Social Media
ശ്രീകൃഷ്‌ണ ജയന്തി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി അനുശ്രീ; ചിത്രം വൈറൽ
ശ്രീകൃഷ്‌ണ ജയന്തി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി അനുശ്രീ; ചിത്രം വൈറൽ
Published on
ശ്രീകൃഷ്‌ണ ജയന്തി ആശംസിച്ച് നടി അനുശ്രീ പങ്കുവെച്ച ചിത്രങ്ങൾ വൈറൽ. മഞ്ഞ പട്ടുടുത്ത് മടിയിൽ ഉണ്ണിക്കണ്ണനെയും ഇരുത്തി താലോലിക്കുകയാണ് അനുശ്രീ. മഞ്ഞ സാരിയും സ്വീക്വൻസ് വർക്ക് ചെയ്‌ത ഓറഞ്ച് ബ്ലൈസും ട്രഡിഷ്‌ണൽ ഡിസൈനിൽ ഉള്ള മാലയും കമ്മലും മൂക്കുത്തിയും അണിഞ്ഞ് അതിസുന്ദരിയായാണ് അനുശ്രീയുടെ ലുക്ക്.
‘ധർമ്മ സംസ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്‌ണൻ ഭൂമിയിൽ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകൾക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണൻ്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവർക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകൾ!’- എന്ന് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചിത്രങ്ങൾക്ക് താഴെ ജന്മാഷ്‌ടമി ആശംസകൾ നേർന്ന് നിരവധി ആളുകളാണ് രംഗത്തെത്തിയത്.
Continue Reading
You may also like...
Related Topics:Anusree