Connect with us

ഞങ്ങളുടെ സമയത്ത് ടീച്ചേഴ്‌സിന് കുട്ടികളെ എന്തും ചെയ്യാമായിരുന്നു; ഇപ്പോൾ ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്തുണ്ട്; തെറ്റായി തോന്നുന്നില്ല എന്ന് അമല പോള്‍!

News

ഞങ്ങളുടെ സമയത്ത് ടീച്ചേഴ്‌സിന് കുട്ടികളെ എന്തും ചെയ്യാമായിരുന്നു; ഇപ്പോൾ ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്തുണ്ട്; തെറ്റായി തോന്നുന്നില്ല എന്ന് അമല പോള്‍!

ഞങ്ങളുടെ സമയത്ത് ടീച്ചേഴ്‌സിന് കുട്ടികളെ എന്തും ചെയ്യാമായിരുന്നു; ഇപ്പോൾ ടീച്ചറെ ഡേറ്റിംഗിന് കൊണ്ടു പോകുന്ന സുഹൃത്തുണ്ട്; തെറ്റായി തോന്നുന്നില്ല എന്ന് അമല പോള്‍!

തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നായികയാണ് അമല പോള്‍. നീണ്ട അഞ്ചു വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരികെ വന്നിരിക്കുകാണ് താരം. ടീച്ചര്‍ എന്ന സിനിമയാണ് അമലയ്ക്കായി ഒരുങ്ങുന്നത്.

ഫഹദ് ഫാസില്‍, സായ് പല്ലവി എന്നിവര്‍ ഒരുമിച്ച അതിരന്‍ എന്ന സിനിമയുടെ സംവിധായകനായ വിവേക് ആണ് ടീച്ചര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തുകയും മികച്ച പ്രതികരണം നേടുകയും ചെയ്യുന്നുണ്ട്.

അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് അമല പോള്‍ പറഞ്ഞ വാക്കുകളാണ് ഇതിനിടയിൽ ശ്രദ്ധ നേടുന്നത്.. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ മനസ് തുറന്നത്.

മുമ്പത്തേതിന് അപേക്ഷിച്ച് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ആരോഗ്യകരമായ സ്വാതന്ത്ര്യമുണ്ടെന്നാണ് അമല പോള്‍ പറയുന്നത്.

ഞാനൊക്കെ പഠിച്ചിരുന്ന കാലത്തിനെ അപേക്ഷിച്ച് കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. ഞങ്ങളുടെ സമയത്ത് കുട്ടികളെ അടിക്കുകയും ടീച്ചേഴ്‌സിന് എന്ത് വേണമെങ്കിലും ചെയ്യുകയും പറയുമൊക്കെ സാധിക്കുമായിരുന്നു.

ട്രോമറ്റൈസ് ചെയ്യുന്ന അനുഭവങ്ങളിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. പക്ഷെ ഇപ്പോഴത്തെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ ആരോഗ്യകരമായൊരു ബൗണ്ടറി ഉണ്ടെന്നാണ് തോന്നുന്നത്. അത് നല്ലതാണെന്നാണ് അമല പോള്‍ പറയുന്നത്.

ടീച്ചേറിനെ ഡേറ്റിന് കൊണ്ടു പോകുന്ന സുഹൃത്ത് എനിക്കുണ്ട്. കോളേജില്‍ എത്തുമ്പോള്‍ ടീച്ചറും വിദ്യാര്‍ത്ഥിയും തമ്മില്‍ അത്ര വലിയ പ്രായ വ്യത്യാസമൊന്നും കാണില്ല. എന്റെ കോളേജില്‍ പഠിപ്പിച്ചൊരു മിസ് ഉണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടിനെ പോലെയായിരുന്നു. അവരും ഞങ്ങളുമായി അത്ര വലിയ പ്രായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. ഇതൊക്കെ എത്രത്തോളം പോസിറ്റീവാണ്, ആരോഗ്യകരമാണ് എന്നതിലാണ് കാര്യമുള്ളതെന്നും താരം അഭിപ്രായപ്പെടുന്നു.

പക്ഷെ അതല്ലാതെ മോശം അനുഭവങ്ങളുമുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളുമുണ്ട്. ഞങ്ങളുടെ സിനിമയിലും ഞങ്ങള്‍ ടച്ച് ചെയ്യാന്‍ ശ്രമിക്കുന്നതും അവളെ ഇന്റന്‍സായിട്ടുള്ള ടോപ്പിക്കാണെന്നും അമല പോള്‍ പറയുന്നുണ്ട്. പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ വിവേകും തന്റെ അഭിപ്രായം അറിയിക്കുന്നുണ്ട്.

വേഗത്തിലാണ് ഇപ്പോള്‍ നമ്മള്‍ പോകുന്നത്. ഇതിനിടെ ഒരാളെ തിരുത്താന്‍ സമയം കിട്ടണമെന്നില്ല. ബഹുമാനം എന്നത് നഷ്ടമാവുകയോ കൃത്രിമത്വം നിറഞ്ഞതോ ആവുകയാണെന്ന് തോന്നുന്നുണ്ട്. സത്യസന്ധമായ ബഹുമാനം ഞാന്‍ അധികം കാണുന്നില്ല. ആ എലമെന്റിനെയൊക്കെ സ്പര്‍ശിക്കുന്ന സിനിമയാണ് ടീച്ചറെന്നാണ് വിവേക് പറഞ്ഞത്.

അമല പോളിനൊപ്പം മികച്ചൊരു താരനിരയും ടീച്ചറില്‍ അണിനിരക്കുന്നുണ്ട്. ഹക്കീം ഷാ, മഞ്ജു പിള്ള, ചെമ്പന് വിനോജ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരിടവേളയ്ക്ക് ശേഷമാണ് അമല പോള്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. നേരത്തെ സ്വന്തം നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് കടാവറിലൂടെയാണ് താരം തിരിച്ചുവന്നത്. ഇതിന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് ടീച്ചര്‍. ഇതിലൂടെ താരം മലയാളത്തിലേക്കും തിരിച്ചെത്തി.

നിരവധി സിനിമകളാണ് അമലയുടേതായി അണിയറയിലൊരുങ്ങുന്നത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലൊരു പ്രധാന വേഷത്തില്‍ അമല എത്തുന്നത്. പിന്നാലെ പൃഥ്വിരാജ്-ബ്ലെസ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ആടുജീവിതത്തിലും അമല അഭിനയിക്കുന്നുണ്ട്. ഇതിനിടെ താരം ബോളിവുഡിലും അരങ്ങേറുകയാണ്.

about amala paul

More in News

Trending

Recent

To Top