Connect with us

ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ആസ്വദിക്കണം! സ്വന്തം മകനോട് പറഞ്ഞ ആ വാക്കുകൾ തിരിച്ചെടുക്കാനാവാതെ ഷാരൂഖാൻ… എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമായിരിക്കണം. ബോളിവുഡിനെ ഇളക്കി മറിച്ച ഷാരൂഖാന്റെ മകന്റെ ജീവിതം ഇങ്ങനെയായിരുന്നു!

Bollywood

ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ആസ്വദിക്കണം! സ്വന്തം മകനോട് പറഞ്ഞ ആ വാക്കുകൾ തിരിച്ചെടുക്കാനാവാതെ ഷാരൂഖാൻ… എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമായിരിക്കണം. ബോളിവുഡിനെ ഇളക്കി മറിച്ച ഷാരൂഖാന്റെ മകന്റെ ജീവിതം ഇങ്ങനെയായിരുന്നു!

ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ആസ്വദിക്കണം! സ്വന്തം മകനോട് പറഞ്ഞ ആ വാക്കുകൾ തിരിച്ചെടുക്കാനാവാതെ ഷാരൂഖാൻ… എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമായിരിക്കണം. ബോളിവുഡിനെ ഇളക്കി മറിച്ച ഷാരൂഖാന്റെ മകന്റെ ജീവിതം ഇങ്ങനെയായിരുന്നു!

ബോളിവുഡിലെ താരരാജാവാണ് ഷാരൂഖാൻ. താരങ്ങൾ ആരൊക്കെ മാറിമറിഞ്ഞ് വന്നാലും ഷാരൂഖിന്റെ താര സിംഹാസനം അവിടെ ഒഴിഞ്ഞ് കിടക്കുക തന്നെ ചെയ്യും. ബോളിവുഡ് സിനിമയെ നിയന്ത്രിക്കുന്ന ഈ ഖാൻ കുടുംബത്തിന് ആര്യൻ ഖാന്റെ അറസ്റ്റ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെയാണ് ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്. താരപുത്രന്റെ അറസ്റ്റ് ഞെട്ടലോടെയാണ് സിനിമാലോകം ശ്രവിച്ചത്. ക്യാമറകൾക്ക് പിടികൊടുക്കാത്ത ആര്യൻ ലഹരി കേസിൽ കുടുങ്ങിയപ്പോൾ അത് മലയാളികളെയും അമ്പരിപ്പിച്ചു.

ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും ആസ്വദിക്കണമെന്ന് വളരെ ചെറുതായിരിക്കുമ്പോൾത്തന്നെ ആര്യനോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ ഷാരൂഖ് പറഞ്ഞത്. ഇന്നിപ്പോൾ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായിരിക്കുമ്പോൾ സ്വന്തം മകനോട് പറഞ്ഞ ആ വാക്കുകൾ തിരിച്ചെടുക്കാനാവാത്ത ഒരവസ്ഥയിലാണ് ഷാരൂഖാൻ.

മക്കൾക്ക് എല്ലാ സുഖസൗകര്യങ്ങളും മാതാപിതാക്കൾ ഒരുക്കികൊടുക്കുമ്പോൾ മക്കൾ ഏത് വഴിയാണ് തിരഞ്ഞെടുക്കുന്നതെന്ന് അവർ അറിയുന്നില്ല. അത് തന്നെയാണ് ഇവിടെ താരപുത്രന്റെ കാര്യത്തിലും സംഭവിച്ചത്. ആഡംബര ജീവിതവും പണവും അധികമായതോടെ ആര്യൻ ഖാൻ തെറ്റായ വഴിലൂടെ നീങ്ങുകയായിരുന്നു. മക്കളെ അമിതമായി സ്നേഹിക്കുകയും അവരിലുള്ള വിശ്വാസം ഒരിക്കലും നഷ്ട്ടപെടില്ലെന്ന് മാതാപിതാക്കൾ ഉറച്ചു വിശ്വസിക്കും. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അതെല്ലാം മാറുകയാണ്. അതാണ് ഇവിടെയും സംഭവിച്ചത്.

