Malayalam
തന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്കും വിഷയങ്ങള്‍ക്കും ശേഷം ചെന്നൈയില്‍ ഷൂട്ടിന് ചെന്നപ്പോള്‍ ആദ്യം ഓടി വന്ന് സംസാരിച്ചത് സൂര്യയാണ്; ദിലീപ്
തന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്കും വിഷയങ്ങള്‍ക്കും ശേഷം ചെന്നൈയില്‍ ഷൂട്ടിന് ചെന്നപ്പോള്‍ ആദ്യം ഓടി വന്ന് സംസാരിച്ചത് സൂര്യയാണ്; ദിലീപ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത താരമാണ് അദ്ദേഹം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.
ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കഥാപാത്രത്തിനുവേണ്ടി എന്ത് റിസ്‌ക്ക് എടുക്കാനും തയ്യാറാകാറുള്ള വ്യക്തിയാണ് ദിലീപ്. അതുകൊണ്ട് തന്നെയാണ് ദിലീപ് ചെയ്ത് വെച്ച കുഞ്ഞിക്കൂനന്‍ അടക്കമുള്ള കഥാപാത്രങ്ങള്‍ മറ്റുള്ള താരങ്ങള്‍ റീമേക്ക് ചെയ്ത് കാണുമ്പോള്‍ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതും. മലയാളത്തില്‍ മറ്റാരും ചെയ്യാത്ത വെറൈറ്റി കഥാപാത്രങ്ങള്‍ ചെയ്ത ഏക നടനുമാണ് ദിലീപ്.
വളരെ സാധാരണക്കാരനായ നായക നടനായ ദിലീപ് തന്റെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെയാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രിയങ്കരനായ ജനപ്രിയ നായകനായി മാറിയത്. ദിലീപ് എന്ന കഴിവുറ്റ നടന്റെ അഭിനയ മികവ് പഴയപോലെ തിരിച്ച് വരണമെന്നാണ് ഇപ്പോള്‍ മലയാളികള്‍ ആഗ്രഹിക്കുന്നത്. ദിലീപിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രിയപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു കഥാപാത്രമാണ് കുഞ്ഞിക്കൂനന്‍.
ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ദിലീപ് അഭിനയിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ തന്നെ ഒരു കഥാപാത്രം കണ്ടിട്ട് അത് ചെയ്തത് ആ നടനല്ല വേറെ ആരോ ഒരാളാണെന്ന് തോന്നിയ ഒരേയൊരു കഥാപാത്രം ദിലീപ് ചെയ്ത കുഞ്ഞിക്കൂനനാണെന്ന് പ്രേക്ഷകര്‍ പറയാറുണ്ട്. ഇപ്പോഴും ഈ സിനിമയിലെ സീനുകള്‍ കാണുമ്പോള്‍ അത് ദിലീപാണെന്ന് തോന്നാറേയില്ല.
ഈ കഥാപാത്രം ചെയ്യാന്‍ വേണ്ടി മാത്രം വന്ന ഒരു അഭിനേതാവ് ചെയ്ത പോലെയാണ് സിനിമ കാണുമ്പോള്‍ തോന്നുക. ശരീര ഭാഷയിലുമൊക്കെ ഒരിക്കല്‍ പോലും ദിലീപാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള ഒരു മാറ്റമുണ്ടായിരുന്നു. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ നായകനായത് സൂര്യയായിരുന്നു. പേരഴകന്‍ എന്ന പേരിലാണ് സിനിമ തമിഴില്‍ പുറത്തിറങ്ങിയത്. നായിക ജ്യോതികയായിരുന്നു.
ദിലീപ് കുഞ്ഞിക്കൂനന്‍ ചെയ്ത് കണ്ടപ്പോള്‍ അമ്പോയെന്നും താന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എന്റമ്മേ… എന്നൊരു തോന്നലുമായിരുന്നു ഉണ്ടായിരുന്നതെന്നാണ് സൂര്യ പറഞ്ഞത്. ഇപ്പോഴിതാ തമിഴ് നടന്‍ സൂര്യയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചിരിക്കുകയാണ് ദിലീപ്. തന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്കും വിഷയങ്ങള്‍ക്കും ശേഷം ചെന്നൈയില്‍ ഷൂട്ടിന് ചെന്നപ്പോള്‍ ആദ്യം ഓടി വന്ന് സംസാരിച്ചത് സൂര്യയാണെന്നാണ് ദിലീപ് പറയുന്നത്. ‘സൂര്യയ്‌ക്കൊപ്പം ഞാന്‍ പലവേദികളും പങ്കിട്ടിട്ടുണ്ട്. അതിനുശേഷം എന്റെ വിഷയങ്ങള്‍ക്ക് ശേഷം ഞാന്‍ ഷൂട്ടിങിന് ചെന്നൈയില്‍ ചെന്നപ്പോള്‍ ആദ്യം ഓടി വന്നത് പുള്ളിയാണ്. സൂര്യ കുഞ്ഞിക്കൂനന്‍ ചെയ്യുന്ന സമയത്ത് എനിക്ക് കാണാന്‍ സാധിച്ചിരുന്നില്ല.’
‘കണ്ടിരുന്നെങ്കില്‍ കഥാപാത്രവുമായി ബന്ധപ്പെട്ട ചില ടിപ്‌സ് എനിക്ക് പറഞ്ഞ് കൊടുക്കാന്‍ സാധിക്കുമായിരുന്നു. ഞാന്‍ സംവിധായകന്‍ ശശിയേട്ടനെ കണ്ടപ്പോള്‍ ഷൂട്ടിങ് തുടങ്ങിയെന്ന് പറയാരുന്നില്ലേ… ഞാന്‍ ഷൂട്ടിങ് സ്ഥലത്ത് വന്നേനെയല്ലോയെന്ന് പറയുകയും ചെയ്തിരുന്നു. ആ കഥാപാത്രം ചെയ്യാന്‍ ചില ടിപ്‌സുണ്ട്. നിങ്ങള്‍ ചെയ്ത് വെച്ചതിന്റെ അടുത്ത് എത്താന്‍ പറ്റിയിട്ടില്ലെന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ തടഞ്ഞു. തമിഴില്‍ ചെയ്യുമ്പോള്‍ അതിന്റേതായ മാറ്റങ്ങള്‍ വരുമല്ലോ. അതുപോലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റില്‍ ഒരാളാണ് സൂര്യ’, എന്നാണ് സൗഹൃദത്തെ കുറിച്ച് സംസാരിച്ച് ദിലീപ് പറഞ്ഞത്.