Connect with us

ഈ സൂപ്പര്‍താരങ്ങളുടെ പ്രതിഫലം എത്രയെന്ന് കണ്ടോ!

Malayalam

ഈ സൂപ്പര്‍താരങ്ങളുടെ പ്രതിഫലം എത്രയെന്ന് കണ്ടോ!

ഈ സൂപ്പര്‍താരങ്ങളുടെ പ്രതിഫലം എത്രയെന്ന് കണ്ടോ!

ഇന്ത്യന്‍ സിനിമയില്‍ വിവിധ ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള മത്സരം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബോളിവുഡിനോട് മത്സരിക്കാനവുന്ന നിലയിലേക്ക് തെലുങ്ക്തമിഴ് ഇന്‍ഡസ്ട്രികള്‍ മാറിയിരുന്നു. തെലുങ്കില്‍ നിന്ന് ബാഹുബലിയുടെ വരവോടെയാണ് ഇത് സാധ്യമായത്. പിന്നീട് പുഷ്പ, ആര്‍ആര്‍ആര്‍, സാഹോ, സലാര്‍ പോലുള്ള വമ്പന്‍ ഹിറ്റുകളും തെലുങ്കില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ഹിറ്റുകളായി.

അടുത്തിടെ ഹനുമാന്‍ എന്നൊരു ചിത്രവും വലിയ വിജയം. തമിഴില്‍ നിന്ന് 2.0 ഹിന്ദിയില്‍ വലിയ വിജയം നേടിയിരുന്നു. അതേസമയം വമ്പന്‍ വിജയങ്ങള്‍ക്ക് പിന്നാലെ താരങ്ങള്‍ പ്രതിഫലവും വന്‍ തോതില്‍ ഉയര്‍ത്താറുണ്ട്. നിലവില്‍ ആര്‍ക്കാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ളത്. ഐഎംഡിബി ഇക്കാര്യത്തില്‍ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ താരങ്ങളാണ് സാധാരണ പ്രതിഫലത്തില്‍ മുന്നിട്ട് നില്‍ക്കാറുള്ളത്.

എന്നാല്‍ ഇളയദളപതി വിജയിയെയും രജനീകാന്തിനെയുമെല്ലാം പിന്തള്ളി ഒന്നാം സ്ഥാനത്ത് ബോളിവുഡിന്റെ സ്വന്തം ബാദ്ഷ ഷാരൂഖ് ഖാനാണ് എത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനായിട്ടാണ് ഷാരൂഖ് മാറിയിരിക്കുന്നത്. 150 മുതല്‍ 250 കോടി രൂപ വരെയാണ് ഷാരൂഖ് ഖാന്‍ ഒരു ചിത്രത്തിനായി വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ആയിരം കോടി ചിത്രങ്ങളാണ് ഷാരൂഖ് ബോക്‌സോഫീസില്‍ നിന്ന് നേടിയത്.

തന്റെ സിംഹാസനം വീണ്ടും താരം തിരിച്ചുപിടിച്ചിരുന്നു. അതേസമയം ഷാരൂഖ് പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം സ്ഥാനത്ത് രജനീകാന്താണ് 150 മുതല്‍ 210 കോടി വരെയാണ് രജനിയുടെ പ്രതിഫലമെന്ന് ഐഎംഡിബി പറയുന്നു. മൂന്നാം സ്ഥാനത്താണ് വിജയ് ഉള്ളത്. 130 മുതല്‍ 200 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. വിജയിയുടെയും രജനിയുടെയും വരാനിരിക്കുന്ന ചിത്രങ്ങള്‍ വന്‍ വിജയമായാല്‍ പ്രതിഫലം വര്‍ധിക്കാനും സാധ്യതയുണ്ട്.

നാലാം സ്ഥാനത്ത് പാന്‍ ഇന്ത്യന് താരം കൂടിയായ പ്രഭാസാണ്. 100 മുതല്‍ 200 കോടി വരെയാണ് പ്രതിഫലം. 100 മുതല്‍ 175 കോടി വരെ പ്രതിഫലമുള്ള ആമിര്‍ ഖാന്‍ അഞ്ചാമതും, നൂറ് മുതല്‍ 150 കോടി വരെ പ്രതിഫലം വാങ്ങുന്ന സല്‍മാന്‍ ഖാന്‍ ആറാമതുമാണ്. കമല്‍ഹാസന്‍ നൂറ് മുതല്‍ 150 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്. അല്ലു അര്‍ജുന്‍ എട്ടും, അക്ഷയ് കുമാര്‍ ഒന്‍പതും, അജിത്ത് കുമാര്‍ പത്താം സ്ഥാനത്തുമാണ്. അല്ലു നൂറ് മുതല്‍ 125 കോടി വരെയും, അക്ഷയ് 60 മുതല്‍ 145 കോടി വരെയുമാണ് പ്രതിഫലമായി വാങ്ങുന്നത്. അജിത്തിന് 105 കോടിയാണ് പ്രതിഫലം.

അതേസമയം പട്ടികയില്‍ ആദ്യ ഇരുപതില്‍ പോലും മലയാളം താരങ്ങള്‍ ഇല്ല. മലയാളത്തിന്റെ ലിസ്റ്റില്‍ പക്ഷേ മുന്നിലുള്ളത് മോഹന്‍ലാലാണ്. മമ്മൂട്ടിയെയാണ് പിന്നിലാക്കിയത്. പത്ത് മുതല്‍ 25 കോടി വരെ ഒരു ചിത്രത്തിനായി മോഹന്‍ലാല്‍ പ്രതിഫലം വാങ്ങുന്നുണ്ട്. മമ്മൂട്ടിക്ക് ആറ് മുതല്‍ ഇരുപത് കോടി വരെയാണ്. മൂന്നാം സ്ഥാനത്തേക്ക് ദുല്‍ഖര്‍ സല്‍മാന്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. 5 മുതല്‍ പത്ത് കോടി വരെയാണ് ദുല്‍ഖറിന്റെ പ്രതിഫലം.

നാലാം സ്ഥാനത്ത് പൃഥ്വിരാജ് സുകുമാരനാണ്. അഞ്ച് മുതല്‍ പത്ത് കോടി പ്രതിഫലം തന്നെയാണ് പൃഥ്വിരാജും വാങ്ങുന്നുണ്ട്. അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. നാല് മുതല്‍ എട്ട് കോടി വരെയാണ് പ്രതിഫലം. ദിലീപ്, സുരേഷ് ഗോപി, നിവിന്‍ പോളി, നയന്‍താര, ടോവിനോ തോമസ് എന്നിവരാണ് ആദ്യ പത്തില്‍ ഉള്ളത്. തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍.

മലയാളത്തിലെ യുവ സംവിധായക നിരയില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്റേതായി പുറത്തെത്തിയ ചിത്രം. മികച്ച പ്രതികരണത്തോടൊപ്പം മോശം അഭിപ്രായങ്ങളും ചിത്രത്തിന് വന്നിരുന്നു. ഇനി നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തെത്താനുള്ള ചിത്രം. മോഹന്‍ലാലിന്റെ ആദ്യസംവിധാന സംരഭമായ ബറോസ്, ഓളവും തീരവും, ജീത്തും ജോസഫിന്റെ റാം, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍, വൃഷഭ തുടങ്ങിയവയാണ് മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങള്‍.

More in Malayalam

Trending

Recent

To Top