മകനെ അമിതമായി സ്നേഹിച്ചു. അവന് വേണ്ടി എല്ലാ സുഖസൗകര്യങ്ങളും ഒരുക്കി നൽകി. പക്ഷെ അവൻ ചെയ്തു കൂട്ടിയ പ്രവൃത്തികൾ അറിയാതെ പോവുകയായിരുന്നു. അതിന്റെ പരിണിതഫലമായി മകനെ വമ്പൻ കുരുക്കിൽ നിന്ന് രക്ഷിക്കാൻ എല്ലാ അടവുകളും പയറ്റി കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഷാരൂഖാൻ. ഏറ്റവും ഒടുവിലായി വന്ന വാർത്തയും അത് തെളിയിക്കുന്നതാണ്

ഷാരൂഖ് 50 ലക്ഷം രൂപ മകനെ ഇറക്കാൻ വേണ്ടി കൊടുക്കാൻ ശ്രമിച്ചുവെന്ന വിവരമായിരുന്നു ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ആര്യൻഖാനെ മയക്കുമരുന്നുകേസിൽ നിന്നൊഴിവാക്കാൻ ഷാരൂഖ്ഖാന്റെ മാനേജർ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ സാക്ഷിയായ കെ.പി. ഗോസാവിക്ക് നൽകിയിരുന്നതായി മറ്റൊരു സാക്ഷിയായ സാം ഡിസൂസയുടെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് താൻ ഇടനിലക്കാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗോസാവി പറ്റിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ താൻ മുൻകൈയെടുത്ത് 50 ലക്ഷം രൂപ പൂജയ്ക്ക് തിരികെനൽകിയെന്നും ഈ ഇടപാടിൽ എൻ.സി.ബി.യുടെ അന്വേഷണഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാംഡിസൂസ വ്യക്തമാക്കിയിരിക്കുകയാണ്

അതേസമയം ഈ കേസിന്റെ തുടക്കക്കാരൻ എന്ന നിലയിൽ ആര്യൻ ഖാനെ കുറിച്ച് പലർക്കും അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ചെറുപ്പം തൊട്ടേ നാണക്കാരൻ…അധികം സംസാരിക്കാത്ത പ്രകൃതമായ ആര്യൻ ഖാന്റെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കാം!

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖിന്റേയും ഗൗരിഖാന്റെയും മൂത്ത പുത്രനാണ് ആര്യൻ ഖാൻ. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തനായ ഒരു നടന്റെ മൂത്തപുത്രൻ എന്ന നിലയിൽ, 1997 ൽ ജനിച്ചതു മുതൽ ആര്യൻ കൗതുകത്തിന്റെ കേന്ദ്രമായിരുന്നു. പാപ്പരാസി സംസ്കാരം അക്കാലത്ത് സജീവമല്ലായിരുന്നു. അതിനാൽ തന്നെ എസ്‌ആർ‌കെയുടെയും ഗൗരിയുടെയും കുട്ടികളുടെ ജീവിതത്തിൽ പുറംലോകത്തിന് സസ്‌പെൻസും താൽപ്പര്യവും കൂടുതൽ ശക്തമാവുക മാത്രമാണ് ഉണ്ടായത്. താരപുത്രനെന്ന നിലയിൽ വെളിച്ചത്തിൽ നിറഞ്ഞ് നിൽക്കാൻ അവസരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനൊന്നും മുതിരാതെ ക്യാമറകൾക്ക് അധികം പിടികൊടുക്കാതെ നിൽക്കുകയായിരുന്നു ഈ താരപുത്രൻ

ആര്യൻ തന്റെ സ്കൂൾ വിദ്യാഭ്യാസം ലണ്ടനിലെ സെവനോക്സിൽ നിന്നാണ് നേടിയത്. ഈ വർഷം ആദ്യം സതേൺ കാലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, സിനിമാറ്റിക് ആർട്സ്, ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ ബിരുദം കരസ്ഥമാക്കിയിരുന്നു. പഠനത്തിൽ മിടുക്കൻ എന്നതിലുപരി, ആര്യൻ ഒരു ഫിറ്റ്നസ് പ്രേമിയാണ്. ആയോധനകലയിൽ പരിശീലനം നേടിയ ആര്യന് തായ്‌ക്വോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് ഉണ്ട്. 2010 ലെ മഹാരാഷ്ട്ര തായ്‌ക്വോണ്ടോ മത്സരത്തിൽ ആര്യൻ സ്വർണ്ണ മെഡൽ നേടി. ഇളയ സഹോദരൻ അബ്രാമും അതേ നിലയിൽ പരിശീലനം നേടുന്നുണ്ട്

ആര്യൻ തന്റെ പിതാവിന്റെ പാത പിന്തുടർന്ന് ബോളിവുഡിലേക്ക് എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. സ്‌ക്രീനിൽ തെളിയുന്നതിനേക്കാൾ ക്യാമറയ്ക്ക് പിന്നിലുള്ള ജോലിയിലാണ് മകന് താൽപ്പര്യമെന്ന് ഷാരൂഖ് പലപ്പോഴും പരാമർശിച്ചിട്ടുണ്ട്

