Connect with us

ഡോർ തുറന്നു കൊടുക്കാതെ ആരും നമ്മുടെ മുറിയിൽ വരില്ല!

Malayalam

ഡോർ തുറന്നു കൊടുക്കാതെ ആരും നമ്മുടെ മുറിയിൽ വരില്ല!

ഡോർ തുറന്നു കൊടുക്കാതെ ആരും നമ്മുടെ മുറിയിൽ വരില്ല!

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയാണ് സ്വാസികയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത് മിനി സ്ക്രീനിൽ ഇന്ദ്രന്റെ പാവം സീതയായപ്പോൾ ബിഗ് സ്ക്രീനിൽ ഒന്നാന്തരം തേപ്പ്കാരി എന്ന ലേബലാണ് ലഭിച്ചത്. തേപ്പ്കാരിയായലും സ്വാസിക മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.‌ മിനി സ്ക്രീനിൽ തിളങ്ങിയതു പോലെ ബിഗ് സ്ക്രീനിലും സജീവമാകുകയാണ് താരം. ഒരു പിടി മികച്ച കഥാപാത്രമാണ് സ്വാസികയെ തേടിയെത്തുന്നത്. ജോഷി ചിത്രമായ പൊറുഞ്ചു മറിയം ജോസ്, മോഹൻലാൽ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത് പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യങ്ങളാണെന്ന് സ്വാസിക. ജീവിതം മാറ്റി മറിച്ചത് സീതയാണെന്നും താരം പറഞ്ഞു.

ജീവിതത്തിൽ പ്രതീക്ഷിക്കാതെ ചില സംഭവങ്ങൾ നടക്കില്ലേ. അങ്ങനെയുണ്ടായ ഒരു സംഭവമാണ് സീത . അതൊരു സാധരണ സീരിയൽ മാത്രമായിരുന്നു. എന്നാൽ അതിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. അതൊരു അത്ഭുതമായ കാര്യമായിരുന്നു. ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ആള്‍ക്കാര്‍ നമ്മളെ തിരിച്ചറിയുക, പ്രശംസിക്കുക അതൊക്കെ ഒരു കലാകാരി എന്ന നിലയില്‍ എല്ലാവരും ആഗ്രഹിക്കുന്ന അംഗീകാരമാണ്. അത് തനിയ്ക്ക് സീതയിലൂടെ വേണ്ടൂവോളം ലഭിച്ചിട്ടുണ്ടെന്നും സ്വാസിക പറഞ്ഞു.

. സീത എന്ന പരമ്പര താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. സ്വന്തം പേരിനേക്കാൾ ഇന്ദ്രന്റെ സീത എന്നാണ് താരത്തെ പ്രേക്ഷകരുടെയിൽ അറിയപ്പെടുന്നത്. ഇപ്പോഴിത മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിൽ സജീവമാകുകയാണ് താരം. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീതയാണെങ്കിലും സിനിമപ്രേമികളുടെ പ്രിയപ്പെട്ട തേപ്പുകാരിയാണ്. സിനിമ മേഖലയിലെ തീരാശാപമാണ് കാസ്റ്റിങ് കൗച്ച്. കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു മീടു മൂവ്മെന്റ്. മീടൂ വെളിപ്പെടുത്തൽ ഇന്ത്യൻ സിനിമയിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു.ബോളിവുഡിൽ തുടങങിയ മൂവ്മെന്റിന്റെ അലയൊലികൾ മലായള സിനിമയിലുമുണ്ടായിരുന്നു. നോ പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമേ ഇവിടെയുള്ളൂവെന്ന് സ്വാസിക. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് മീടൂ മൂവ്മെന്റിനെ കുറിച്ച് പറഞ്ഞത്.

സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലകളിലും പെൺകുട്ടികൾക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. നമുക്ക് പറ്റാത്ത കാര്യത്തിനോട് നോ പറഞ്ഞാൽ ഒരു ദോഷവും സംഭവിക്കില്ല.ഈ കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ അന്ന് മൗനമായി എല്ലാം സമ്മതിച്ചിട്ട് പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവർ എന്നെ ചൂഷണം ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല.

ഇത്തരം അവസരത്തിൽ ആ സിനിമ വേണ്ട എന്ന് തീരുമാനിച്ചാൽ മതി.വേറെ അവസരങ്ങൾ തങ്ങളെ തേടി വരും. നാണം കെട്ടിട്ട് നമുക്കൊന്നും വേണ്ട എന്ന് തീരുമാനിച്ചാല്‍ അതവിടെ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിനൊരു സംഘടനയുടെയും ആവശ്യമില്ല. നമ്മളെ ഒരാള്‍ മോശമായി മീപിക്കുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും. അപ്പോൾ നമ്മൾ നോ പറഞ്ഞാൽ പിന്നീട് അവിടെ ഒന്നും സംഭവിക്കില്ല.

അവർ നമ്മളെ ഇതിനായി സമീപിക്കും, എന്നാൽ ഒരിക്കലും ബലമായി പിടിച്ചു കൊണ്ട് പോയി ഒന്നും ചെയ്യില്ല. അനുവാദമില്ലാതെ, നമ്മൾ ഡോർ തുറന്നു കൊടുക്കാതെ ആരും മുറിയിൽ കടക്കില്ല. ഏറ്റവും സെയ്ഫ് ആയിട്ടുള്ള ഇന്‍ഡസ്ട്രിയാണ് ഈ സിനിമാ മേഖല.ഷൂട്ടിന് പോകുമ്പോൾ അച്ഛനേയും അമ്മയേയും കൂടെ കൊണ്ടു പോകാം. വേറെ എവിടെ ഇങ്ങനെ സാധിക്കും?പക്ഷേ നമ്മള്‍ അത് നല്ല രീതിയില്‍ കൈകാര്യം ചെയ്യണം. അത്തരത്തില്‍ കിട്ടുന്ന സൗഭാഗ്യങ്ങള്‍ വേണ്ട എന്ന് വച്ചാല്‍ അന്ന് തീരും ഈ പ്രശനങ്ങള്‍.

ഇന്ന് എന്തെങ്കിലും സംഭവിച്ചാൽ ഇന്ന് തന്നെ ഞാൻ പരാതി നൽകണം. എല്ലാം കഴിഞ്ഞ് നാലഞ്ച് വർഷങ്ങൾക്ക് ശേഷം അന്നെനിക്ക് അങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല.മനുഷ്യന്മാരല്ലേ, അബദ്ധങ്ങള്‍ പറ്റും. നമുക്ക് മൂഡ് സ്വിങ്സ് ഉണ്ടാകും. അന്നേരം ഇതൊന്നും വിഷയല്ല എന്ന തോന്നലില്‍ എന്തെങ്കിലും ചെയ്തിട്ട് അതിന്റെ ബെനിഫിറ്റ് കിട്ടിയതിന് ശേഷം പിന്നെ റിഗ്രറ്റ് ചെയ്തിട്ട് കാര്യമില്ല. സ്വന്തം താല്‍പര്യപ്രകാരം അത് നമ്മള്‍ എടുത്ത തീരുമാനമാണ് ആരും നിര്‍ബന്ധിപ്പിച്ചു അടിച്ചേല്‍പ്പിച്ചതല്ല.

swasika talk about meeto

Continue Reading
You may also like...

More in Malayalam

Trending

Recent

To Top