സംഗീത പരിപാടിയ്ക്കിടെ ഗായകന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
സംഗീത പരിപാടി അവതരിപ്പിക്കവെ ബ്രസീലിയന്‍ ഗായകന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. പെദ്രോ ഹെന്‍ട്രിക് എന്ന മുപ്പതുകാരനാണ് ഫിയറ ഡി സാന്റാനയിലെ പരിപാടിക്കിടെ മരിച്ചത്.
വേദിയില്‍ ഗാനം ആലപിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
സുവിശേഷ പ്രചാരകനാണ് പെദ്രോ. അദ്ദേഹം തന്നെ രചിച്ച് ആലപിച്ച ഗാനങ്ങള്‍ക്ക് ഒട്ടേറെയാരാധകരുണ്ട്. ഗായകന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെയും സുഹൃത്തുക്കളെയും കുടുംബാഗങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.
‘എല്ലാ വ്യാഖ്യാനങ്ങളും അപ്രസക്തമായി പോകുന്ന ചില നിമിഷങ്ങള്‍ ജീവിതത്തിലുണ്ടാകും. അത്തരമൊരു ദുരന്തമാണ് കണ്‍മുന്നിലുണ്ടായത്’ പെദ്രോയുടെ മരണവിവരം ഒദ്യോഗികമായി അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ബാന്‍ഡ് ആയ ടൊഡാ മ്യൂസിക് പ്രതികരിച്ചു.
