Connect with us

വെറും മൂന്നു വർഷത്തിനുള്ളിൽ കേരളം ഉയിർത്തെഴുന്നേൽക്കുന്നത് കാണാം -കമൽഹാസൻ

Malayalam Breaking News

വെറും മൂന്നു വർഷത്തിനുള്ളിൽ കേരളം ഉയിർത്തെഴുന്നേൽക്കുന്നത് കാണാം -കമൽഹാസൻ

വെറും മൂന്നു വർഷത്തിനുള്ളിൽ കേരളം ഉയിർത്തെഴുന്നേൽക്കുന്നത് കാണാം -കമൽഹാസൻ

വെറും മൂന്നു വർഷത്തിനുള്ളിൽ കേരളം ഉയിർത്തെഴുന്നേൽക്കുന്നത് കാണാം -കമൽഹാസൻ

കേരളം അതിജീവനത്തിന്റെ പാതയിലാണ് . അതിവേഗം പുനഃനിർമ്മാണം നടക്കുകയാണ്. കേരളം ജനത ഒറ്റകെട്ടായി നിന്നതാണ് പ്രളയത്തെ അതിജീവിക്കാൻ മലയാളികളെ സഹായിച്ചത്. ഈ കൂട്ടായ്മയെ പ്രശംസിച്ച് ഒരുപാട് ആളുകൾ രംഗത്തെത്തിയിരുന്നു . കേരളത്തിന്റെ ഉയർത്തെഴുന്നേല്പിനായി സംഭാവന നൽകിയ കമൽഹാസൻ പറയുന്നത് വെറും മൂന്നു വര്ഷം കേരളത്തിന് നൽകാനാണ് .

വെറും മൂന്നു വർഷത്തിനുള്ളിൽ കേരളം ഉയിർത്തെഴുന്നേൽക്കുന്നത് കാണാമെന്ന് കമൽഹാസൻ പറഞ്ഞു. തമിഴ്നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ പാർത്ഥിപന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് കമൽഹാസൻ കേരളത്തിലെ കാര്യങ്ങൾ പരാമർശിച്ചത്.

‘വെള്ളപ്പൊക്കത്തിൽ ഒട്ടുമുക്കാൽ ഭാഗവും മുങ്ങിപ്പോയ കേരളത്തിലേക്ക് നോക്കൂ. അവർക്ക് വെറും മൂന്നു വർഷം കൊടുക്കുക, ഈ കെടുതിയിൽ നിന്ന് കേരളം ഉയർത്തെഴുന്നേൽക്കുന്നത് കാണാം’.– കമൽഹാസൻ പറഞ്ഞു. അതിന് കാരണം ഒരു പിണറായി വിജയൻ മാത്രമല്ല. അവിടുത്തെ ജനങ്ങൾ. അവർ ഒരുമിച്ചാണ് പുനർനിർമാണത്തിനായി പ്രവർത്തിക്കുന്നത്. പിണറായി വിജയൻ മികച്ച ഒരു രാഷ്ട്രീയ നേതാവാണ്. കുറച്ച് നിയമം കൊണ്ടു വന്ന്, കുറച്ച് ഉദ്യോഗസ്ഥരെ നിയമിച്ച് ചെയ്യാവുന്ന ഒരു വിഷയമല്ല ഇതെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടിൽ നിന്നു പോലും നിരവധി പേർ കേരളത്തിൽ പോയി അവിടെയുള്ള ജനങ്ങളെ സഹായിക്കുന്നതു കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. ഒരുപാടു പേർ അങ്ങനെ ചെയ്യുന്നുണ്ട്. കേരളത്തിലുള്ളതു പോലെയുള്ള ഒരുമ ഇവിടെയും വരണം, കമൽഹാസൻ പറഞ്ഞു.

kamal hassan about kerala

More in Malayalam Breaking News

Trending

Recent

To Top