കരൺ ജോഹറിന്റെ കഭി ഖുഷി കഭി ഗമിലെ ബാലതാരമായിട്ടായിരുന്നു ആദ്യം ആര്യൻ സ്‌ക്രീനിൽ എത്തിയത്. ചിത്രത്തിന്റെ ഓപ്പണിംഗ് സീക്വൻസിൽ ജൂനിയർ ഷാരൂഖ് ഖാന്റെ വേഷം ചെയ്തത് ആര്യനാണ്. കരൺ ജോഹറിന്റെ കഭി അൽവിദ നാ കെഹ്ന (2006) യുടെ ഭാഗമായിരുന്നു ആര്യൻ. അതിൽ ഒരു രംഗത്തിൽ സോക്കർ കളിക്കുന്നത് ചിത്രീകരിച്ചെങ്കിലും അത് ചിത്രത്തിൽ നിന്ന് എഡിറ്റു ചെയ്‌തു മാറ്റുകയായിരുന്നു. പിതാവിനൊപ്പം 2004 ൽ ആനിമേഷൻ സിനിമയായ ഇൻക്രെഡിബിൾസിൽ വോയ്‌സ്ഓവറിലും ആര്യൻ അഭിനയിച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്റെ (മിസ്റ്റർ ഇൻക്രെഡിബിൾ) കഥാപാത്രത്തിന് എസ്ആർകെ ശബ്ദം നൽകിയപ്പോൾ, ആര്യൻ ചിത്രത്തിൽ മിസ്റ്റർ ഇൻക്രെഡിബിളിന്റെ മകൻ തേജിനായി (ഡാഷ്) ശബ്ദം നൽകി. ലയൺ കിങ്ങിന്റെ (2019) ഹിന്ദി പതിപ്പിൽ സിംബ എന്ന കഥാപാത്രത്തിന് അടുത്തിടെ ശബ്ദം നൽകിയിരുന്നു.

സോഷ്യൽ മീഡിയയിൽ നല്ല ആരാധകരുണ്ടായിട്ടും ആര്യൻ ലൈംലൈറ്റിൽ തിളങ്ങാതെ മാറിനിൽക്കുകയായിരുന്നു. നിലവിൽ 1.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ആര്യന് ഇൻസ്റ്റാഗ്രാമിൽ. കൂടുതലും അമ്മ ഗൗരി, സഹോദരി സുഹാന, സഹോദരൻ അബ്രാം, സുഹൃത്തുക്കൾ എന്നിവരോടൊപ്പമുള്ള ഫോട്ടോകളാൽ സജീവമാണ് ഈ പ്രൊഫൈൽ. ആര്യൻ പലപ്പോഴും തന്റെ സുഹൃത്തുക്കളായ ഷനയ കപൂർ (സഞ്ജയ്, മഹീപ് കപൂറിന്റെ മകൾ), അനന്യ പാണ്ഡെ (ചങ്കി, ഭാവന പാണ്ഡെയുടെ മകൾ), അഹാൻ പാണ്ഡെ, നവ്യ നവേലി നന്ദ (അമിതാഭ് ബച്ചന്റെ ചെറുമകൾ) എന്നിവരോടൊപ്പം സമയം ചിലവഴിക്കുന്നത് കാണാം. തന്റെ സൂപ്പർസ്റ്റാർ അച്ഛനിൽ നിന്ന് വ്യത്യസ്തനായി, ഈ താരപുത്രൻ ലജ്ജാശീലനാണ്. പൊതുശ്രദ്ധയിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ആര്യൻ ഇപ്പോഴും ശ്രമിക്കാറുണ്ട്

ചെറുപ്പം തൊട്ടേ നാണക്കാരനായ ഈ ആര്യൻ ഖാനെയാണ് ഒക്ടോബർ മൂന്നിന് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. ലഹരി വസ്തുക്കൾ വാങ്ങിയതും ഉപയോഗിച്ചതും വിറ്റതുമടക്കമുള്ള കുറ്റങ്ങളാണ് ആര്യൻ ഖാനെതിരെ ചുമത്തിയത്. നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടത്തിയത്. ഈ റെയ്‌ഡിലായിരുന്നു താരപുത്രൻ അറസ്റിലായത്. സൂപ്പർതാരത്തിന്റെ മകൻ ഇത്തരമൊരു പ്രവൃത്തിയിൽ ഏർപ്പെടില്ലെന്നാണ് ഇപ്പോഴും ഷാറുഖ് ആരാധകർ പറയുന്നത്. കേസിൽ താരപുത്രനെ കുടുക്കിയതാവാമെന്നാണ് ബഹുഭൂരിപക്ഷം ആരാധകരുടെയും വിശ്വാസം. ഏതായാലും ഓരോ ദിവസവും, കേസുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വരും വാർത്തകൾക്കായി നമുക്ക് കാത്തിരിക്കാം….

More in Bollywood

Trending

Recent

To Top