിയിലേയ്ക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചിന്‍ മീഡിയ സ്‌കൂളില്‍ വെച്ചായിരുന്നു ഓഡീഷന്‍.

കെ.ആര്‍.പ്രവീണ്‍ തന്നെയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കുന്നതും. സന്തോഷ് സി പിള്ള ഛായാഗ്രഹണവും വിശ്വജിത്ത് സംഗീതവും നിര്‍വ്വഹിക്കും. എഡിറ്റിംഗ് നൗഫല്‍ അഹ്മദ്, കല അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ് ലാലു കൂട്ടളിട, കോസ്റ്റിയൂം സഫദ് സെയ്ന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിനോദ് പരവൂര്‍, വിഎഫ്എക്‌സ് EX3 concepts, കാസ്റ്റിംഗ് ശരണ്‍ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടര്‍ രമേഷ് മകരിയം. ഗോപീകൃഷ്ണനും അഖില്‍ കവലിയൂരും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് അസോസിയേറ്റ്. ഷാജി ഷോ ഫൈന്‍ ആണ് പ്രോജക്ട് ഡിസൈനര്‍, പവിശങ്കറും രതീഷ് നാരായണനും ചേര്‍ന്നാണ് പബ്ലിസിറ്റി.

Thami movie will starts rolling soon

More in Malayalam Breaking News

Trending

Recent

To Top