”സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല ഭാര്യയും ഭര്‍ത്താവും പരസ്പരം സംസാരിച്ച് ഒരു പരിഹാരത്തിലേക്ക് എത്തണം, അല്ലെങ്കില്‍ കോടതിയില്‍ പോയി വിവാഹ മോചനം വാങ്ങാം ; സുകന്യ
എവർഗ്രീൻ നായികമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന താരമാണ് നടി സുകന്യ നിരവധി നല്ല കഥാപാത്രങ്ങൾ സുകന്യ പ്രക്ഷകർക്കായി സമ്മാനിച്ചു. മലയാളത്തിന് പുറമെ മാറ്റ് പല ഭാഷകളിലും സുകന്യക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയുണ്ടായി.കരിയറില്‍ വിജയം നേടുമ്പോഴും ജീവിതത്തില്‍ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് സുകന്യയ്ക്ക്. ദാമ്പത്യ ജീവിതത്തിലാണ് സുകന്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്.
ഭരതനാട്യം ഡാന്‍സറായ സുകന്യയെ അവതരിപ്പിക്കുന്നത് ഭാരതിരാജയാണ്. ആദ്യ സിനിമയിലൂടെ തന്നെ തന്റെ അഭിനയ മികവ് വെളിപ്പെടുത്താന്‍ സുകന്യയ്ക്ക് സാധിച്ചു. ധാരാളം ആരാധകരേയും സുകന്യ നേടിയെടുത്തു. തമിഴില്‍ നിരവധി ഹിറ്റുകളിലെ നായികയായി കയ്യടി നേടിയ ശേഷമാണ് സുകന്യ മലയാളത്തിലേക്ക് എത്തുന്നത്. മലയാളികളുടെ മനസും സുകന്യ കീഴടക്കി.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെല്ലാം അഭിനയിച്ച് കയ്യടി നേടിയ സുകന്യ മിക്ക സൂപ്പര്‍ താരങ്ങളുടേയും കൂടെ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയായ സുകന്യ ഡബ്ബിംഗ് ആറ്ഡട്ടിസ്റ്റ്, എന്ന നിലയിലും സുകന്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു സുകന്യയുടെ വിവാഹം. 2002 ലായിരുന്നു താരത്തിന്റെ വിവാഹം. ശ്രീധര്‍ രാജഗോപാലിനെയാണ് സുകന്യ വിവാഹം കഴിച്ചത്.
വിവാഹ ശേഷം സുകന്യ അമേരിക്കയിലേക്ക് പോവുകയും ചെയ്തു. എന്നാല്‍ ഒരു കൊല്ലം മാത്രമാണ് സുകന്യയുടെ വിവാഹ ജീവിതത്തിന് അയുസണ്ടായിരുന്നുള്ളൂ. താരം നാട്ടിലേക്ക് തിരികെ എത്തുകയും വിവാഹ മോചനം നേടുകയും ചെയ്തു. ഭര്‍ത്താവ് സുകന്യയെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ താരം വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്.
”സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല. ഭാര്യയും ഭര്‍ത്താവും പരസ്പരം സംസാരിച്ച് ഒരു പരിഹാരത്തിലേക്ക് എത്തണം. അല്ലെങ്കില്‍ കോടതിയില്‍ പോയി വിവാഹ മോചനം വാങ്ങാം. വിവാഹ മോചനം നേടിയില്ലെങ്കിള്‍ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നും മോചനം നേടുന്നതില്‍ പേടിക്കാനൊന്നുമില്ല” എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ വാക്കുകള്‍ വൈറലായി മാറുകയാണ്.
താരം പൊതുവെ പറഞ്ഞതാണെങ്കിലും തന്റെ വിവാഹ മോചനത്തേയും താരം ഇതിലൂടെ അര്‍ത്ഥമാക്കിയിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. തന്റെ വിവാഹ മോചനത്തെക്കുറിച്ച് താരം ഇതുവരേയും സുകന്യ പരസ്യമായി സംസാരിച്ചിട്ടില്ല. താരത്തിന്റെ ഭര്‍ത്താവിന് അഭിനയിക്കുന്നതിനോട് എതിര്‍പ്പായിരുന്നുവെന്നും സുകന്യ ഉപദ്രവിക്കുമായിരുന്നുവെന്നും റി്‌പ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ ജീവിതത്തില്‍ താരം തൃപ്തയായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.
അതേസമയം ഒരിക്കല്‍ സുകന്യയ്ക്ക് ഒരു രാഷ്ട്രീയ നേതാവുമായി പ്രണയ ബന്ധമുണ്ടായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനായ ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞിരുന്നു. രഹസ്യമായി വച്ചിരുന്ന ഈ ബന്ധം വലിയ ഗോസിപ്പായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് താരം ഒരിക്കലും സംസാരിച്ചിരുന്നില്ല. 1991ൽ പുറത്തിറങ്ങിയ പുതു നെല്ലു പുതു നാട് എന്ന ചിത്രത്തിലൂടെ ആയിരുന്നു സുകന്യയുടെ അരങ്ങേറ്റം. ആദ്യ സിനിമ തന്നെ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റായതോടെ കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തുകയായിരുന്നു. പിന്നീട് ഏകദേശം 15 വർഷക്കാലം തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനിമകളിൽ മുൻനിര നടിയായി സുകന്യ തിളങ്ങി.